ന്യൂഡൽഹി: ദേശീയ വോളിബോൾ മുൻ താരവും മലയാളിയുമായ ടി പി പത്മനാഭൻ നായർക്ക് ധ്യാൻചന്ദ് പുരസ്‌കാരം. വോളിബോൾ രംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. കണ്ണൂർ ചെറുകുന്ന് സ്വദേശിയായ തെക്കുമ്പാടൻ പുത്തൻ വീട്ടിൽ പത്മനാഭൻ നായർ എന്ന ടി പി പി നായർ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനായ ആദ്യ മലയാളിയാണ്.

രണ്ട് ഏഷ്യൻ ഗെയിംസ് മെഡലുകൾ സ്വന്തമാക്കിയ ഏക ഇന്ത്യൻ വോളിബോൾ താരം കൂടിയാണ് ഇദേഹം. മൂന്നു ദേശീയ കിരീടങ്ങളും ഇദേഹത്തിന്റെ പേരിലുണ്ട്. ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യയ്ക്ക് വെള്ളിമെഡൽ സമ്മാനിച്ച ഏക ക്യാപ്റ്റൻ കൂടിയാണ് ടി പി പി നായർ.

1966 മുതൽ 1987 വരെ റയിൽവേ ടീം പരിശീലകൻ, 1966ൽ മഹാരാഷ്ട്ര പുരുഷവനിത ടീം പരിശീലകൻ, 1992 വരെ മാനേജർ, 1982ൽ ഡൽഹി ഏഷ്യാഡിൽ ലെയ്‌സൺ ഓഫിസർ, 1990ൽ തൃപ്രയാറിൽ ഫെഡറേഷൻ കപ്പ് നേടിയ റയിൽവേസ് വനിത ടീം പരിശീലകൻ എന്നീ നിലകളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.