- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക, ചോറിന്റെ അളവും കുറയ്ക്കുക: പ്രമേഹമാവാതെ തടയാം; പ്രീ ഡയബറ്റിസ് തിരിച്ചറിഞ്ഞാൽ
നമ്മളിൽ അമിതഭാരം ഉള്ള പലരും പ്രീ ഡയബെറ്റിസ് അവസ്ഥയിൽ ആയിരിക്കാം. അത് ഡയബെറ്റിസ് ആകുമ്പോഴേ പലരും അറിയുന്നുള്ളൂ. നേരത്തെ അറിഞ്ഞാൽ ഡയബെറ്റിസ് ആവാതെ കഴിക്കാം. രക്തത്തിൽ ഗ്ലൂക്കോസ് കൂടി നിൽക്കുക. എന്നാൽ ഡയബെറ്റിസ് ആയിട്ടുമില്ല.ഈ അവസ്ഥയിൽ കുറെ കാലം അങ്ങനെ പോയെന്നിരിക്കും. ഇനിയും നേരം വൈകിയില്ല വേഗം നല്ലനടപ്പു ശീലിക്കൂ എന്ന് ശരീരം വാണിങ് സിഗ്‌നൽ തരുന്ന അവസ്ഥയാണ് അത്. വർഷത്തിൽ ഒരിക്കലെങ്കിലും ബ്ലഡ് ഷുഗർ പരിശോധിച്ചു കൊണ്ടിരിക്കുക.പ്രത്യേകിച്ചു പാരമ്പര്യമായി പ്രമേഹം ഉള്ള കുടുംബമാണെങ്കിലോ ശരീര ഭാരം കൂടുതലാണെങ്കിലോ കുടവയർ ഉണ്ടെങ്കിലോ ഒക്കെ തീർച്ചയായും ജാഗ്രത പാലിക്കണം. കാര്യമായ ലക്ഷണങ്ങൾ ഈ അവസ്ഥയിൽ കാണാറില്ല എങ്കിലും ശരീരത്തിന്റെ ചില ഭാഗങ്ങളിലെ തൊലി കറുത്തു വരുന്നത് പ്രമേഹത്തിലേക്കു നിങ്ങൾ പോകുന്നതിന്റെ ഒരു ലക്ഷണമാണ്. കഴുത്ത്,കക്ഷം,കൈമുട്ടുകൾ,കാൽമുട്ടുകൾ,വിരലിന്റെ മടക്കുകൾ എന്നിവിടങ്ങളിൽ കറുപ്പ് ബാധിക്കുന്നതായി(acanthosis nigricans ) കണ്ടാൽ സൂക്ഷിക്കുക. prediabetes ആണോ എന്ന് ഉറപ്പാക്കാൻ വേണ്ട പരിശോധ
നമ്മളിൽ അമിതഭാരം ഉള്ള പലരും പ്രീ ഡയബെറ്റിസ് അവസ്ഥയിൽ ആയിരിക്കാം. അത് ഡയബെറ്റിസ് ആകുമ്പോഴേ പലരും അറിയുന്നുള്ളൂ. നേരത്തെ അറിഞ്ഞാൽ ഡയബെറ്റിസ് ആവാതെ കഴിക്കാം. രക്തത്തിൽ ഗ്ലൂക്കോസ് കൂടി നിൽക്കുക. എന്നാൽ ഡയബെറ്റിസ് ആയിട്ടുമില്ല.ഈ അവസ്ഥയിൽ കുറെ കാലം അങ്ങനെ പോയെന്നിരിക്കും. ഇനിയും നേരം വൈകിയില്ല വേഗം നല്ലനടപ്പു ശീലിക്കൂ എന്ന് ശരീരം വാണിങ് സിഗ്‌നൽ തരുന്ന അവസ്ഥയാണ് അത്.
വർഷത്തിൽ ഒരിക്കലെങ്കിലും ബ്ലഡ് ഷുഗർ പരിശോധിച്ചു കൊണ്ടിരിക്കുക.പ്രത്യേകിച്ചു പാരമ്പര്യമായി പ്രമേഹം ഉള്ള കുടുംബമാണെങ്കിലോ ശരീര ഭാരം കൂടുതലാണെങ്കിലോ കുടവയർ ഉണ്ടെങ്കിലോ ഒക്കെ തീർച്ചയായും ജാഗ്രത പാലിക്കണം. കാര്യമായ ലക്ഷണങ്ങൾ ഈ അവസ്ഥയിൽ കാണാറില്ല എങ്കിലും ശരീരത്തിന്റെ ചില ഭാഗങ്ങളിലെ തൊലി കറുത്തു വരുന്നത് പ്രമേഹത്തിലേക്കു നിങ്ങൾ പോകുന്നതിന്റെ ഒരു ലക്ഷണമാണ്. കഴുത്ത്,കക്ഷം,കൈമുട്ടുകൾ,കാൽമുട്ടുകൾ,വിരലിന്റെ മടക്കുകൾ എന്നിവിടങ്ങളിൽ കറുപ്പ് ബാധിക്കുന്നതായി(acanthosis nigricans ) കണ്ടാൽ സൂക്ഷിക്കുക. prediabetes ആണോ എന്ന് ഉറപ്പാക്കാൻ വേണ്ട പരിശോധനകൾ നടത്തുക.അതിനു HbA1c അല്ലെങ്കിൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് (OGTT ) അതുമല്ലെങ്കിൽ സാധാരണ ഫാസ്റ്റിങ് ഷുഗർ പരിശോധനകൾ നടത്താം.
HBA1c ഫലം 5.7 to 6.4 ആണെങ്കിൽ prediabetes ഉറപ്പാക്കാം. ഫാസ്റ്റിങ് ബ്ലഡ് ഷുഗർ 100 മുതൽ 125 mg/dL വരെ ആണെങ്കിലും OGTT ഫലം 140 to 199 mg/dL ആണെങ്കിലും prediabetes തന്നെ.
അപ്പോൾ ആദ്യം സ്വന്തം ശരീരം ഒന്നു വിലയിരുത്തുക. ഉയരം അളക്കുക. ശരീര ഭാരം, അരക്കെട്ടിന്റെ അളവ്, ഹിപ് അളവ് ഒക്കെ കുറിച്ചു വയ്ക്കുക.
കൃത്യമായി waist to hip ratio എടുക്കാൻ ചിത്രം നോക്കുക. ഏറ്റവും ഒടുവിലെ വാരിയെല്ലിനു താഴെ അരക്കെട്ടിന്റെ ഏറ്റവും വണ്ണം കുറഞ്ഞ ഭാഗത്തെ അളവ് എടുക്കുക.അതാണ് waist അളവ്.തുടർന്ന് അരക്കെട്ടിലെ ഏറ്റവും വണ്ണം ഉള്ള ഭാഗത്തെ അളവ് നോക്കുക. അതാണ് ഹിപ് അളവ്.waist അളവിനെ ഹിപ് അളവ് കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ് waist to hip ratio . അതനുസരിച്ചു നിങ്ങളുടെ waist to hip ratio കണക്കാക്കുക. ഇന്നത്തെ കാലത്തു ശരീരഭാരത്തേക്കാൾ ആരോഗ്യകരമായ waist to hip ratio യ്ക്കാണ് കൂടുതൽ പ്രാധാന്യം.
ചാർട്ട് നോക്കി നിങ്ങളുടെ അളവ് ആരോഗ്യകരമാണോ എന്ന് ഉറപ്പാക്കുക.
കൂടുതൽ അറിയാൻ ഈ ലിങ്ക് നോക്കാം. http://www.wikihow.com/CalculateYourWaisttoHipRatio
അത്ര ആരോഗ്യകരമല്ലാത്ത waist to hip ratio , കുടുംബത്തിൽ പാരമ്പര്യമായി പ്രമേഹം എന്നിവയൊക്കെ ഉണ്ടെങ്കിൽ എത്രയും വേഗം വേണ്ട പരിശോധന നടത്തി prediabetes ഉണ്ടോ എന്ന് ഉറപ്പാക്കുക.
ബോഡി മാസ്സ് ഇൻഡക്‌സ് അഥവാ BMI 25 നു മുകളിൽ ആണെങ്കിലും അതിനുള്ള സാധ്യത ഉണ്ട്.
BMI നോക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം.
http://www.nhlbi.nih.gov/health/educational/lose_wt/BMI/bmicalc.htm
#പ്രായം 45 നു മുകളിൽ ആണെങ്കിൽ
##തീരെ വ്യായാമം ഇല്ലെങ്കിൽ
#ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം വന്നിട്ടുണ്ടെങ്കിലും
കുഞ്ഞിന് 4 കിലോയിൽ അധികം ഭാരം ഉണ്ടായിരുന്നെങ്കിലും (ഈ അമ്മയ്ക്ക് 10 കൊല്ലത്തിനുള്ളിലും കുഞ്ഞിന് ഭാവിയിലും പ്രമേഹം വരാം),
#പോളി സിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള സ്ത്രീ ആണെങ്കിൽ
#ഉയർന്ന രക്തസമ്മർദം(BP ) ഉള്ളവരിൽ
#HDL കൊളസ്റ്ററോൾ 35 (mg/dL) ലും താഴെ ആണെങ്കിൽ
#ട്രൈ ഗ്ലിസറൈഡ് ലെവൽ 250 mg/dL ലും മുകളിൽ ആണെങ്കിൽ
ഇതിൽ ഏതെങ്കിലും കാരണം ഉണ്ടെങ്കിൽ prediabetes ഉണ്ടോ ഇല്ലയോ എന്ന് എത്രയും വേഗം ഉറപ്പാക്കുക.
ഉലുവ കഴിച്ചാൽ എന്താണ് ഗുണം ?
രക്തത്തിലെ പഞ്ചസാര താഴ്ന്നു നിൽക്കാനുള്ള സുരക്ഷിതമായ വഴികൾ നല്ല ഭക്ഷണ രീതിയും വ്യായാമവും തന്നെ. എങ്കിലും അതിനു സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. നമ്മുടെ മുഖ്യമന്ത്രി ആയിരുന്ന നായനാർ കടുത്ത പ്രമേഹ രോഗിയായിരുന്നു.അദ്ദേഹത്തിന്റെ ഉലുവ പ്രയോഗം വളരെ പ്രസിദ്ധവും. എന്താണ് ഉലുവയും പ്രമേഹവും തമ്മിലുള്ള ബന്ധം.? നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ഈ വിഷയത്തിൽ വിശദമായ പഠനം തന്നെ നടത്തിയിട്ടുണ്ട്. ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട് എന്നിങ്ങനെ രണ്ടു വിഭാഗം പ്രമേഹ രോഗാവസ്ഥയിലും ഉലുവ ഗുണം ചെയ്യുന്നതായി കണ്ടെത്തി.
ഉലുവയിൽ ധാരാളം നാരുകൾ (fibre rich ) ഉണ്ടെന്നതും രക്തത്തിലെ പഞ്ചസാരയും ചീത്ത കൊളസ്റ്ററോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്ന 4 ഹൈഡ്രോക്‌സിലൂസിൻ (4 hydroxyleucine )എന്ന പ്രത്യേക തരം അമിനോആസിഡ് ഉണ്ടെന്നതും ആണ് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യുന്നത്.(4 hydroxyleucine . U S national library of medicine ഗവേഷണത്തെക്കുറിച്ച് ഇവിടെ വായിക്കാം.https://www.ncbi.nlm.nih.gov/pubmed/9519714 )
ഉലുവ അരച്ചതോ പൊടിച്ചതോ ഭക്ഷണത്തിൽ ചേർത്തു കഴിക്കുമ്പോൾ ദഹനം വളരെ പതുക്കെ ആവുകയും അന്നജം വളരെ പതുക്കെ മാത്രം ഗ്ലൂക്കോസ് ആയി മാറുകയും ചെയ്യുകയുള്ളൂ.ഇൻസുലിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കാനും സഹായിക്കുന്നു.
ഓരോ രോഗിക്കും ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്ന മരുന്നുകൾക്കു പുറമേ ഉലുവ കൂടി കഴിക്കുന്നതിൽ കുഴപ്പമില്ല.
മാത്രമല്ല ഉലുവ ശീലമാക്കുന്നവരിൽ ആന്റി ഡയബെറ്റിക് മരുന്നുകളുടെ അളവ് കുറച്ചു കൊണ്ടുവരാൻ സാധിക്കുന്നതായും ഇൻസ്‌റിറ്റിയൂട് നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു.
ദിവസം 25 ഗ്രാം ഉലുവ ഭക്ഷണത്തിലൂടെ കഴിക്കാനുള്ള വിവിധ തരം പാചക വിധികളും അവർ പരീക്ഷിച്ചു കണ്ടെത്തിയിട്ടുണ്ട്.
പൊടിച്ചു ചൂട് വെള്ളത്തിൽ കലക്കിയോ തലേന്നു വെള്ളത്തിലിട്ടു കുതിർത്തിയ രൂപത്തിലോ കഴിക്കുകയോ അരച്ചോ പൊടിച്ചോ പലഹാരങ്ങളിലും മറ്റും ഉൾപ്പെടുത്തിയോ ഉച്ചയ്ക്കും രാത്രിയിലുമായി 12 .5 ഗ്രാം വീതം(2 ടീസ്പൂൺ) ഉലുവ കഴിക്കാനാണ് നിർദ്ദേശം.
ഉലുവ ചേർത്ത് തയാറാക്കുന്ന ഭക്ഷണത്തിന്റെ ജി ഐ 10 മുതൽ 20 ശതമാനം വരെ കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദോശയിലും ഇഢലിയിലുമൊക്കെ ഉലുവ ചേർത്തരയ്ക്കുന്ന പതിവുണ്ടെങ്കിലും പ്രമേഹ രോഗിക്കായി പ്രത്യേകം മാവ് എടുത്തു നിശ്ചിത അളവിൽ ഉലുവപ്പൊടി ചേർത്ത് ദോശയും ഇഡലിയും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കുന്നതാണ് നല്ലത് .
എന്നാൽ ഉലുവ ചീര അഥവാ മേത്തി കഴിച്ചാൽ ഈ ഗുണം കിട്ടില്ല എന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഒരു ഇലക്കറിയെന്ന നിലയിൽ കിട്ടുന്ന പോഷകം അല്ലാതെ ഉലുവയിൽ അടങ്ങിയിട്ടുള്ള അത്രയും നാരുകൾ പ്രത്യേകിച്ച് വഴുവഴുപ്പുണ്ടാക്കുന്ന ഘടകം (mucilaginous ഫൈബർ) മേത്തിയിൽ നിന്ന് കിട്ടില്ല.
എന്നാൽ കഴിച്ചു ശീലം ഇല്ലാത്തവർക്ക് തുടക്കത്തിൽ ഗ്യാസിന്റെ ഉപദ്രവമോ വയറിളക്കമോ ഒക്കെ ഉണ്ടാകാം എന്നും അതു കൊണ്ട് കുറേശ്ശേ കഴിച്ചു തുടങ്ങുകയും ക്രമേണ അളവ് കൂട്ടിക്കൊണ്ടു വരികയും ചെയ്യാമെന്നുമാണ് നിർദ്ദേശം. (പേജ് 23 , 24 ഡയറ്റ് ആൻഡ് ഡയബെറ്റിസ്,നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻNIN ,ഹൈദരാബാദ്)
എന്നാൽ ചില കാര്യങ്ങൾ കൂടി NIN ഓർമിപ്പിക്കുന്നുണ്ട്. ഉലുവ കഴിക്കുന്നത് ഒരു അധിക സഹായം ആയി മാത്രം കണക്കാക്കുക . കഴിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നിലോ ഭക്ഷണത്തിലോ വ്യായാമത്തിലോ മാറ്റങ്ങൾ വരുത്താൻ പാടില്ല.ചിലപ്പോൾ ക്രമേണ മരുന്നുകളുടെ അളവിൽ കുറവ് വരുത്താൻ സാധിച്ചേക്കും. അതു കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമ്പോൾ ഡോക്ടർക്ക് തിരിച്ചറിയാൻ സാധിക്കും. അതുകൊണ്ട് പരിശോധനകൾ മുടക്കാതിരിക്കുക. പറഞ്ഞ അളവിൽ ഉലുവ സ്ഥിരമായി കഴിക്കുന്നതിനൊപ്പം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അളവിൽ മാത്രം ഭക്ഷണം കഴിച്ചു ശരീരഭാരം നിയന്ത്രിച്ചു നിറുത്തുകയും നടപ്പ് പോലുള്ള വ്യായാമങ്ങളും പതിവാക്കണം.
ഇക്കാര്യങ്ങൾ ഓർത്തുവയ്ക്കാം
#പ്രമേഹ നിയന്ത്രണത്തിൽ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ് കൃത്യമായ ഭക്ഷണം,വ്യായാമം,മരുന്ന് എന്നിവ.
#നേരത്തെ സൂചിപ്പിച്ചതു പോലെ തവിടോടു കൂടിയ ധാന്യങ്ങളും , പയർ വർഗ്ഗങ്ങളും പോലുള്ള കോംപ്ലെക്‌സ് കാർബോഹൈഡ്രേറ്റുകൾ കഴിക്കുക. തവിടില്ലാത്ത ധാന്യങ്ങളും മാവുകളും പഞ്ചസാര, തേൻ ,ശർക്കര തുടങ്ങിയ മധുരങ്ങളും പോലുള്ള റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ കഴിയുന്നത്ര ഒഴിവാക്കുക.
#കുറഞ്ഞ അളവിൽ പഴങ്ങളും കൊഴുപ്പു കുറഞ്ഞ പാലും പാൽ ഉത്പന്നങ്ങളും കഴിക്കുക.
#കൊളെസ്റ്റെറോൾ ഇല്ലെന്നതു കൊണ്ടും നാരുകൾ (fiber )നല്ല അളവിൽ അടങ്ങിയിട്ടുള്ളതു കൊണ്ടും സസ്യ പ്രോട്ടീനുകൾ ആണ് കൂടുതൽ നല്ലത്.അതായതു പയർ പരിപ്പ് വർഗങ്ങളിൽ നിന്നു കിട്ടുന്ന പ്രോട്ടീൻ.
#ജന്തു ജന്യ പ്രോട്ടീനുകളായ മത്സ്യവും തൊലിയും കൊഴുപ്പും നീക്കിയ ചിക്കനും മുട്ടയുടെ വെള്ളയും കഴിക്കാം.
#വെണ്ണയും നെയ്യും മറ്റു മൃഗക്കൊഴുപ്പുകളും ഒഴിവാക്കി സസ്യ ജന്യ എണ്ണകൾ വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കാം.
#അന്നജം കുറഞ്ഞ പച്ചക്കറികളും ഇലക്കറികളും നല്ല അളവിൽ കഴിക്കുക. കിഴങ്ങു വർഗ്ഗങ്ങളും പച്ചക്കായയും ഉരുളക്കിഴങ്ങും മത്തങ്ങയും ഒക്കെ അന്നജം കൂടിയ ഇനങ്ങൾ ആണെന്ന് ഓർക്കുക.
#കൃത്രിമ മധുരങ്ങൾ കുറേശ്ശേ ഉപയോഗിക്കാം.
#മദ്യം ഒഴിവാക്കണം.അല്ലെങ്കിൽ ആരോഗ്യം കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.
#വ്യായാമം ജീവിതത്തിന്റെ ഭാഗം ആവണം.പൊതുവിൽ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പുറമെ ശരീരത്തിലെ മൊത്തം രക്ത ചംക്രമണം നന്നായി നടക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക വഴി മരുന്നുകളുടെ ഡോസ് കുറച്ചു കൊണ്ടു വരാനും വ്യായാമം സഹായിക്കും.
#ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായ അളവിൽ മുടങ്ങാതെ കഴിക്കുകയും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുകയും വേണം.
#രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് താഴ്ന്നു പോകുന്നഅവസ്ഥ ഉണ്ടായാൽ എങ്ങനെ തിരിച്ചറിയാമെന്നതും എങ്ങനെ കൈകാര്യം ചെയ്യണമെന്നതും ഡോക്ടറോട് ചോദിച്ചു മനസിലാക്കണം.
#ശരീരത്തിലുണ്ടാകുന്ന അണുബാധകളും മുറിവുകളും പെട്ടെന്നു തന്നെ ചികിത്സിച്ച് മാറ്റേണ്ടതും വളരെ പ്രധാനമാണ്.
#ഡോക്ടർ നിർദ്ദേശിച്ച മരുന്ന് പൂർണമായും നിറുത്തി ഒറ്റമൂലികൾ സേവിച്ചു മറ്റ് അവയവങ്ങൾക്കു കൂടി അസുഖം വരുത്തി വയ്ക്കാതിരിക്കുക.പ്രകൃതിയിൽ പലതിനും പല ഗുണങ്ങളും ഉണ്ട്. രക്തത്തിലെ പഞ്ചസാരയെ കുറച്ചു നിർത്താനുള്ള കഴിവുള്ള പല സസ്യങ്ങളും പച്ചക്കറികളും ഉണ്ട്. കറുവപ്പട്ട പോലുള്ള സുഗന്ധദ്രവ്യങ്ങളും ഉണ്ട്. പക്ഷേ അതൊക്കെ മരുന്നു പോലെ കഴിക്കാൻ കൃത്യമായ കണക്കുകൾ ഇപ്പോഴും ലഭ്യമല്ല. അതുകൊണ്ടു തന്നെ അവയൊന്നും മരുന്ന് നിറുത്തി വച്ചു കൊണ്ടു പരീക്ഷിക്കാൻ പാടില്ല. ഒന്നു മാത്രം ഉറപ്പായും പറയാൻ കഴിയും. നാരുകൾ അഥവാ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയും ചീത്ത കൊളസ്റ്റെറോളും (LDL ) കുറയ്ക്കാനുള്ള കഴിവുണ്ടെന്നും പാർശ്വഫലങ്ങളില്ലെന്നും പണ്ടേ ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ചെലവു കൂടുമെങ്കിലും HbA1C പരിശോധന ഗുണകരം
ചില തരം രക്ത പരിശോധനകൾ ചെലവേറിയതാണെങ്കിലും രോഗിയുടെ ശരിയായ അവസ്ഥ അറിയാൻ അത്യാവശ്യമാണ്. ഡോക്ടർ അത്തരം പരിശോധനകൾ ചെയ്യാൻ പറയുമ്പോൾ അതു നിങ്ങളുടെ നന്മയ്ക്കു വേണ്ടിയാണെന്നോർക്കുക.
സാധാരണ ബ്ലഡ് ഷുഗർ പരിശോധനയ്ക്ക് 2040 രൂപ മാത്രം ചെലവാകുമ്പോൾ HbA1C പരിശോധനയ്ക്ക് 400 600 വരെ ചെലവു വരും. എന്നാൽ ഈ പരിശോധനയുടെ ഫലം രോഗി എപ്രകാരം പ്രമേഹം നിയന്ത്രിക്കുന്നു എന്നറിയാൻ സഹായിക്കുന്നു. സാധാരണ രക്ത പരിശോധന ആ സമയത്തെ ബ്ലഡ് ഷുഗർ അറിയാൻ മാത്രമേ ഉപകരിക്കൂ.എന്നാൽ HbA1C പോയ മൂന്നു മാസത്തെ ബ്ലഡ് ഷുഗർ നിലയുടെ വ്യക്തമായ വിവരം നല്കും.
പുതുതായി പ്രമേഹം കണ്ടെത്തുന്ന ഒരാൾക്ക് അതുറപ്പു വരുത്താനും ഈ ടെസ്റ്റ് നടത്താറുണ്ട്.പ്രീ ഡയബറ്റിസ്, ടൈപ്പ് വൺ ഡയബറ്റിസ്, ടൈപ്പ് 2 ഡയബറ്റിസ് എന്നിവ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയായി രാജ്യാന്തര ഡയബറ്റിസ് ഫെഡറേഷൻ ഇതു ശുപാർശ ചെയ്തിട്ടുമുണ്ട്.
നന്നായി രോഗം നിയന്ത്രിച്ചു നിറുത്തുന്ന ഇൻസുലിൻ എടുക്കാത്ത ടൈപ്പ് 2 ഡയബറ്റിസ് ഉള്ള ഒരാളോട് ആറു മാസത്തിലൊരിക്കൽ ഈ ടെസ്റ്റ് നടത്താൻ നിർദ്ദേശിക്കാറുണ്ട്. ഇൻസുലിൻ എടുത്തിട്ടും രോഗം നിയന്ത്രണത്തിൽ നിൽക്കാത്ത ആളാണെങ്കിൽ വർഷത്തിൽ നാലു തവണ ചെയ്യേണ്ടി വന്നേക്കാം.
ടൈപ്പ് വൺ ഡയബറ്റിസ് ആണെങ്കിൽ വർഷത്തിൽ നാലു തവണ വരെ ചെയ്യേണ്ടി വരും.
ചിലരിൽ അടിക്കടി ട്രീറ്റ്‌മെന്റ് പ്ലാൻ മാറ്റുകയും മരുന്നുകൾ മാറി മാറി ഉപയോഗിച്ച് നോക്കേണ്ടിയും വന്നേക്കാം. അവരോട് അടുപ്പിച്ച് ഈ ടെസ്റ്റ് നടത്താൻ പറയാറുണ്ട്.
സാധാരണ രക്തപരിശോധന പോലെ ഭക്ഷണ നിയന്ത്രണം ആവശ്യമില്ലാത്തതിനാൽ ഏതു നേരത്തും ചെയ്യാം.
പ്രമേഹം തിരച്ചറിഞ്ഞ ഉടൻ HbA1C നടത്തി അതിന്റെ ഫലം 9 ലും കുറവാണെങ്കിൽ (>9 ) രണ്ടു തരം മരുന്നുകൾ കൊണ്ട് ചികിത്സ തുടങ്ങാം.എന്നാൽ 10 ലും കൂടുതൽ ആണെങ്കിൽ(<10) ഇൻസുലിൻ ചികിത്സ ആരംഭിക്കാം എന്ന തീരുമാനം എടുക്കാൻ സാധിക്കും.
കൂടുതൽ പച്ചക്കറി; കുറച്ചു ചോറും പാകത്തിന് പ്രോട്ടീനും
പ്രമേഹം ഉണ്ടെന്നു കണ്ടെത്തുന്ന ഒരാൾ ഏറെ അന്നജം കഴിച്ചു വന്ന ശീലം മാറ്റണം. മുൻപ് ചോറോ,ചപ്പാത്തിയോ ,മറ്റു ധാന്യ ഭക്ഷണങ്ങളോ ആയിരിക്കും കൂടുതൽ കഴിച്ചിരുന്നത്. അതു മാറ്റി ഭക്ഷണം വിളമ്പുമ്പോൾ കുറച്ചു അളവിൽ ധാന്യഭക്ഷണം, കൂടിയ അളവിൽ അന്നജം ഇല്ലാത്ത പച്ചക്കറികൾ(കിഴങ്ങ് വിളകൾ ഒഴികെ) കുറഞ്ഞ അളവിൽ പ്രൊട്ടീൻ അഥവാ മാംസ്യം(ഇറച്ചിയോ, മീനോ, മുട്ട വെള്ളയോ,പയർവർഗങ്ങളോ എന്ന രീതിയിൽ ഭക്ഷണം എടുക്കാം. പ്രമേഹം ഇല്ലാത്തവർക്കും ശരീര ഭാരം കുറയ്ക്കാൻ ഇങ്ങനെ ഒരു portion cotnrol സ്വീകരിക്കാം.
പ്ലേറ്റിൽ പകുതി ഭാഗം വേവിച്ച പച്ചക്കറികൾ,ഇലക്കറികൾ, സലാഡുകൾ എന്നിവയ്ക്കായി മാറ്റിവയ്ക്കാം. വേവിച്ച പച്ചക്കറികൾ എന്നാൽ അവിയലോ നിറയെ കഷണങ്ങൾ ഇട്ട സാമ്പാറോ പല ഇനം പച്ചക്കറികളും ഇലക്കറികളും ചേർത്ത ഒരു കൂട്ട് തോരനോ ഒക്കെ ആയാൽ ഏറെ നന്ന്. കുറഞ്ഞത് നാല് ഇനം പച്ചക്കറികൾ എങ്കിലും കഴിക്കാൻ ശ്രദ്ധിക്കുക. ബാക്കി പകുതിയിൽ കാൽഭാഗത്ത് ചോറ്(അല്ലെങ്കിൽ ഒന്നോ രണ്ടോ ചപ്പാത്തി ),പിന്നെയും അവശേഷിക്കുന്ന കാൽ ഭാഗത്ത് കുറച്ചു പയറോ പരിപ്പോ, ഒന്നോ രണ്ടോ കഷണം ചിക്കനോ മത്സ്യമോ രണ്ടു മുട്ടയുടെ വെള്ളയോ എടുക്കാം. അപ്പോൾ ആവശ്യത്തിനു അന്നജവും മാംസ്യവും പച്ചക്കറികളും ഒക്കെയായി. കൊഴുപ്പ് തീരെ ഇല്ലാത്ത തൈരോ മോരോ ചെറിയ ഒരു കപ്പ് കഴിക്കാം. ഇത് പ്രമേഹം ഉള്ളവർക്കും ശരീര ഭാരം കുറയ്‌ക്കേണ്ടവർക്കും ഒപ്പം കുടുംബത്തിൽ എല്ലാവർക്കും ശീലിക്കാവുന്ന മാതൃകാ ഭക്ഷണ ക്രമം ആണ്. വിശപ്പ് മാറാതെ തോന്നുന്നുവെങ്കിൽ യഥേഷ്ടം കഴിക്കാവുന്നത് പച്ചക്കറികൾ മാത്രമാണ്.
പ്രമേഹരോഗിക്ക് മധുരം വർജിക്കണം. അന്നജം കഴിക്കുന്നതിൽ നിയന്ത്രണം വേണം .മാംസ്യവും ആവശ്യത്തിനു മാത്രം .എന്നാൽ അസുഖം ഇല്ലാത്ത ഏതൊരാൾക്കും ഈ നിയന്ത്രണം ഉചിതമാണ്. അന്നജവും മാംസ്യവും കൊഴുപ്പും എല്ലാം അധികമായി അകത്തു ചെല്ലുന്നത് ശരീരം സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്യുക. അതാണ് തടി കൂടാനുള്ള പ്രധാന കാരണം.