മനാമ: ബഹ്‌റിനിൽ പ്രമേഹരോഗികളുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്. രാജ്യത്തെ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയായി പ്രമേഹരോഗം മാറുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കൂടാതെ രോഗം കുട്ടികൾക്കിടയിലേക്കും വ്യാപിച്ചിരിക്കുകയാണ്.

1500 കുട്ടികളിലാണ് പ്രമേഹരോഗം കണ്ടെത്തിയതെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് പ്രസിഡന്റും ബഹ്‌റിൻ ഡയബറ്റിക് സൊസൈറ്റി ചെയർമാനുമായ ലഫ്. ജന. ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി. അറബ് സെമിനാറിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാലാമത് ഡയബറ്റിക് കോൺഫറൻസിൽ ബഹ്‌റിനി കുടുംബങ്ങളിലേയും ഡയബറ്റിക് രോഗികളുമായ 200 അതിഥികൾ പങ്കെടുത്തു.

പാരമ്പര്യമായും പ്രമേഹരോഗം ധാരാളം പേർക്ക് പിടിപെട്ടിട്ടുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കാരണവും രോഗികളായി തീർന്നവർ അനേകം പേരാണ്.