- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സ്വദേശത്തായാലും വിദേശത്തായാലും വീട്ടിലിരുന്ന് ഡോക്ടറുമായി കൺസൾട്ടേഷൻ നടത്താം; ഡയൽ എ ഡോക്ടറിലൂടെ 24 മണിക്കൂറും ഡോക്ടറുടെ സേവനവുമായി ടെൽസ്ട്ര
മെൽബൺ: ഡോക്ടറുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുന്ന ഡയൽ എ ഡോക്ടർ പദ്ധതിയുമായി ടെൽസ്ട്രയെത്തുന്നു. സ്വദേശത്തായാലും വിദേശത്തായാലും ഓസ്‌ട്രേലിയക്കാർക്ക് വീട്ടിലിരുന്നുകൊണ്ടു തന്നെ ജിപിയുമായി സംസാരിക്കാനുള്ള സംവിധാനമാണ് റെഡികെയർ എന്നു പേരിട്ടിരിക്കുന്ന ഡയൽ എ ഡോക്ടർ എന്ന സംവിധാനത്തിലൂടെ ടെൽസ്ട്ര ഒരുക്കുന്നത്. ഏതെങ്കിലും രോഗത്താ
മെൽബൺ: ഡോക്ടറുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുന്ന ഡയൽ എ ഡോക്ടർ പദ്ധതിയുമായി ടെൽസ്ട്രയെത്തുന്നു. സ്വദേശത്തായാലും വിദേശത്തായാലും ഓസ്‌ട്രേലിയക്കാർക്ക് വീട്ടിലിരുന്നുകൊണ്ടു തന്നെ ജിപിയുമായി സംസാരിക്കാനുള്ള സംവിധാനമാണ് റെഡികെയർ എന്നു പേരിട്ടിരിക്കുന്ന ഡയൽ എ ഡോക്ടർ എന്ന സംവിധാനത്തിലൂടെ ടെൽസ്ട്ര ഒരുക്കുന്നത്.
ഏതെങ്കിലും രോഗത്താൽ പെട്ടെന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും അതേസമയം ജിപിയെ നേരിൽ പോയി കാണാൻ സാധിക്കാത്ത സാഹചര്യവുമാണെങ്കിൽ ഡയൽ എ ഡോക്ടർ ഏറെ പ്രയോജനപ്പെടുമെന്നാണ് ടെൽസ്ട്രയുടെ വാദം. രജിസ്റ്റേർഡ് ഓസ്‌ട്രേലിയൻ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഫോണിലൂടെയോ വീഡിയോ കോൺഫറൻസിലൂടെയോ ജിപിയുമായി കൺസൾട്ടേഷൻ നടത്താം. രോഗം വിശദമാക്കിക്കിക്കഴിഞ്ഞാൽ ജിപി പ്രിസ്‌ക്രിപ്ഷൻ നൽകുകയും ചെയ്യാം.
അതേസമയം മെഡിക്കൽ റിബേറ്റ് ഒന്നും ഇല്ലാത്ത കൺസൾട്ടേഷന് 75.90 ഡോളർ ആണ് ചാർജ് ഈടാക്കുന്നത്. എന്നാൽ ടെലിമെഡിസിൻ കൺസൾട്ടേഷൻ മാത്രം മതിയാകുന്ന രോഗമാണോ എന്ന് തീരുമാനിക്കാൻ ജിപിയുമായി കണക്ട് ചെയ്യുന്നതിന് മുമ്പ് രോഗിക്ക് ഒരു അസിസ്റ്റന്റുമായി സംസാരിക്കാൻ അവസരമുണ്ട്. ടെലിമെഡിസിൻ കൺസൾട്ടേഷൻ മതിയെങ്കിൽ മാത്രം ജിപിയുമായി സംസാരിച്ചാൽ മതി.
ടെൽസ്ട്രയുടെ ഈ ടെലിഹെൽത്ത് സർവീസിനെ റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സ് ഏറെ പിന്താങ്ങുന്നുണ്ടെന്ന് ടെൽസ്ട്ര വൈസ് പ്രസിഡന്റ് മോർട്ടൺ റൗളിൻ പറയുന്നു. യാത്രയിലോ വിദേശ സന്ദർശനവേളയിലോ ജിപിയെ നേരിൽ കാണാൻ ബുദ്ധിമുട്ട് ഉള്ള സാഹചര്യത്തിലോ ആണെങ്കിൽ ഇത്തരം ടെലിഹെൽത്ത് സർവീസ് വളരെ ഉപകാരപ്രദമാണെന്നാണ് വിലയിരുത്തുന്നത്. അതേസമയം നേരിട്ട് ജിപിയെ സന്ദർശിക്കുന്നതിന് പകരമായിട്ടല്ല റെഡികെയർ സംവിധാനം കൊണ്ടുവന്നിരിക്കുന്നതെന്നും അത്യാവശ്യ വേളകളിൽ ഉപകരിക്കുന്നതിനുള്ള സംവിധാനം മാത്രമാണിതെന്നുമാണ് റൗളിൻ വ്യക്തമാക്കുന്നു. 24 മണിക്കൂറും ജിപിയുടെ സേവനം ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു സൗകര്യം.
യൂറോപ്പിലെ ഒന്നാം നിര ടെലിമെഡിസിൻ പ്രൊവൈഡർമാരായ മെഡിഗേറ്റിന്റെ പാത പിന്തുടർന്നാണ് ടെൽസ്ട്ര ഇതു നടപ്പാക്കുന്നത്. ദിവസേന 4300-ലധികം കൺസൾട്ടേഷനാണ് മെഡിഗേറ്റ് ദിവസേന നടപ്പാക്കുന്നത്.