- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞുമൂടിയ വടക്കൻ കാനഡയിലെ ഖനിയിൽ നിന്നും ലഭിച്ചത് ലോകത്തിലെ ഏറ്റവും വലുപ്പമുള്ള വജ്രങ്ങളിലൊന്ന് ; 552 കാരറ്റ് പരിശുദ്ധിയിൽ മഞ്ഞ നിറത്തിലുള്ള വജ്രം അപൂർവ്വങ്ങളിൽ അപൂർവ്വം; കോഴിമുട്ടയുടെ വലുപ്പമുള്ള 'നിധി' ലഭിച്ചത് ഒക്ടോബറിൽ; കാനഡയിലെ ഡയവിക് ഖനിയിൽ നിന്നും ഇതുവരെ ലഭിച്ച്ത 30 വലിയ വജ്രങ്ങൾ
വാഷിങ്ടൺ: കോഴിമുട്ടയുടെ വലുപ്പമുള്ള വജ്രം. അതും 552 കാരറ്റ് പരിശുദ്ധിയോടു കൂടി മഞ്ഞ നിറമുള്ള കണ്ണഞ്ചിപ്പിക്കുന്ന ഒന്ന്. വടക്കൻ കാനഡയിലെ മഞ്ഞു മൂടിയ ഒരു ഖനിയിൽ നിന്നുമാണ് ലോകത്തിലെ വലിയ വജ്രങ്ങളിൽ ഒന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇത് കിട്ടിയതെന്നാണ് റിപ്പോർട്ട്. ഇവിടത്തെ ഡയവിക് എന്ന ഖനിയിൽ നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇതേ ഖനിയിൽ നിന്ന് തന്നെ ലഭിച്ച മറ്റൊരു വജ്രമാണ് വലിപ്പമേറിയ മറ്റൊന്ന്. 187.7 കാരറ്റുള്ള ഫോക്സ് ഫയർ എന്ന വജ്രത്തെക്കാൾ മൂന്നിരട്ടി വലിപ്പമുണ്ട് ഇപ്പോൾ ലഭിച്ച വജ്രത്തിന്. മുപ്പതോളം വലുപ്പമേറിയ വജ്രങ്ങൾ ഇതു വരെ കുഴിച്ചെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് 1905 ൽ കണ്ടെടുത്ത 3,106 കാരറ്റ് ഭാരമുള്ള കള്ളിനൻ ആണ് ഇതു വരെ കണ്ടെത്തിയതിൽ ഏറ്റവും മൂല്യമേറിയത്. എന്നാൽ പിന്നീട് ചെറു വലിപ്പമുള്ള വജ്രങ്ങളാക്കിയ ഇവ ഇപ്പോൾ ടവർ ഓഫ് ലണ്ടനിൽ സൂക്ഷിച്ചിരിക്കുകയാണ്. പുതിയ രത്നത്തെ പോളിഷ് ചെയ്തെടുക്കാനും മൂല്യനിർണയം നടത്താനുമുള്ള വിദഗ്ധരുടെ അന്വേഷണത്തിലാണ് ഡയവിക് ഖനി അധികൃതർ. ഡ
വാഷിങ്ടൺ: കോഴിമുട്ടയുടെ വലുപ്പമുള്ള വജ്രം. അതും 552 കാരറ്റ് പരിശുദ്ധിയോടു കൂടി മഞ്ഞ നിറമുള്ള കണ്ണഞ്ചിപ്പിക്കുന്ന ഒന്ന്. വടക്കൻ കാനഡയിലെ മഞ്ഞു മൂടിയ ഒരു ഖനിയിൽ നിന്നുമാണ് ലോകത്തിലെ വലിയ വജ്രങ്ങളിൽ ഒന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇത് കിട്ടിയതെന്നാണ് റിപ്പോർട്ട്. ഇവിടത്തെ ഡയവിക് എന്ന ഖനിയിൽ നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
ഇതേ ഖനിയിൽ നിന്ന് തന്നെ ലഭിച്ച മറ്റൊരു വജ്രമാണ് വലിപ്പമേറിയ മറ്റൊന്ന്. 187.7 കാരറ്റുള്ള ഫോക്സ് ഫയർ എന്ന വജ്രത്തെക്കാൾ മൂന്നിരട്ടി വലിപ്പമുണ്ട് ഇപ്പോൾ ലഭിച്ച വജ്രത്തിന്. മുപ്പതോളം വലുപ്പമേറിയ വജ്രങ്ങൾ ഇതു വരെ കുഴിച്ചെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് 1905 ൽ കണ്ടെടുത്ത 3,106 കാരറ്റ് ഭാരമുള്ള കള്ളിനൻ ആണ് ഇതു വരെ കണ്ടെത്തിയതിൽ ഏറ്റവും മൂല്യമേറിയത്.
എന്നാൽ പിന്നീട് ചെറു വലിപ്പമുള്ള വജ്രങ്ങളാക്കിയ ഇവ ഇപ്പോൾ ടവർ ഓഫ് ലണ്ടനിൽ സൂക്ഷിച്ചിരിക്കുകയാണ്. പുതിയ രത്നത്തെ പോളിഷ് ചെയ്തെടുക്കാനും മൂല്യനിർണയം നടത്താനുമുള്ള വിദഗ്ധരുടെ അന്വേഷണത്തിലാണ് ഡയവിക് ഖനി അധികൃതർ. ഡൊമീനിയൻ എന്ന കമ്പനിക്കാണ് ഈ പ്രദേശത്ത് ഖനനം നടത്താനുള്ള അനുമതി.
2003 ലാണ് ഡൊമീനിയൻ ഖനനരംഗത്തെത്തുന്നത്. തെക്കേ അമേരിക്കയിലെ ഖനികളിൽ നിന്ന് വിലയേറിയ രത്നങ്ങൾ കണ്ടെത്തുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡൊമീനിയൻ ആവർത്തിക്കുന്നു.