- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരയുന്ന ചെന്നായ എന്നുവിളിച്ച് ദേഷ്യപ്പെട്ട് ചാൾസ് കുതിര സവാരിക്ക് പോയി; വില്യമിനെ നാലുമാസം ഗർഭിണിയായിരുന്നപ്പോൾ സ്റ്റെയർകേസിൽനിന്ന് ചാടി ഡയാന ആത്മഹത്യക്ക് ശ്രമിച്ചു
ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയുമായുള്ള ബന്ധത്തിലെ ഉലച്ചിലുകൾ ബ്രിട്ടനിൽ ഇന്നും ഏറെപ്പേർ താത്പര്യത്തോടെ കാണുന്ന കാര്യമാണ്. ഡയാന മരിച്ചിട്ട് വർഷങ്ങളായെങ്കിലും അന്നും കൊട്ടാര രഹസ്യങ്ങൾ താത്പര്യത്തോടെ പിന്തുടരുന്ന വായനക്കാരുമേറെയുണ്ട്. കാമില പാർക്കറുമായുള്ള ചാൾസ് രാജകുമാരന്റെ ബന്ധവും ഡയാനയുടെ വിവാഹേതര ബന്ധങ്ങളും അവരുടെ ജീവിതത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളാണ് ഇന്നും വായനക്കാർ കാത്തിരിക്കുന്ന വിഷയങ്ങൾ. കാമിലയുമായുള്ള ചാൾസിന്റെ ബന്ധം പ്രശ്‌നമായതോടെയാണ് കൊടട്ടാര രഹസ്യങ്ങൾ എഴുത്തുകാരനായ ആൻഡ്രു മോർട്ടനുമായി പങ്കുവെക്കാൻ ഡയാന തയ്യാറായത്. ഡയാന-ഹെർ ട്രൂ സ്റ്റോറി എന്ന പുസ്തകം മോർട്ടൻ രചിക്കുന്നത് അങ്ങനെയാണ്. പുസ്തത്തിനാധാരമായ വിവരങ്ങൾ നൽകിയത് താനാണെന്ന് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഡയാന അവ കൈമാറിയത്. ഇപ്പോൾ, കൂടുതൽ കൊട്ടാര രഹസ്യങ്ങളുമായി പുസ്തകം വീണ്ടും വിപണിയിലെത്തുകയാണ്. ഡയാന നേരിട്ടുപറഞ്ഞ കാര്യങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ളത്. കയറ്റിറക്കങ്ങൾ നിറഞ്ഞ അവരുടെ ജീവിതത്തിൽ, ഡയാന ആദ്യതവണ ആത
ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയുമായുള്ള ബന്ധത്തിലെ ഉലച്ചിലുകൾ ബ്രിട്ടനിൽ ഇന്നും ഏറെപ്പേർ താത്പര്യത്തോടെ കാണുന്ന കാര്യമാണ്. ഡയാന മരിച്ചിട്ട് വർഷങ്ങളായെങ്കിലും അന്നും കൊട്ടാര രഹസ്യങ്ങൾ താത്പര്യത്തോടെ പിന്തുടരുന്ന വായനക്കാരുമേറെയുണ്ട്. കാമില പാർക്കറുമായുള്ള ചാൾസ് രാജകുമാരന്റെ ബന്ധവും ഡയാനയുടെ വിവാഹേതര ബന്ധങ്ങളും അവരുടെ ജീവിതത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളാണ് ഇന്നും വായനക്കാർ കാത്തിരിക്കുന്ന വിഷയങ്ങൾ.
കാമിലയുമായുള്ള ചാൾസിന്റെ ബന്ധം പ്രശ്‌നമായതോടെയാണ് കൊടട്ടാര രഹസ്യങ്ങൾ എഴുത്തുകാരനായ ആൻഡ്രു മോർട്ടനുമായി പങ്കുവെക്കാൻ ഡയാന തയ്യാറായത്. ഡയാന-ഹെർ ട്രൂ സ്റ്റോറി എന്ന പുസ്തകം മോർട്ടൻ രചിക്കുന്നത് അങ്ങനെയാണ്. പുസ്തത്തിനാധാരമായ വിവരങ്ങൾ നൽകിയത് താനാണെന്ന് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഡയാന അവ കൈമാറിയത്. ഇപ്പോൾ, കൂടുതൽ കൊട്ടാര രഹസ്യങ്ങളുമായി പുസ്തകം വീണ്ടും വിപണിയിലെത്തുകയാണ്.
ഡയാന നേരിട്ടുപറഞ്ഞ കാര്യങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ളത്. കയറ്റിറക്കങ്ങൾ നിറഞ്ഞ അവരുടെ ജീവിതത്തിൽ, ഡയാന ആദ്യതവണ ആത്മഹത്യക്ക് ശ്രമിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളാണ് അതിൽ പ്രതിപാദിക്കുന്നുണ്ട്. 1982-ൽ വില്യം രാജകുമാരനെ ഗർഭം ധരിച്ചിരിക്കുമ്പോഴായിരുന്നു അത്. താൻ പറയുന്നത് കേൾക്കാതെ, കരയുന്ന ചെന്നായയെന്ന് വിളിച്ച് അധിക്ഷേപിച്ചുകൊണ്ട് ചാൾസ് രാജകുമാരൻ കുതിര സവാരിക്ക് പോയതിലുള്ള ദേഷ്യമാണ് ഡയാന പ്രകടിപ്പിച്ചത്. നീയെപ്പോഴും ഇങ്ങനെതന്നെയാണ്. നീ പറയുന്നത് എനിക്ക് കേൾക്കേണ്ടെന്നുപറഞ്ഞായിരുന്നു ചാൾസ് പോയത്. ചാൾസിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായാണ് താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് ഡയാന മോർട്ടനോട് പറയുന്നു.
എന്നാൽ, ഇത്രയൊക്കെ ചെയ്തിട്ടും ചാൾസ് തന്നെ വകവെച്ചില്ലെന്നും ഡയാന പരിതപിക്കുന്നുണ്ട്. കുട്ടിക്ക് എന്തുപറ്റുമെന്ന ആശങ്ക തനിക്കുണ്ടായിരുന്നു. പക്ഷേ, അത് ചെയ്യേണ്ടിവന്നു. എന്നാൽ, അതിനെത്തുടർന്നുണ്ടായത് തീർത്തും നിരാശാജനകമായ കാര്യമായിരുന്നു. ചാൾസ് തന്നെ ഗൗനിക്കാതെ വാതിലിലൂടെ പുറത്തേക്ക് പോയി. ചുറ്റുമുള്ള ആരും തന്നെ പരിഗണിച്ചിരുന്നില്ലെന്നും ഡയാന പറയുന്നു. നോർഫോൾക്കിലുള്ള കൊട്ടാരത്തിലായിരുന്നു അന്ന് താമസിച്ചിരുന്നത്. തീർത്തും ഒറ്റപ്പെട്ട നിലയിലായിരുന്ന താനെന്നും അവർ വെളിപ്പെടുത്തുന്നു.
രാജ്ഞിയോട് തന്നെക്കുറിച്ച് ചാൾസ് എന്താണ് ആ ഘട്ടത്തിൽ പറഞ്ഞിരുന്നതെന്ന് അറിയില്ലെന്ന് ഡയാന പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ഭക്ഷണത്തോട് ആർത്തിയാണെന്നായിരുന്നു രാജ്ഞി എല്ലാവരോടും പറഞ്ഞിരുന്നത്. തന്റെ ആർത്തി ചാൾസിന് ഉൾക്കൊള്ളാനാവുമായിരുന്നില്ലെന്നും അതുകൊണ്ടാണ് ദാമ്പത്യത്തിൽ പ്രശ്‌നങ്ങളുടലെടുത്തതെന്നും രാജ്ഞി എല്ലാവരോടും പറഞ്ഞതായും ഡയാന വെളിപ്പെടുത്തുന്നുണ്ട്. ചാൾസിന്റെ പിതാവ് ഫിലിപ്പ് രാജകുമാരനും മകനോട് സഹതാപമുണ്ടായിരുന്നു. അഞ്ചുവർഷത്തിനുശേഷവും ദാമ്പത്യം നേരേയാകുന്നില്ലെങ്കിൽ, വേർപിരിയാമെന്നായിരുന്നു ഫിലിപ്പ് മകനോട് നിർദ്ദേശിച്ചിരുന്നതെന്നും ഡയാന പറയുന്നു.