രിച്ച് 20 വർഷങ്ങൾക്കുശേഷവും വിവാദങ്ങൾ പിന്തുടരുകയാണ് ഡയാന രാജകുമാരിയെ. ഡയാനയുടെയും ചാൾസ് രാജകുമാരന്റെയും ദാമ്പത്യത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന കഥകൾക്ക് ലോകമെങ്ങും ആരാധകരുണ്ട്. തന്നോട് താത്പര്യം കാണിക്കാതിരുന്ന ചാൾസിനെ ഉപേക്ഷിച്ച് തന്റെ സുരക്ഷാ ജീവനക്കാരനൊപ്പം ഒളിച്ചോടാൻ പോലും ഡയാന തയ്യാറായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ.

കിടപ്പറയിൽ വലിയ താത്പര്യമുണ്ടായിരുന്നയാളല്ല ചാൾസ് രാജകുമാരൻ, മൂന്നാഴ്ചയിലൊരിക്കലാണ് അദ്ദേഹം ഡയാനയെത്തേടി കിടപ്പറയിലെത്തിയിരുന്നതെന്നാണ് വെളിപ്പെടുത്തൽ. ചാൾസിന്റെ അവഗണനയിൽ മനംനൊന്ത ഡയാനയ്ക്ക് ആശ്വാസം അവരുടെ ബോഡി ഗാർഡായിരുന്ന പൊലീസുകാരൻ ബാരി മന്നാക്കിയായിരുന്നു. താൻ ബാരിയുമായി അഗാധപ്രണയത്തിലായിരുന്നുവെന്ന് തന്നോട് പറഞ്ഞിരുന്നെന്ന് ഡയാനയ്ക്ക് ശബ്ദപരിശീലനം നൽകിയിരുന്ന പീറ്റർ സെറ്റലൻ അവകാശപ്പെടുന്നു.

കെൻസിങ്ടൺ പാലസിൽവച്ചാണ് സെറ്റലൻ ഡയാനയ്ക്ക് പരിശീലനം നൽകിയിരുന്നത്. ഈ പരിശീലനങ്ങൾ റെക്കോഡ് ചെയ്തിരുന്നു. ഈ ടേപ്പുകൾ ഡയാനയുടെ കസ്റ്റഡിയിലായിരുന്നെങ്കിലും മരണശേഷം കൊട്ടാരം പാചകക്കാരൻ പോൾ ബ്യൂറൽ കൈവശപ്പെടുത്തി. വലിയ നിയമയുദ്ധത്തിനൊടുവിൽ 2003-ൽ ഈ ടേപ്പുകളുടെ അവകാശം സെറ്റലൻ സ്വന്തമാക്കി. ഏതാനും മാസങ്ങൾക്കുശേഷം അമേരിക്കൻ ടിവി ചാനൽ എൻബിസിക്ക് ഇവ സെറ്റലൻ കൈമാറി.

ഇപ്പോഴിതാ, ബ്രിട്ടനിൽ ആ ടേപ്പുകൾ പുറത്തുവരാൻ പോവുകയാണ്. ചാനൽ ഫോറും സെറ്റലനുമായി ഇതുസംബന്ധിച്ച കരാറിലെത്തിയിട്ടുണ്ട്. ഡയാന, സ്വന്തം ശബ്്ദത്തിൽ എന്ന പരിപാടി ഓഗസ്റ്റ് ആറിനാണ് പ്രക്ഷേപണം ചെയ്യുക. വോയ്‌സ് കോച്ചിങ്ങിനിടെ, തന്റെ ജീവിതത്തിലെ പല രഹസ്യങ്ങളും സെറ്റലനുമായി പങ്കുവെക്കാൻ ഡയാന തയ്യാറായിട്ടുണ്ട്.

ചാൾസുമായി പിരിഞ്ഞശേഷം 1993-ലാണ് ഡയാനയെ സെറ്റലൻ കാണുന്നത്. കിടപ്പറയിൽ തന്നോട് താത്പര്യം കാട്ടാതിരുന്ന ചാൾസിനെക്കുറിച്ചും ചാൾസും കാമില ബൗൾസുമായുള്ള ബന്ധത്തെക്കുറിച്ചും ഡയാന പറയുന്നുണ്ട്. ഇതിനിടെയാണ് തന്റെ ബോഡി ഗാർഡ് ബാരിയുമായയുള്ള അഗാധ പ്രണയത്തെക്കുറിച്ച് ഡയാനയുടെ വെളിപ്പെടുത്തൽ.

ഹാരി രാജകുമാരന്റെ ജനനത്തിനുശേഷം ചാൾസും താനുമായുള്ള ലൈംഗിക ജീവിതം തകർച്ചയിലായെന്ന് ഡയാന വെളിപ്പെടുത്തുന്നു. മൂന്നാഴ്ചയിലൊരിക്കലാണ് അതുണ്ടായിരുന്നത്. കാമിലയെ കാണുന്നതനുസരിച്ചുള്ള ഒരു കൃത്യമായ ഇടവേളകളിലാണ് അത് നടന്നിരുന്നതെന്നും സെറ്റലനോട് ഡയാന പറയുന്നുണ്ട്. ബാരിക്കൊപ്പം എവിടേക്കെങ്കിലും ഒളിച്ചോടിയാലോ എന്നുപോലും താൻ ചിന്തിച്ചിരുന്നതായും അവർ പറയുന്നു.