- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാനയ്ക്കൊപ്പം മരിച്ച കാമുകന്റെ മൃതദേഹം ഇപ്പോഴും കേടുവരാതെ സൂക്ഷിച്ച് എന്നും സന്ദർശിച്ച് പിതാവ്; മുസ്ലീമിനെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ ബ്രിട്ടീഷ് ഏജന്റുമാർ കൊന്നതാണെന്ന് ഉറച്ച് വിശ്വസിച്ച് മുഹമ്മദ് ഫയാദ്
ഡയാന രാജകുമാരിക്കൊപ്പം പാരീസിലുണ്ടായ കാറപകടത്തിൽ മരിച്ച കാമുകൻ ഡോഡിയുടെ മൃതദേഹം 20 വർഷത്തിനുശേഷവും കേടുവരാതെ സൂക്ഷിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അൽ-ഫയാദ്. സറെയിലെ പ്രത്യേക കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം മുടക്കം കൂടാതെ അദ്ദേഹം സന്ദർശിക്കുന്നു. വർഷത്തിൽ 300 ദിവസമെങ്കിലും മകനെ ഒരുനോക്ക് കാണാൻ ഈ പിതാവെത്തുത്തു. ഡയാനയുടെയും തന്റെ മകന്റെയും മരണം വെറും അപകടമല്ലെന്ന് ഫയാദ് തീർത്തുവിശ്വസിക്കുന്നു. മുസ്ലീമായ ഡോഡിയെ ഡയാന വിവാഹം കഴിക്കുന്നത് തടയാൻ ബ്രിട്ടീഷ് രാജകുടുംബം ആസൂത്രണം ചെയ്ത അപകടമായിരുന്നു 1997-ൽ പാരീസിൽ നടന്നതെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഫിലിപ്പ് രാജകുമാരനാണ് ഇവരെ വധിക്കാൻ ഉത്തരവിട്ടതെന്നും അദ്ദേഹം കരുതുന്നു. സറേയിലെ ഓക്‌സ്റ്റഡിൽ ബാരോ ഗ്രീൻ കോർട്ടിലുള്ള തന്റെ ബംഗ്ലാവിന്റെ അടിത്തട്ടിൽ പ്രത്യേകം തയ്യാർ ചെയ്ത അറയിലാണ് ഡോഡിയുടെ മൃതദേഹമുള്ളത്. ഡോഡിയുടെ പാർക്ക് ലേനിലുള്ള ഫ്ളാറ്റ് പിന്നീടിതുവരെ ഉപയോഗിച്ചിട്ടുമില്ല. മകന്റെ സ്മാരകമെന്ന നിലയിലാണ് ഇപ്പോൾ ഈ ഫ്ളാറ്റ് ഫയാദ് സ
ഡയാന രാജകുമാരിക്കൊപ്പം പാരീസിലുണ്ടായ കാറപകടത്തിൽ മരിച്ച കാമുകൻ ഡോഡിയുടെ മൃതദേഹം 20 വർഷത്തിനുശേഷവും കേടുവരാതെ സൂക്ഷിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അൽ-ഫയാദ്. സറെയിലെ പ്രത്യേക കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം മുടക്കം കൂടാതെ അദ്ദേഹം സന്ദർശിക്കുന്നു. വർഷത്തിൽ 300 ദിവസമെങ്കിലും മകനെ ഒരുനോക്ക് കാണാൻ ഈ പിതാവെത്തുത്തു.
ഡയാനയുടെയും തന്റെ മകന്റെയും മരണം വെറും അപകടമല്ലെന്ന് ഫയാദ് തീർത്തുവിശ്വസിക്കുന്നു. മുസ്ലീമായ ഡോഡിയെ ഡയാന വിവാഹം കഴിക്കുന്നത് തടയാൻ ബ്രിട്ടീഷ് രാജകുടുംബം ആസൂത്രണം ചെയ്ത അപകടമായിരുന്നു 1997-ൽ പാരീസിൽ നടന്നതെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഫിലിപ്പ് രാജകുമാരനാണ് ഇവരെ വധിക്കാൻ ഉത്തരവിട്ടതെന്നും അദ്ദേഹം കരുതുന്നു.
സറേയിലെ ഓക്‌സ്റ്റഡിൽ ബാരോ ഗ്രീൻ കോർട്ടിലുള്ള തന്റെ ബംഗ്ലാവിന്റെ അടിത്തട്ടിൽ പ്രത്യേകം തയ്യാർ ചെയ്ത അറയിലാണ് ഡോഡിയുടെ മൃതദേഹമുള്ളത്. ഡോഡിയുടെ പാർക്ക് ലേനിലുള്ള ഫ്ളാറ്റ് പിന്നീടിതുവരെ ഉപയോഗിച്ചിട്ടുമില്ല. മകന്റെ സ്മാരകമെന്ന നിലയിലാണ് ഇപ്പോൾ ഈ ഫ്ളാറ്റ് ഫയാദ് സൂക്ഷിക്കുന്നത്. ഈ ഫ്ളാറ്റിലാണ് ഡോഡിയും ഡയാനയും 1997-ൽ ഒത്തുകൂടാറുണ്ടായിരുന്നത്.
ലണ്ടൻ നൈറ്റ്‌സ്ബ്രിഡ്ജിൽ ഹാരോഡ്‌സിന്റെ ഉടമയായിരുന്നു ഫയാദ്. ഡയാനയെയും തന്റെ മകനെയും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വധിക്കുകയായിരുന്നുവെന്ന് ഫയാദ് ആദ്യം ആരോപിക്കുന്നത് 1998-ലാണ്. ആരോപണമുയർത്തി ഏറെനാൾ കഴിയുന്നതിന് മുമ്പ് ഹൈസ്ട്രീറ്റിലെ ഹാരോഡ്‌സിന് 44 വർഷമായുണ്ടായിരുന്ന ലൈസൻസ് റദ്ദാക്കപ്പെട്ടു. വ്യാപാര നിയമങ്ങൾ പാലിക്കാത്തതുകൊണ്ടാണിതെന്നാണ് കൊട്ടാരം പിന്നീട് വിശദീകരിച്ചത്.
ഡോഡിയും ഡയാനയും പ്രണയത്തിലായിരുന്നുവെന്ന് ഫയാദ് വിശ്വസിക്കുന്നു. വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരുന്നതിന്റെ തലേന്നാണ് അപകടമുണ്ടായത്. മകനോടും ഡയാനയോടും ഫയാദിനുണ്ടായിരുന്ന സ്‌നേഹം അദ്ദേഹത്തെ ആദ്യം വല്ലാതെ തളർത്തി. മകന്റെ മൃതദേഹം സൂക്ഷിക്കാനും അവർ താമസിച്ചിരുന്ന ഫ്ളാറ്റ് സ്മാരകമാക്കാനും അദ്ദേഹം തീരുമാനിക്കുന്നത് അങ്ങനെയാണ്.
പപ്പരാസികൾ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയതോടെ, ഡയാനയും ഡോഡിയും സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ ഹെന്റി പോൾ വാഹനത്തിന്റെ വേഗംകൂട്ടുകയും അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. 1997 ഓഗസ്റ്റ് 31-നായിരുന്നു അപകടം. മൂന്നുപേരും തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന ഡയാനയുടെ അംഗരക്ഷകൻ ട്രെവർ റീസ്-ജോൺസ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഹെന്റിയുടെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്നാണ് ഫ്രഞ്ച് സർക്കാർ നിയോഗിച്ച അന്വേഷണകമ്മിഷനും കണ്ടെത്തിയത്.