- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാന രാജകുമാരിയെ ബ്രിട്ടീഷ് സീക്രട്ട് പൊലീസ് കൊന്നതെന്ന വാദത്തെ പിന്തുണയ്ക്കാൻ ആംഗ്ലിക്കൻ വൈദികന്റെ വെളിപ്പെടുത്തൽ; കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് മുസ്ലീമിനെ പള്ളിയിൽ വച്ച് വിവാഹം കഴിക്കാൻ തടസമുണ്ടോ എന്ന് ഡയാന തിരക്കിയിരുന്നതായി വൈദികന്റെ വെളിപ്പെടുത്തൽ
1997 ഓഗസ്റ്റ് 31ന് പാരീസിൽ വച്ച് വാഹനാപകടത്തിൽ മരണമടഞ്ഞ ഡയാന രാജകുമാരിയുടെ അന്ത്യവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ അന്ന് തന്നെ ഉയർന്ന് വന്നിരുന്നു. ഡയാനയെ ബ്രിട്ടീഷ് സീക്രട്ട് പൊലീസ് കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്തമാണ്. ഇപ്പോഴിതാ ഈ വാദത്തെ പിന്തുണച്ച് കൊണ്ട് ആംഗ്ലിക്കൻ വൈദികനായ ഫാദർ ഫ്രാങ്ക് ഗെല്ലി സ്‌പോക്ക് രംഗത്തെത്തിയിരിക്കുകയാണ്. അതായത് മുസ്ലീമിനെ പള്ളിയിൽ വച്ച് വിവാഹം കഴിക്കാൻ തടസമുണ്ടോ എന്ന് കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് രാജകുമാരി തിരക്കിയിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഡയാനയുടെ മുൻ വസതിയായിരുന്ന കെൻസിങ്ടൺ പാലസിനടുത്തുള്ള സെന്റ് മേരി അബോട്‌സ് ചർച്ചിൽ താൻ ക്യൂറേറ്റായി പ്രവർത്തിക്കുമ്പോഴായിരുന്നു ഡയാന ഇത്തരത്തിലുള്ള ഒരു അന്വേഷണം തന്നോട് നടത്തിയിരുന്നതെന്നും ഗെല്ലി പറയുന്നു. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് ഡയാന ഈ ചർച്ചിൽ പോവാറുണ്ടായിരുന്നുവെന്നും ഫാദർ വെളിപ്പെടുത്തുന്നു. അന്ന് ഒരിക്കൽ ചർച്ചിന്റെ പുറകിൽ അവർ കാലിടറി വീഴുകയും ചെയ്തിരുന്നു. രണ്ട് മതത്തിൽ
1997 ഓഗസ്റ്റ് 31ന് പാരീസിൽ വച്ച് വാഹനാപകടത്തിൽ മരണമടഞ്ഞ ഡയാന രാജകുമാരിയുടെ അന്ത്യവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ അന്ന് തന്നെ ഉയർന്ന് വന്നിരുന്നു. ഡയാനയെ ബ്രിട്ടീഷ് സീക്രട്ട് പൊലീസ് കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്തമാണ്. ഇപ്പോഴിതാ ഈ വാദത്തെ പിന്തുണച്ച് കൊണ്ട് ആംഗ്ലിക്കൻ വൈദികനായ ഫാദർ ഫ്രാങ്ക് ഗെല്ലി സ്‌പോക്ക് രംഗത്തെത്തിയിരിക്കുകയാണ്. അതായത് മുസ്ലീമിനെ പള്ളിയിൽ വച്ച് വിവാഹം കഴിക്കാൻ തടസമുണ്ടോ എന്ന് കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് രാജകുമാരി തിരക്കിയിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
ഡയാനയുടെ മുൻ വസതിയായിരുന്ന കെൻസിങ്ടൺ പാലസിനടുത്തുള്ള സെന്റ് മേരി അബോട്‌സ് ചർച്ചിൽ താൻ ക്യൂറേറ്റായി പ്രവർത്തിക്കുമ്പോഴായിരുന്നു ഡയാന ഇത്തരത്തിലുള്ള ഒരു അന്വേഷണം തന്നോട് നടത്തിയിരുന്നതെന്നും ഗെല്ലി പറയുന്നു. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് ഡയാന ഈ ചർച്ചിൽ പോവാറുണ്ടായിരുന്നുവെന്നും ഫാദർ വെളിപ്പെടുത്തുന്നു. അന്ന് ഒരിക്കൽ ചർച്ചിന്റെ പുറകിൽ അവർ കാലിടറി വീഴുകയും ചെയ്തിരുന്നു. രണ്ട് മതത്തിൽ പെട്ടവർക്ക് ചർച്ചിൽ വച്ച് വിവാഹിതരാകാൻ സാധിക്കുമോയെന്നും അവർക്ക് പ്രാർത്ഥനക്ക് പങ്കെടുക്കാൻ സാധിക്കുമോയെന്നും ഡയാന തന്നോട് തിരക്കിയിരുന്നുവെന്നും ഗെല്ലി വെളിപ്പെടുത്തുന്നു.
പിന്നീട് ഒരിക്കൽ ഈജിപ്ഷ്യൻ മില്യണയറായ മുഹമ്മദ് ഫായെദിന്റെ യാട്ടിൽ മെഡിറ്ററേനിയനിൽ ഹോളിഡേ ആഘോഷിക്കുമ്പോൾ ഡയാന തന്നെ വിളിക്കുകയും ഒരു നല്ല വാർത്തയുണ്ടെന്ന് പറയുകയും കെൻസിങ്ടൺ പാലസിൽ വച്ച് കാണാമെന്ന് പറയുകയും ചെയ്തതായി ഗെല്ലി ഓർക്കുന്നു. ഡയാനയുടെ കാമുകനായ ഡോഡി ഫായെദിന്റെ പിതാവാണ് മുഹമ്മദ്. എന്നാൽ കെൻസിങ്ടൺ പാലസിൽ തിരിച്ചെത്തുന്നതിന് മുമ്പ് ഡയാന പാരീസിൽ വച്ചുണ്ടായ കാറപടകടത്തിൽ ഡോഡിക്കൊപ്പം കൊല്ലപ്പെടുകയായിരുന്നു. അവർ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ വിവാഹിതരാവുമെന്ന് തനിക്കുറപ്പുണ്ടെന്നാണ് ഇറ്റലിയിൽ ജനിച്ച ഗെല്ലി പറയുന്നത്.
അന്ന് ഡയാന വളരെ സന്തോഷവതിയും ഭാവിയെക്കുറിച്ച് സ്വപ്‌നം കാണുന്നയാളുമായിരുന്നുവെന്നും ഈ പുരോഹിതൻ ഓർക്കുന്നു. ഡോഡി മുസ്ലീമായതിനാൽ അയാളെ ചർച്ചിൽ വച്ച് വിവാഹം കഴിക്കുന്നതിൽ തടസമുണ്ടോയെന്ന അർത്ഥത്തിലാണ് ഡയാന അന്ന് തന്നോട് അക്കാര്യം തിരക്കിയതെന്ന് ഗെല്ലി പറയുന്നു. പുരോഹിതന്മാരുടെ അംഗീകാരത്തോടെ മുസ്ലീമിനെ വിവാഹം ചെയ്യാനായിരുന്നു ഡയാന ശ്രമിച്ചിരുന്നത്. താൻ കുറച്ച് കാലം തുർക്കിയിൽ പ്രവർത്തിച്ചിരുന്നപ്പോൾ മുസ്ലീങ്ങളുടെ ജീവിത ശൈലി തന്നോട് ചോദിച്ച് മനസിലാക്കാൻ ഡയാന താൽപര്യപ്പെട്ടിരുന്നുവെന്നും ഗെല്ലി വെളിപ്പെടുത്തുന്നു. പ്രത്യേകിച്ചും സ്ത്രീകളെ മുസ്ലിം സമൂഹം എങ്ങനെയാണ് പരിഗണിക്കുന്നതെന്നറിയാൻ രാജകുമാരി ഏറെ ജിജ്ഞാസപ്പെട്ടിരുന്നു. ഡോഡി തനിക്ക് നൽകിയ പരിഗണനയിൽ ഡയാന ഏറെ സന്തോഷിച്ചിരുന്നുവെന്നാണ് ഗെല്ലി പറയുന്നത്. ഡോഡിയുമായുള്ള ബന്ധം താനേറെ ആസ്വദിക്കുന്നുവെന്ന് ഡയാന ഫാദർ ഗെല്ലിയോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.