- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ കയറിയാൽ ഉടൻ സീറ്റ് ബെൽറ്റ് ഇടുന്ന ഡയാന എന്തുകൊണ്ട് ഇത്രയേറെ സ്പീഡിൽ യാത്ര ചെയ്തപ്പോഴും സീറ്റ് ബെൽട്ടില്ല...? ഡയാനയും ഫായെദും ഡ്രൈവറും ഒരേ പോലെ സീറ്റ് ബെൽറ്റ് ഇടാതിരുന്നത് എന്തുകൊണ്ട്..? രാജകുമാരിയുടെ മരണത്തിൽ സംശയം മാറാതെ സഹോദരിയും
ഡയാന രാജകുമാരിയുടെ ജീവിതവും മരണവും എന്നും വിവാദങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ രാജകുമാരിയുടെ ദുരൂഹമായ അപകടമരണത്തിൽ സംശയം പ്രകടിപ്പിച്ച് 20 കൊല്ലത്തിനിപ്പുറം സഹോദരി ലേഡി സാറാ മാക് കൊർക്വോഡെയിൽ( 62) രംഗത്തെത്തിയിരിക്കുന്നു. പാരീസിൽ വച്ചുണ്ടായ കാറപടത്തിലായിരുന്നു ഡയാന മരിച്ചത്. എപ്പോഴായാലും കാറിൽ കയറിയാൽ ഉടൻ സീറ്റ് ബെൽറ്റ് ഇടുന്ന ഡയാന എന്തുകൊണ്ട് ഇത്രയേറെ സ്പീഡിൽ യാത്ര ചെയ്തപ്പോഴും സീറ്റ് ബെൽട്ടില്ല...? ഡയാനയും സുഹൃത്തും കാമുകനെന്ന് സംശയിക്കുന്ന ആളുമായ ഡോഡി ഫായെദും ഡ്രൈവറായ ഹെൻ റി പോളും ഒരേ പോലെ സീറ്റ് ബെൽറ്റ് ഇടാതിരുന്നത് എന്തുകൊണ്ട്..? തുടങ്ങിയ ഗൗരവപരമായ ചോദ്യങ്ങളാണ് ലേഡി സാറാ ഉന്നയിച്ചിരിക്കുന്നത്. ബിബിസി ഡോക്യുമെന്ററിയായ ഡയാന 7 ഡേയ്‌സിനോട് സംസാരിക്കവെയാണ് ലേഡി സാറാ ഈ സംശയകരമായ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.സീറ്റ് ബെൽട്ടിടുന്നതിൽ കണിശക്കാരിയായ ഡയാന എന്തുകൊണ്ട് ആ രാത്രിയിലെ കാർ സഞ്ചാരത്തിൽ ബെൽറ്റിട്ടില്ലെന്ന ചോദ്യത്തിന് തനിക്കിപ്പോഴും ഉത്തരം ലഭിച്ചില്ലെന്നാണ് ഇവർ
ഡയാന രാജകുമാരിയുടെ ജീവിതവും മരണവും എന്നും വിവാദങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ രാജകുമാരിയുടെ ദുരൂഹമായ അപകടമരണത്തിൽ സംശയം പ്രകടിപ്പിച്ച് 20 കൊല്ലത്തിനിപ്പുറം സഹോദരി ലേഡി സാറാ മാക് കൊർക്വോഡെയിൽ( 62) രംഗത്തെത്തിയിരിക്കുന്നു. പാരീസിൽ വച്ചുണ്ടായ കാറപടത്തിലായിരുന്നു ഡയാന മരിച്ചത്. എപ്പോഴായാലും കാറിൽ കയറിയാൽ ഉടൻ സീറ്റ് ബെൽറ്റ് ഇടുന്ന ഡയാന എന്തുകൊണ്ട് ഇത്രയേറെ സ്പീഡിൽ യാത്ര ചെയ്തപ്പോഴും സീറ്റ് ബെൽട്ടില്ല...? ഡയാനയും സുഹൃത്തും കാമുകനെന്ന് സംശയിക്കുന്ന ആളുമായ ഡോഡി ഫായെദും ഡ്രൈവറായ ഹെൻ റി പോളും ഒരേ പോലെ സീറ്റ് ബെൽറ്റ് ഇടാതിരുന്നത് എന്തുകൊണ്ട്..? തുടങ്ങിയ ഗൗരവപരമായ ചോദ്യങ്ങളാണ് ലേഡി സാറാ ഉന്നയിച്ചിരിക്കുന്നത്.
ബിബിസി ഡോക്യുമെന്ററിയായ ഡയാന 7 ഡേയ്‌സിനോട് സംസാരിക്കവെയാണ് ലേഡി സാറാ ഈ സംശയകരമായ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.സീറ്റ് ബെൽട്ടിടുന്നതിൽ കണിശക്കാരിയായ ഡയാന എന്തുകൊണ്ട് ആ രാത്രിയിലെ കാർ സഞ്ചാരത്തിൽ ബെൽറ്റിട്ടില്ലെന്ന ചോദ്യത്തിന് തനിക്കിപ്പോഴും ഉത്തരം ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഡയാനയുടെ ബോഡിഗാർഡായ ട്രവർ റീസ്‌ജോൺസ് സീറ്റ് ബെൽട്ടിരുന്നുവെന്നും അതിനാൽ അയാൾ അപകടത്തിൽ നിന്നും പരുക്കുേെകളാ രക്ഷപ്പെട്ടിരുന്നു. സീറ്റ് ബെൽട്ടിടാതെയിരുന്നതാണ് ഡയാനയുടെ മരണത്തിന് കാരണമെന്ന് 2008ൽ നടത്തിയ ഒരു അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
എന്നാൽ ഹെൻ റി പോളിന്റെ ഡ്രൈവിംഗിലുണ്ടായ പാകപ്പിഴയാണ് അപകടത്തിന് പ്രധാന കാരണമെന്നും ഈ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. അപകടത്തിൽ പെട്ട ഡയാന പരുക്കുകളോടെ രക്ഷപ്പെടുമെന്ന് കുടുംബ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന മരണവാർത്തയെത്തിയിരുന്നതെന്നും ലേഡി സാറ വെളിപ്പെടുത്തുന്നു. പരുക്കേറ്റ് ഡയാന ആശുപത്രിയിലായെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടെന്നും പിന്നീട് നാല് മണിക്കൂർ കഴിഞ്ഞാണ് മരിച്ച വിവരം പുറത്ത് വന്നതെന്നും സഹോദരി വേദനയോടെ ഓർക്കുന്നു. ഡയാനക്ക് പരുക്കേറ്റെങ്കിലും രക്ഷപ്പെടുമെന്നാണ് അന്ന് എല്ലാ ന്യൂസ് ചാനലുകളും റിപ്പോർട്ട് ചെയ്തിരുന്നതെന്ന് അതനുസരിച്ച് തങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും സാറ പറയുന്നു.
എന്നാൽ അതിന് വിരുദ്ധമായി ഡയാന മരിക്കാൻ കാരണമെന്താണെന്ന് തനിക്കിനിയും മനസിലായിട്ടില്ലെന്നും അതറിഞ്ഞപ്പോൾ പെട്ടെന്ന് ദേഷ്യമായിരുന്നു തോന്നിയിരുന്നതെന്നും രാജകുമാരിയുടെ സഹോദരനായ ഏൾ സ്‌പെൻസർ പ്രതികരിച്ചു. ഡയാനയുടെ മരണവാർത്ത അറിയുമ്പോൾ സ്‌പെൻസർ ആഫ്രിക്കയിലായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു സഹോദരിയായത ലേഡി ജാനെ ഫെല്ലോവ്‌സായിരുന്നു ഡയാനക്ക് അപകടത്തിൽ പരുക്കേറ്റ വിവരം ആദ്യ സ്‌പെൻസറെ അറിയിച്ചിരുന്നത്. ജാനെയുടെ ഭർത്താവായ ലോർഡ് റോബർട്ട് ഫെല്ലോവ്‌സ് അക്കാലത്ത് രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച് വരുകയായിരുന്നു. അദ്ദേഹമാണ് ജാനെയെ ഡയാന മരിച്ച വിവരം അറിയിക്കുന്നത്. വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ എന്നിവരുമായും ബിബിസി ഡോക്യുമെന്ററിക്ക് വേണ്ടി ഇന്റർവ്യൂ നടത്തിയിട്ടുണ്ട്.