റ്റുനോറ്റിരുന്ന ശേഷമാണ് ലിയനാർഡോ ഡികാപ്രിയോക്ക് ഓസ്‌കാർ അവാർഡ് ലഭിച്ചത്. ഇതോടെ പാപ്പരാസികളുടെയും പ്രിയപ്പെട്ട താരമായി കാപ്രിയോ മാറി. മാദ്ധ്യമങ്ങൾ എല്ലാവരും തന്നെ കാപ്രിയോയുടെ നീക്കങ്ങൾക്ക് കൈയും കാതും വച്ചിരിക്കയാണ്. ഇപ്പോൾ ലിയോ വീണ്ടും പ്രണയത്തിലായോ എന്ന് അന്വേഷിക്കുകയാണ് പാപ്പരാസികൾ. ഇതിന് കാരണം കഴിഞ്ഞ ദിവസം ഒരു സുന്ദരിയായ യുവതിയോടൊപ്പം കാപ്രിയോ സൈക്കിളിൽ യാത്ര തിരിച്ചതാണ്.

ഗായിക റിഹാന്നയുമായി പുലർത്തിയിരുന്ന ബന്ധം അവസാനിപ്പിച്ച് കാപ്രിയോ പുതിയൊരാളെ ഒപ്പം കൂട്ടിയിട്ടുണ്ടെന്നാണ് വിദേശമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ വാർത്ത. ഇരുവരും ഒരുമിച്ച് ന്യൂയോർക്ക് നഗരത്തിലൂടെ സൈക്കിളിൽ കറങ്ങുന്നതിന്റെ ചിത്രങ്ങളും മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.പോളിഷ് മോഡലായ 'ഇല കവാലെക്കാ'ണ് കാപ്രിയോയ്‌ക്കൊപ്പമുണ്ടായിരുന്നതെന്നും വാർത്തകളിലുണ്ടായിരുന്നു.

കാപ്രിയോയുടെ ആദ്യ മോഡൽ ഗേൾഫ്രണ്ടല്ല ഇല. നവോമി കാംപ്‌ബെൽ, ഗിസെൽ ബുഞ്ചൻ, വിക്ടോറിയാസ് സീക്രട്ട് മോഡലുകളായ എറിൻ ഹിതർട്ടൺ, ടോണി ഗാൺ തുടങ്ങി ഒട്ടേറെ പ്രശസ്ത മോഡലുകളുമായി കാപ്രിയോയുടെ പേര് പല കാലങ്ങളായി ചേർത്തുവയ്ക്കപ്പെട്ടിട്ടുണ്ട്. അവസാനമായി ഗായിക റിഹാന്നയുമായി പ്രണയത്തിലാണ് കാപ്രിയോ എന്നാണ് കേട്ടിരുന്നത്. വിവാഹത്തെക്കുറിച്ചുള്ള അന്വേഷണങ്ങളോടൊക്കെ 'സമയമെത്തുമ്പോൾ നോക്കാം' എന്നാണ് കാപ്രിയോ പ്രതികരിച്ചിട്ടുള്ളത്.