- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദപാഠവും വിശുദ്ധ കുർബാനയും ഇനി വേണ്ട; ബലാൽസംഗ വീരനായ മെത്രാനെതിരെ നിലകൊണ്ടവരെ നിശബ്ദരാക്കാൻ അച്ചടക്ക നടപടി; ഹൈക്കോടതിക്ക് മുന്നിലെ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസിക്ക് എതിരെ മാനന്തവാടി അതിരൂപതയുടെ പ്രതികാര നടപടി; സഭയ്ക്ക് വീഴ്ച പറ്റിയെങ്കിൽ തിരുത്തണമെന്ന് പറഞ്ഞത് പ്രതികാരത്തിന് കാരണമായി; സഭയെ കുറ്റം പറഞ്ഞില്ലെന്നും നടപടിയിൽ ഖേദമുണ്ടെന്നും ലൂസി കളപുരയ്ക്കൽ
കൊച്ചി: കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരപന്തലിൽ എത്തിയ കന്യാസ്ത്രീയ്ക്ക് വിലക്ക്.മാനന്തവാടി രൂപതയാണ് സിസ്റ്റർ ലൂസിയെ വിലക്കിയത്. സഭ പ്രതികാര നടപടികൾ ആരംഭിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചുവെന്നാരോപിച്ചാണ് കന്യാസ്ത്രീയ്ക്ക് വിലക്ക്. ഇടവക വികാരിയാണ് ഈ വിവരം ധരിപ്പിക്കാൻ മദർ സുപ്പീരിയറിനെ ചുമതലപ്പെടുത്തിയതായും അവർ പറയുന്നു. വേദപാഠം, വിശുദ്ധ കുർബാന എന്നിവ നൽകുന്നതിൽ നിന്നാണ് കന്യാസ്ത്രീയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് നടത്തിയ സമരത്തിനാണ് അവർ പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. രണ്ട് ദിവസം മുമ്പാണ് ലൂസി കളപ്പുര കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തിയത്. വീഴ്ചകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സഭ തയാറാകണമെന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലൂസി കളപ്പുര പറഞ്ഞിരുന്നു.ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുടെ പൂർണ പിന്തുണ നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പമുണ്ട
കൊച്ചി: കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സമരപന്തലിൽ എത്തിയ കന്യാസ്ത്രീയ്ക്ക് വിലക്ക്.മാനന്തവാടി രൂപതയാണ് സിസ്റ്റർ ലൂസിയെ വിലക്കിയത്. സഭ പ്രതികാര നടപടികൾ ആരംഭിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചുവെന്നാരോപിച്ചാണ് കന്യാസ്ത്രീയ്ക്ക് വിലക്ക്. ഇടവക വികാരിയാണ് ഈ വിവരം ധരിപ്പിക്കാൻ മദർ സുപ്പീരിയറിനെ ചുമതലപ്പെടുത്തിയതായും അവർ പറയുന്നു. വേദപാഠം, വിശുദ്ധ കുർബാന എന്നിവ നൽകുന്നതിൽ നിന്നാണ് കന്യാസ്ത്രീയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് നടത്തിയ സമരത്തിനാണ് അവർ പിന്തുണ അറിയിച്ച് രംഗത്ത് വന്നത്.
രണ്ട് ദിവസം മുമ്പാണ് ലൂസി കളപ്പുര കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ എത്തിയത്. വീഴ്ചകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ സഭ തയാറാകണമെന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലൂസി കളപ്പുര പറഞ്ഞിരുന്നു.ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുടെ പൂർണ പിന്തുണ നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പമുണ്ടെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കിയിരുന്നു. എന്നാൽ ലൂസി മാധ്യമങ്ങളിലൂടെ സഭയെ അപഹസിച്ചുവെന്നാണ് രൂപത ആരോപിച്ചിരിക്കുന്ന കുറ്റം.
രൂപതാംഗമായ ലൂസി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേദപഠന ക്‌ളാസുകൾ നൽകുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ ഞായറാഴ്ച പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴാണ് തന്നെ ചുമതലകളിൽ നീക്കിയ വിവരം അറിഞ്ഞതെന്ന് ലൂസി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് രൂപത തനിക്ക് രേഖാമൂലം അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
തനിക്കെതിരെ നടപടി സ്വീകരിച്ചത് എന്തിനാണെന്ന് അറിയില്ല. നടപടിയെടുത്തതിൽ ഖേദമുണ്ട്. സഭയ്‌ക്കെതിരെ ഏതെങ്കിലും തരത്തിൽ ഒരു വാക്കെങ്കിലും പറഞ്ഞതായി ചൂണ്ടിക്കാട്ടാമോയെന്നും അവർ ചോദിച്ചു. സമരത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ തനിക്ക് രൂപതയിലെ കന്യാസ്ത്രീകളിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. സഭയ്ക്കും വൈദികർക്കും മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് മറ്റ് സിസ്റ്റർമാർ പറഞ്ഞതായും ലൂസി വെളിപ്പെടുത്തി.
കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ചവരെ തിരഞ്ഞ് പിടിച്ചുള്ള പ്രതികാര നടപടി തന്നെ ഉണ്ടാകും എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നതിന്റെ ആദ്യ സൂചനകൾ കൂടിയാണ് ഇത്.സഭയെ പ്രതിരോധിച്ചില്ലെന്ന തകാരണം തന്നെയാകും പ്രധാനം. മാധ്യമങ്ങളിലൂടെ സഭയെ വിമർശിച്ചു എന്നതാണ് കുറ്റമായി പറയുന്നതെങ്കിലും ബിഷപ്പിനെതരായ സമരത്തെ പിന്തുണയ്ച്ചതാണ് ഇപ്പോൾ ആരോപണമുന്നയിച്ചവരെ അകറ്റി നിർത്തുന്നതിന് കാരണമായി പറയുന്നത്.
സമര്തതിന് നേരിട്ട് പിന്തുണ അറിയിച്ചവരെ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെ സഭയെ കുറ്റം പറയുന്ന വിശ്വാസികൾക്ക് പോലും നടപടി നേരിടേണ്ടി വരും. നേരത്തെ കന്യാസ്ത്രീയെ പിന്തുണച്ചെത്തിയ വൈദികർ പോലും സഭയുടെ ഭീഷണിയെ തുടർന്ന് പിന്നീട് നിലപാട് മാറ്റിയിരുന്നു.