- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിനിടയിൽ കാമുകനെ കാണാനായി ദീപിക മുങ്ങിയോ? ബോളിവുഡ് സുന്ദരി രൺവീറിനെ കാണാൻ പാരിസീലേക്ക് രഹസ്യയാത്ര നടത്തിയെന്ന് പാപ്പരാസികൾ
കത്രീന രൺബീർ പ്രണയം പാളിപ്പോയെങ്കിലും ബോളിവുഡിൽ ഇപ്പോഴും ഇണക്കുരുവികളായി കഴിയുന്ന രണ്ട് ജോഡികളാണ് ദീപികയും രൺവീറും. ദീർഘനാളായി പ്രണയത്തിലുള്ള ദീപികയും രൺവീറും അവസാനമായി ഒരുമിച്ചഭിനയിച്ച ബാജി റാവു മസ്താനി വൻവിജയവും നിരൂപക പ്രശംസയും നേടിയിതിന് ശേഷം ഇരുവരും അവരുവരുടെതായ ജോലികളുമായി തിരക്കിലാണ്. ദീപികയാവട്ടെ ബോളിവുഡിൽ നിന്ന് ഹോളിവുഡ് കീഴടക്കാനായി വിദേശത്താണ്. ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിൾ എക്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാനഡയിലെ ടൊറന്റോയിൽ നടന്നുവരികയാണ്. ദീപിക ഈ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു എന്നാൽ അടുത്തിടെ കുറച്ചുദിവസത്തെ ബ്രേക്ക് കിട്ടിയപ്പോൾ മുംബൈയിൽ എത്തിയ ദീപിക പിന്നീട് പാരീസിലേക്ക് കാമുകനായ രൺവീറിനെ കാണാൻ പോയെന്നാണ് പാപ്പാരിസികളുടെ കണ്ടെത്തൽ പാരീസിലെത്തിയ ദീപിക രൺവീറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്നും വാർത്ത വന്നു. എന്നാൽ ദീപിക ഷൂട്ടിംഗിൽ കാനഡയിലെ ടൊറന്റോയിൽ പങ്കെടുക്കുക ആണെന്നും പാരീസിലേക്ക് പോയിട്ടില്ലെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. രൺവീർ ആദിത്യ ച
കത്രീന രൺബീർ പ്രണയം പാളിപ്പോയെങ്കിലും ബോളിവുഡിൽ ഇപ്പോഴും ഇണക്കുരുവികളായി കഴിയുന്ന രണ്ട് ജോഡികളാണ് ദീപികയും രൺവീറും. ദീർഘനാളായി പ്രണയത്തിലുള്ള ദീപികയും രൺവീറും അവസാനമായി ഒരുമിച്ചഭിനയിച്ച ബാജി റാവു മസ്താനി വൻവിജയവും നിരൂപക പ്രശംസയും നേടിയിതിന് ശേഷം ഇരുവരും അവരുവരുടെതായ ജോലികളുമായി തിരക്കിലാണ്. ദീപികയാവട്ടെ ബോളിവുഡിൽ നിന്ന് ഹോളിവുഡ് കീഴടക്കാനായി വിദേശത്താണ്.
ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിൾ എക്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാനഡയിലെ ടൊറന്റോയിൽ നടന്നുവരികയാണ്. ദീപിക ഈ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു എന്നാൽ അടുത്തിടെ കുറച്ചുദിവസത്തെ ബ്രേക്ക് കിട്ടിയപ്പോൾ മുംബൈയിൽ എത്തിയ ദീപിക പിന്നീട് പാരീസിലേക്ക് കാമുകനായ രൺവീറിനെ കാണാൻ പോയെന്നാണ് പാപ്പാരിസികളുടെ കണ്ടെത്തൽ
പാരീസിലെത്തിയ ദീപിക രൺവീറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്നും വാർത്ത വന്നു. എന്നാൽ ദീപിക ഷൂട്ടിംഗിൽ കാനഡയിലെ ടൊറന്റോയിൽ പങ്കെടുക്കുക ആണെന്നും പാരീസിലേക്ക് പോയിട്ടില്ലെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. രൺവീർ ആദിത്യ ചോപ്രയുടെ ചിത്രമായ ബെഫിക്കറിൽ അഭിനയിച്ചുവരികയാണ് ഇപ്പോൾ. വാണി കപൂർ ആണ് ചിത്രത്തിലെ നായിക. പാരീസിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.
എന്തായാലും ബോളിവുഡിലെ യുവനായകനും കാമുകനുമായ രൺവീർ സിംഗിനെ കാണാനായി ദീപിക പാരിസിലേക്ക് പറന്നതായി ബോളിവുഡിലെ ഇപ്പോഴത്തെ ചൂടൻ ചർച്ച.