ബോളിവുഡിലെ തിളങ്ങും താരമായ കത്രീന കൈഫ് കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡിലെ നിറസാന്നിധ്യമാണ്. രൺബീർ കപൂറുമായിട്ടുള്ള പ്രണയവും കറക്കവുമെല്ലാം ഗോസിപ്പു കൊളങ്ങളിൽ ഇടംപിടിക്കാറുണ്ടെങ്കിൽ ഇപ്പോൾ നടിയെപ്പറ്റി പുറത്ത് വരുന്നത് മറ്റൊരു കാര്യമാണ്. നടിയെ കാര്യമായിട്ടെന്തോ വിഷമം അലട്ടുന്നുവെന്നാണ് ബോളിവുഡ് സംസാരം.

കഴിഞ്ഞ ദിവസം ഒരു പള്ളിക്കുള്ളിൽ വച്ച് താരം പൊട്ടിക്കരഞ്ഞതാണ് ഇപ്പോൾ ചൂടൻ ചർച്ചയായിരിക്കുന്നത്. ഫിതൂർ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ബാന്ദ്രയിലെ പള്ളി സന്ദർശിക്കുമ്പോഴായിരുന്നു കത്രീന നിയന്ത്രണംവിട്ടു പൊട്ടിക്കരഞ്ഞത്.

ബാന്ദ്രയിലെ മൗണ്ട് മേരി ചർച്ച് സന്ദർശിക്കുകയായിരുന്നു കത്രീന. മാതാവിന്റെ രൂപത്തിനടുത്തേക്ക് പോകുംതോറും കത്രീന തേങ്ങിക്കരയുകയായിരുന്നുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ കത്രീനയുടെ ചിത്രങ്ങൾ എടുക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നുവത്രേ.

കാമുകൻ രൺബീർ കബൂറിന്റെ പുതിയ ചിത്രം തമാശയുടെ പ്രോമൊ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മുൻ കാമുകി ദീപിക പദുക്കോണുമായുള്ള രൺബീറിന്റെ കെമസ്ട്രി ബോളിവുഡിൽ ചർച്ചയായിരുന്നു. ഇതാണൊ പ്രശ്‌നമെന്നും വ്യക്തമല്ല.