- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ലളിത് മോദിയെ സഹായിച്ചിട്ടില്ലെന്ന് ആവർത്തിച്ച് സുഷമ സ്വരാജ്; മന്ത്രിമാരെ മാറ്റാൻ തയാറായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സോണിയ: പാർലമെന്റിൽ ഇന്നും ബഹളം
ന്യൂഡൽഹി: ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദിക്ക് യാത്രാരേഖകൾ നൽകാൻ താൻ ശുപാർശ ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ കുറച്ച് സമയം മാത്രമാണ് മന്ത്രിക്ക് സംസാരിക്കാൻ അവസരം ലഭിച്ചത്. ലളിത് മോദിക്ക് പോർച്ചുഗലിലേക്കുള
ന്യൂഡൽഹി: ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദിക്ക് യാത്രാരേഖകൾ നൽകാൻ താൻ ശുപാർശ ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ കുറച്ച് സമയം മാത്രമാണ് മന്ത്രിക്ക് സംസാരിക്കാൻ അവസരം ലഭിച്ചത്. ലളിത് മോദിക്ക് പോർച്ചുഗലിലേക്കുള്ള യാത്രാരേഖകൾ നൽകാൻ ബ്രിട്ടീഷ് സർക്കാറിനോട് ശുപാർശ ചെയ്തുവെന്ന ആരോപണത്തിന്റെ പേരിൽ പ്രതിപക്ഷം ഒന്നടങ്കം രാജിക്കായി മുറവിളി കൂട്ടുമ്പോഴാണ് താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി സുഷമയുടെ പ്രസ്താവന.
കഴിഞ്ഞ രണ്ടാഴ്ചയായി ഇക്കാര്യം വിശദീകരിക്കാൻ താൻ കാത്തിരിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം അനാവശ്യ ബഹളുമുണ്ടാക്കുന്നതിനാൽ ചർച്ചയ്ക്ക് അവസരം ലഭിച്ചില്ലെന്നും അവർ പറഞ്ഞു. ബഹളത്തിനിടയിൽ അരുൺ ജെയ്റ്റ്‌ലി മന്ത്രി പ്രസ്താവന നടത്താൻ തയ്യാറാണന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് സംസാരിക്കവെയാണ് മന്ത്രി ആരോപണങ്ങൾ നിഷേധിച്ചത്. തനിക്കെതിരെയുണ്ടായ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും നിലനിൽക്കാത്തതുമാണെന്ന് അവർ വിശദീകരിച്ചു. മന്ത്രിയുടെ പ്രസ്താവനയ്ക്കിടയിലും പ്രതിപക്ഷം ബഹളം തുടർന്നു. ഇതേത്തുടർന്ന് രാജ്യസഭ നിർത്തിവച്ചു.
നേരത്തെ ആരോപണങ്ങളിൽ കുടുങ്ങിയ മന്ത്രിമാരെ മാറ്റാൻ ബിജെപി തയാറായില്ലെങ്കിൽ പാർട്ടി പ്രതിഷേധം ശക്തമാക്കുമെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. മൻ കീ ബാത് പ്രധാനമന്ത്രി സഹപ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ മൗന വ്രതത്തിലാണെന്നും സോണിയ പറഞ്ഞു. പാർലമെന്റിലെ പ്രതിഷേധം ഒഴിവാക്കാൻ ഇന്നു സർവകക്ഷിയോഗം ചേരാനിരിക്കെ കോൺഗ്രസ് എംപിമാരുടെ യോഗത്തിലാണ് സോണിയ ശക്തമായ നിലപാടെടുത്തത്.
ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, സർക്കാരിന്റെ സുതാര്യതയും ആർജവത്വവും ഉത്തരവാദിത്വവും തുടങ്ങി അവകാശവാദമുന്നയിക്കാനുള്ള ഒരവസരവും വിടില്ല. മറുവശത്ത് മന്ത്രിക്കും രണ്ടു മുഖ്യമന്ത്രിമാർക്കുമെതിരായ ആരോപണങ്ങളിൽ മൗനം ഭജിക്കുന്നു. ഇതു സംശയത്തിനിടയാക്കുന്നു, സോണിയ വ്യക്തമാക്കി. 21 ദിന മഴക്കാല സമ്മേളനത്തിന്റെ പകുതിയും പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് തടസ്സപ്പെട്ടിരുന്നു. ആരുടെയും രാജിയുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനപ്പെട്ട 11 ബില്ലുകൾ സർക്കാരിന് പാർലമെന്റിൽ പാസാക്കേണ്ടതുണ്ട്. ലളിത് മോദിയെ സഹായിച്ചെന്ന ആരോപണത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, വ്യാപം കുംഭകോണത്തിന്റെപേരിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ എന്നിവരുടെ രാജിക്കായാണ് പ്രതിപക്ഷം മുറവിളികൂട്ടുന്നത്. സർവകക്ഷിയോഗത്തിനു മുൻപായി പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.