- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശങ്കറിന്റെ പുതിയ ചിത്രം രജനീകാന്ത് തട്ടിയെടുത്തതോ? വിജയ്ക്ക് വേണ്ടി മെഗാ ഡയറക്ടർ ഒരുക്കിയ ചിത്രം പരജായത്തിൽ നിന്ന് കരകയറാനായി സ്റ്റൈൽ മന്നൻ അടിച്ച് മാറ്റിയന്ന് തമിഴകം
തമിഴിലെ മറ്റ് സൂപ്പർ താരങ്ങളെ പോലെ വിജയ് ഒരിക്കലും വ്യത്യസ്തമായ വേഷങ്ങൾ തേടി പോകാറില്ലെന്നാണ് പൊതുവേയുള്ള പറച്ചിൽ.പ്രേക്ഷകർ ആവശ്യപ്പെടുന്നതാണ് താൻ കൊടുക്കുന്നതെന്ന് വിജയ് ഒരിക്കൽ പറഞ്ഞതും ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. വേഷങ്ങൾ തേടി പോകാത്ത വിജയക്കിതാ ഉള്ള വേഷം നഷ്ടപ്പെട്ട വാർത്തയാണ് തമിഴകത്ത് പരക്കുന്നത്. വിജയ ചിത്രം സ്റ്റൈ
തമിഴിലെ മറ്റ് സൂപ്പർ താരങ്ങളെ പോലെ വിജയ് ഒരിക്കലും വ്യത്യസ്തമായ വേഷങ്ങൾ തേടി പോകാറില്ലെന്നാണ് പൊതുവേയുള്ള പറച്ചിൽ.പ്രേക്ഷകർ ആവശ്യപ്പെടുന്നതാണ് താൻ കൊടുക്കുന്നതെന്ന് വിജയ് ഒരിക്കൽ പറഞ്ഞതും ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. വേഷങ്ങൾ തേടി പോകാത്ത വിജയക്കിതാ ഉള്ള വേഷം നഷ്ടപ്പെട്ട വാർത്തയാണ് തമിഴകത്ത് പരക്കുന്നത്. വിജയ ചിത്രം സ്റ്റൈൽ മന്നൻ തട്ടിയെടുത്തെന്നാണ് വാർത്ത.
എന്തിരന് പിന്നാലെ ശങ്കർ രജനിയെ നായകനാക്കി എടുക്കുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് ഈ കഥകൾ പ്രചരിക്കുന്നത്. ലിംഗായുടെ പരാജയത്തോടെ കൂപ്പുകുത്തി നിൽക്കുന്ന രജനി തന്ത്രപൂർവ്വം ശങ്കർ ചിത്രം കൈക്കലാക്കിയെന്നാണ് വാർത്ത പരക്കുന്നത്.
ഇന്ത്യയിലാകമാനം വമ്പൻ ഹിറ്റായ ഐ എന്ന് ചിത്രത്തിന് ശേഷം ഷങ്കർ വിജയ് ചിത്രം ആയിരുന്നു പദ്ധതിയിട്ടത്. ഐ യുടെ തകർപ്പൻ വിജയത്തോടെ ബന്ധം ദൃഡമായി മാറിയ വിക്രത്തെ വീണ്ടും നായകനാക്കാനുള്ള താൽപ്പര്യം മാറ്റിവച്ചാണ് ഷങ്കർ വിജയിക്ക് വേണ്ടി സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. എന്നാൽ ലിംഗായുടെ പരാജയം സ്വന്തം നിലനിൽപിന് തന്നെ ചോദ്യചിഹ്നമായ രജനി ഒരു തകർപ്പൻ വിജയത്തോടെയുള്ള തിരിച്ചുവരവിനായി ഷങ്കറിന് കീഴിൽ വീണ്ടും സിനിമ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് ഫോൺ ചെയ്ത് അറിയിക്കുക ആയിരുന്നുവത്രെ.
സ്‌റ്റൈൽമന്നന്റെ നിർബന്ധത്തിന് വഴങ്ങി ഷങ്കർ വിജയിക്കായി എഴുതിയ കഥ രജനീകാന്തിന് അനുയോജ്യമായ വിധത്തിലേക്ക് മാറ്റുകയായിരുന്നു. തമിഴിലെ മെഗാതാരങ്ങളായ രജനികാന്തിനേയും കമൽ ഹാസനേയും ഒന്നിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സിനിമയിലെ വില്ലനാകാൻ കമലിനെ സമീപിച്ചെങ്കിലും വിജയിയുടെ കഥ അറിഞ്ഞ താരം പിന്മാറിയെന്നുമാണ് പുതിയ വിവരംയ ഇതോടെ വില്ലൻ വേഷം ചെയ്യാൻ ഇപ്പോൾ വീണ്ടും വിക്രമിനെ തന്നെ തേടിയെത്തിയിരിക്കുകയാണ് ഷങ്കർ എന്നും അറിയുന്നു.
നേരത്തേ തമിഴിലെ സൂപ്പർ പണംവാരി പടങ്ങളിൽ ഒന്നായ നൻബനായിരുന്നു വിജയിയും ഷങ്കറും ഒന്നിച്ച ചിത്രം. ആമിർഖാൻ നായകനായ ബോളിവുഡ് ഹിറ്റ് ചിത്രമായ 3 ഇഡിയറ്റ്‌സിന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. അതു കൊണ്ട് തന്നെ ഈ സിനിമയ്ക്ക് പിന്നാലെ ഒരു ഒറിജിനൽ ചിത്രത്തിനായി ഒന്നിക്കാനായി ഇരിക്കുകയായിരുന്നു.
ചിമ്പുദേവൻ ഒരുക്കുന്ന പുലി എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. വിജയ് യുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ഇത്. തമിഴ്‌നാടിന്റെ അതിർത്തിയായ തലകോണയിൽ ചിത്രീകരണം തുടരുന്ന സിനിമയുടെ നിർമ്മാണചെലവ് കണക്കാക്കപ്പെട്ടിരിക്കുന്നത് 90 കോടിയാണ്. ചിത്രത്തിൽ ഒരു ചിത്രകാരനെയാണ് വിജയ് അവതരിപ്പിക്കുന്നത്. വിജയ് നടത്തുന്ന പെയ്ന്റിങ് കാലികമായി യാഥാർത്ഥ്യമായി മാറുന്നു എന്നതാണ് സിനിമയുടെ കഥ. ബോളിവുഡ് താരം ശ്രീദേവിയുടെ തിരിച്ചുവരവ് ചിത്രമായ ഇതിൽ വിജയ് യ്‌ക്കൊപ്പം ഹൻസിക, കിച്ച, സുദീപ്, നന്ദിത തുടങ്ങി ഒരു വലിയ താരനിരയാണ് പ്രത്യക്ഷപ്പെടുന്നത്.
പുലിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും വിജയ് അഭിനയിക്കുക. സാമന്തയും എമി ജാക്‌സണുമാണ് നായികമാർ. ഈ ചിത്രവും കഴിഞ്ഞ് സംവിധായകനും നടനും നിർമ്മാതാവുമായ ശശികുമാർ ഒരുക്കുന്ന സിനിമയിലാവും വിജയ് അഭിനയിക്കുക. വിജയിയുമായി ശശികുമാർ സിനിമയുടെ കഥ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. സിനിമയുടെ കഥ കേട്ട വിജയ് അതിൽ താൽപര്യം പ്രകടിപ്പിച്ചു എന്നും ഉടൻ കാൾഷീറ്റ് ഒപ്പിടുമെന്നുമാണ് റിപ്പോർട്ട്. ഇതാദ്യമായാണ് വിജയ് ശശികുമാറിന്റെ സിനിമയിൽ അഭിനയിക്കുന്നത്.