ഗൗതമിയും ശ്രുതി ഹാസനും തമ്മിലുള്ള വഴക്ക് മൂലം കമൽഹാസൻ ചിത്രം സബാഷ് നായ്ഡു പ്രതിസന്ധിയിലെന്ന് സൂചന. ചിത്രത്തിലെ കോസ്റ്റിയൂം ഡിസൈനറായി ജോലി ചെയ്യുന്ന ഗൗതമി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ ശ്രുതി ഹാസന് ഇഷ്ടപ്പെടാത്തതാണ് ചിത്രം പ്രതിസന്ധിയി ലാക്കുന്നതെന്നാണ് സൂചന.

കമൽഹാസൻ സംവിധാനം ചെയ്യുന്ന സബാഷ് നായിഡു എന്ന പുതിയ ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണ്. ഗൗതമിയാണ് ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനർ. എന്നാൽ ഗൗതമി നിർദ്ദേശിച്ച വസ്ത്രങ്ങളൊന്നും ശ്രുതി ഹാസന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇങ്ങനെയുള്ള വസ്ത്രങ്ങൾ താൻ ധരിക്കാറില്ലെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. ഇത് അമേരിക്കയിലെ ഷൂട്ടിങ് ഷെഡ്യൂളിൽ പ്രശ്നമുണ്ടക്കിയെന്നാണ് റിപ്പോർട്ടുകൾ.

എത്ര വസ്ത്രങ്ങൾ മാറ്റി കൊണ്ടു വന്നാലും അതൊന്നും ധരിക്കാൻ താരം കൂട്ടാക്കിയില്ല. ഒടുവിൽ സ്വന്തം ഇഷ്ടത്തിനു വസ്ത്രങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു ശ്രുതി.ദശാവതാര' ത്തിൽ കമൽഹാസൻ അവതരിപ്പിച്ച നായ്ഡു കഥാപാത്രത്തെ മുഖ്യമാക്കി കൊണ്ടാണ് 'സബാഷ് നായ്ഡു' ഒരുക്കുന്നത്.