- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറക്കത്തിനിടെ ഹൃദയാഘാതം; ഇബ്രിയിൽ മലയാളിയായ നിർമ്മാണ തൊഴിലാളി മരിച്ചു; ഇരിങ്ങാലക്കുട സ്വദേശിയെ മരണം വിളിച്ചത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ
ഇബ്രി: ഹൃദയാഘാതത്തെ തുടർന്ന് മലയാളിയായ നിർമ്മാണ തൊഴിലാളി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂർ താഴവിള്ളി വീട്ടിൽ മുകുന്ദൻ (58) ആണ് മരിച്ചത്. ജോലിക്ക് ശേഷം ഉച്ചവിശ്രമത്തിനായി മുറിയിലെത്തിയ മുകുന്ദന് ഉറക്കത്തിലാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ 30 വർഷമായി ഒമാനിലുള്ള മുകുന്ദൻ ഇബ്രിയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള മുഖിനിയാത്തിലാണ് ജോലി ചെയ്ത
ഇബ്രി: ഹൃദയാഘാതത്തെ തുടർന്ന് മലയാളിയായ നിർമ്മാണ തൊഴിലാളി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂർ താഴവിള്ളി വീട്ടിൽ മുകുന്ദൻ (58) ആണ് മരിച്ചത്. ജോലിക്ക് ശേഷം ഉച്ചവിശ്രമത്തിനായി മുറിയിലെത്തിയ മുകുന്ദന് ഉറക്കത്തിലാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ 30 വർഷമായി ഒമാനിലുള്ള മുകുന്ദൻ ഇബ്രിയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള മുഖിനിയാത്തിലാണ് ജോലി ചെയ്തിരുന്നത്.
അടുത്തമാസം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായി ഇരിക്കുകയായിരുന്നു. ഹേമലതയാണ് ഭാര്യ. ആകാശ്, ആദർശ് എന്നിവർ മക്കളാണ്. ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാവുന്നു.
Next Story