മഡ്രിഡ്: ഉഗ്രൻ ലാലിഗ അരങ്ങേറ്റമാണ് ഡിഗോ കോസ്റ്റക്ക് ഉണ്ടായത്. ടീമിന് വേണ്ടി ഗോളടിച്ച് ആഘോഷത്തിനായി കാണികൾക്കിടയിലേക്ക് കയറിപ്പോയതിനാണ് കോസ്റ്റക്ക് രണ്ടാം മഞ്ഞകാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നത്.

എന്നാലും മൽസരത്തിൽ ഗറ്റാഫക്കെതിരെ അത്‌ലറ്റികോ മഡ്രിഡിന് 2-0ന്റെ ജയം സ്വന്തമായി. 18ാം മിനിറ്റിൽ തന്നെ എയ്ഞ്ചൽ കൊരേറയുടെ ഗോളിൽ അത്‌ലറ്റികോ മഡ്രിഡ് മുന്നിലെത്തി. രണ്ടാം പകുതിയിൽ 68ാം മിനിറ്റിലാണ് കോസ്റ്റയുടെ ഗോളും പിന്നാലെ രണ്ടാം മഞ്ഞകാർഡും വരുന്നത്.