ബ്യൂണസ് അയേഴ്‌സ്: അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നു വിരമിക്കാനുള്ള തീരുമാനം ലയണൽ മെസി പിൻവലിക്കണമെന്നു അർജന്റീനയുടെ മുൻ ക്യാപ്റ്റനും കോച്ചുമായ സൂപ്പർ താരം ഡീഗോ മറഡോണ. രാജ്യത്തിനായി ഇനിയും കളിക്കാനുള്ള അവസരം മെസിക്കുണ്ട്. 2018ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിൽ എത്തിക്കാൻ മെസിയുടെ കാലുകൾക്കാകുമെന്നും മറഡോണ പറഞ്ഞു.