ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ ഡീസൽവാഹനങ്ങൾ നിരോധിക്കാൻ ജർമ്മൻ നഗരങ്ങളും ഒരുങ്ങുന്നു. ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് ഫെഡറൽ കോടതിയും അംഗീകാരം നല്കിയതോടെ നിയമം ഉടനെ നടപ്പിലായേക്കും. സ്റ്റിയുഗാർട്ട്. ഡ്യൂസെൽഡോർഫ് എന്നിവിടങ്ങളിലെ പ്രാദേശിക കോടതികൾ നിരോധനത്തിനെതിരെ കൊടുത്ത പരാതിയിൽ മേൽ ആണ് ഇപ്പോൾ ഫെഡറൽ കോടതി വിധി പുറപ്പെടുവിച്ചത്.

ഫെഡറൽ കോടതി അംഗീകാരം നല്കിയതോടെ കമ്പനി ഉടമകളും, കാറുടമകളും ആശങ്കയിലായിരിക്കുകയാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും നിരോധനം നടപ്പിലാക്കിയേക്കും. വായു മലീനകരണം തടയാന്നുന്നതിന്റെ ഭാഗമായാണ് നിയമം നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ അതാത് പ്രാദേശിക അധികാരികൾക്ക് അധികാരം ഉണ്ടായിരിക്കും.എന്നാൽ ഗവണ്മെന്റ് ഈ നിരോധനത്തെ എതിർക്കുന്നുണ്ട്.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഇന്ധന ഉപയോഗം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ട് നടപ്പിലാക്കുന്ന നിയമം 2030 ഓടെ ആവും പൂർണമായും നിലവിൽ വരിക.ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഘട്ടംഘട്ടമായി സീറോ എമിഷൻ നടപടികൾ പ്രാവർത്തികമാക്കാനുള്ള നടപടികളാണ് ജർമനി ലക്ഷ്യമിടുന്നത്.

2030മുതൽ പെട്രോൾഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള പ്രമേയത്തിൽ ഫെഡറൽ കൗൺസിലിലെ 16 ജർമൻ സ്റ്റേറ്റുകളും അനുകൂലമായി വോട്ട് ചെയ്തിരുന്നു.എന്നാൽ 2030ന് ശേഷവും പഴയ വാഹനങ്ങൾക്ക് റോഡിലിറങ്ങാനുള്ള അനുമതി ലഭിച്ചക്കും. പുതിയ വാഹനങ്ങൾക്ക് മാത്രമായിരിക്കും നിരോധനം. നിരോധനത്തിന് ശേഷം പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ നികുതി ഇരട്ടിയാക്കാനും ഗവൺമെന്റിന് പദ്ധതിയുണ്ട്.