- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡീസൽ കാറുകൾക്ക് ജർമൻ സിറ്റികളിൽ നിരോധനം ഏർപ്പെടുത്താൻ ആലോചന; നടപടി അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ
ബെർലിൻ: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജർമൻ സിറ്റികളിൽ ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ആലോചിക്കുന്നു. അന്തരീക്ഷ മലിനീകരണതോത് കുറഞ്ഞ കാറുകൾ മാത്രം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ഡീസൽ കാറുകളെയായിരിക്കും. നിലവിൽ ജർമൻ ടൗണുകളിലും സിറ്റികളിലുമുള്ള 51 സോണുകളിൽ ഗ്രീൻ എമിഷൻ ബാഡ്ജുള്ള വാഹനങ്ങൾക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴുള്ള 90 ശതമാനം വാഹനങ്ങൾക്കും ഇത്തരത്തിൽ ഗ്രീൻ ബാഡ്ജ് ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഈ സാഹചര്യത്തിൽ കൂടുതൽ വാഹനങ്ങൾ നിരോധിക്കു എന്ന ലക്ഷ്യം വച്ചാണ് ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഇനി മുതൽ ബ്ലൂ ബാഡ്ജുകൾ നൽകി വാഹനങ്ങളുടെ മലിനീകരണത്തോത് അളക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കാറുകളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യത്തിന്റെ തോത് അനുസരിച്ച് ബാഡ്ജ് നൽകുകയും നിർദിഷ്ട നഗരങ്ങൡ അവയ്ക്ക് ഇതിനുസരിച്ച് പ്രവേശനം അനുവദിക്കുകയും. നിലവിൽ കാറുകൾക്ക് നഗരങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഒരോ ഇന്ധനത
ബെർലിൻ: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജർമൻ സിറ്റികളിൽ ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ആലോചിക്കുന്നു. അന്തരീക്ഷ മലിനീകരണതോത് കുറഞ്ഞ കാറുകൾ മാത്രം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ഡീസൽ കാറുകളെയായിരിക്കും.
നിലവിൽ ജർമൻ ടൗണുകളിലും സിറ്റികളിലുമുള്ള 51 സോണുകളിൽ ഗ്രീൻ എമിഷൻ ബാഡ്ജുള്ള വാഹനങ്ങൾക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴുള്ള 90 ശതമാനം വാഹനങ്ങൾക്കും ഇത്തരത്തിൽ ഗ്രീൻ ബാഡ്ജ് ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഈ സാഹചര്യത്തിൽ കൂടുതൽ വാഹനങ്ങൾ നിരോധിക്കു എന്ന ലക്ഷ്യം വച്ചാണ് ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഇനി മുതൽ ബ്ലൂ ബാഡ്ജുകൾ നൽകി വാഹനങ്ങളുടെ മലിനീകരണത്തോത് അളക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കാറുകളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യത്തിന്റെ തോത് അനുസരിച്ച് ബാഡ്ജ് നൽകുകയും നിർദിഷ്ട നഗരങ്ങൡ അവയ്ക്ക് ഇതിനുസരിച്ച് പ്രവേശനം അനുവദിക്കുകയും.
നിലവിൽ കാറുകൾക്ക് നഗരങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഒരോ ഇന്ധനത്തിന്റെയും വകതിരിവനുസരിച്ചുള്ള സ്റ്റിക്കറുകൾ കാറുകളിൽ പതിപ്പിച്ചിരിക്കണം. ഇതില്ലായെങ്കിൽ പിഴയും നൽകണം. ഇതും അന്തരീക്ഷ മലിനീകരണ കുറയ്ക്കലിന്റെ ഭാഗമാണ്.