- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊക്കോ കോളയെപ്പോലെ തന്നെ അപകടകാരി ഡയറ്റ് കോക്കും; കലോറി ഒട്ടും തന്നെയില്ല; തലച്ചോറിനെ മന്ദീഭവിപ്പിക്കുന്നു; സുരക്ഷിതമെന്നു കരുതി ഡയറ്റ് കോക്കിനു പിന്നാലെ പോകുന്നവർക്ക് മുന്നറിയിപ്പ്
കൊക്കോ കോള കഴിക്കുമ്പോൾ ഒരു മണിക്കൂറിനുള്ളിൽ മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഫാർമസിസ്റ്റ് നീരജ് നായിക്ക് ദി റെനഗേഡ് ഫാർമസിസ്റ്റ് എന്ന ബ്ലോഗിലൂടെ കഴിഞ്ഞാഴ്ച ലോകത്തിന് വെളിപ്പെടുത്തിയിരുന്നു. കോക്ക് കുടിച്ചതിനു ശേഷമുള്ള ആദ്യത്തെ പത്തു മിനിട്ടു മുതൽ ഒരു മണിക്കൂർ വരെ ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളാണ് നീരജ് ബ്ലോഗിൽ വ
കൊക്കോ കോള കഴിക്കുമ്പോൾ ഒരു മണിക്കൂറിനുള്ളിൽ മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഫാർമസിസ്റ്റ് നീരജ് നായിക്ക് ദി റെനഗേഡ് ഫാർമസിസ്റ്റ് എന്ന ബ്ലോഗിലൂടെ കഴിഞ്ഞാഴ്ച ലോകത്തിന് വെളിപ്പെടുത്തിയിരുന്നു. കോക്ക് കുടിച്ചതിനു ശേഷമുള്ള ആദ്യത്തെ പത്തു മിനിട്ടു മുതൽ ഒരു മണിക്കൂർ വരെ ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളാണ് നീരജ് ബ്ലോഗിൽ വെളിപ്പെടുത്തിയത്.
വളരെ ഭീകരമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള രാസപ്രവർത്തനങ്ങളാണ് 330 മില്ലി കാൻ കൊക്കോ കോള കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നുവെന്ന് നീരജ് ബ്ലോഗിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ കൊക്കോ കോളയുടെ അത്രയും പഞ്ചസാരയൊന്നും അടങ്ങിയിട്ടില്ലെന്ന് അവകാശപ്പെടുന്ന ഡയറ്റ് കോക്ക് കുടിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾ വെളിപ്പെടുത്തിക്കൊണ്ടാണ് ഇപ്പോൾ നീരജ് രംഗത്തെത്തിയിരിക്കുന്നത്. സാധാരണ കൊക്കോ കോള കുടിച്ചതിനു ശേഷമുള്ള പ്രതിപ്രവർത്തനങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ അത് വൈറൽ ആകുകയായിരുന്നു. തുടർന്ന് ആയിരക്കണക്കിന് ആളുകളുടെ നിരന്തരമായ അഭ്യർത്ഥനയാണ് ഡയറ്റ് കോക്കിനെ കുറിച്ചുള്ള ഗവേഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും ഈ യുകെ ഫാർമസിസ്റ്റ് പറയുന്നു.
ആദ്യത്തെ പത്തു മിനിട്ട്
നാവിലെ രസമുകുളങ്ങളെ ത്രസിപ്പിക്കുകയും പല്ലുകളെ ആക്രമിക്കുകയും ചെയ്യുന്നു
ഡയറ്റ് കോക്കിലുള്ള കൃത്രിമ മധുരപദാർഥമായ ആസ്പർട്ടേം നാവിലെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു. അതേസമയം ഫോസ്‌ഫോറിക് ആസിഡ് പല്ലുകളെ ആക്രമിക്കുകയും ചെയ്യുന്നു. കോക്കിലുള്ള പഞ്ചസാരയെ വിഘടിച്ചെന്ന് ശരീരത്തെ തോന്നിപ്പിക്കാനും ഈ ആസ്പർട്ടേമിന് സാധിക്കുന്നു.
20 മിനിട്ടിൽ
സാധാരണ കോക്കിനെ പോലെ തന്നെ ഇൻസുലിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. ശരീരത്തെ ഫാറ്റ് സ്റ്റോറേജ് മോദിലേക്കാണ് ഇതു കൊണ്ടെത്തിക്കുന്നത്.
40 മിനിട്ടിൽ
ഈ സമയം കൊക്കെയ്ൻ എന്ന മയക്കു മരുന്നിന്റെ പ്രവർത്തനത്തോട് സാമ്യമുള്ള പ്രവർത്തനമാണ് ശരീരത്തിൽ നടക്കുക. കഫീന്റെയും ആസ്പർട്ടേമിന്റെ സംയുക്ത പ്രവർത്തനം ശരീരത്തെ ലഹരിക്ക് അടിമപ്പെടുന്നതു പോലെയുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. ഇവ രണ്ടിന്റെയും സംയുക്ത പ്രവർത്തനത്താൽ പുറന്തള്ളപ്പെടുന്ന എക്‌സിറ്റോ ടോക്‌സിനുകൾ തലച്ചോറിനെ മന്ദീഭവിപ്പിക്കും. ഇത് ന്യൂറോ റെസെപ്‌റ്റേഴ്‌സിനെ അമിതമായി ഉത്തേജിപ്പിച്ച് ലഹരിക്ക് അടിമപ്പെടുന്നതു പോലെയാക്കുകയാണ് ചെയ്യുന്നത്. ഡയറ്റ് കോക്ക് സ്ഥിരമായി ഉപയോഗിക്കുന്നവരിലാണ് ഇത്തരം അപകടകരമായ അവസ്ഥ കാണപ്പെടുക.
60 മിനിട്ടിൽ
സാധാരണ കോക്ക് കുടിച്ചാലുണ്ടാകുന്ന നേരിയ തോതിലുള്ള സംതൃപ്തി ഇതിൽ നിന്ന് ലഭിക്കാത്തതിനാൽ നമ്മുടെ ശരീരം മധുരത്തിനായി കൊതിച്ചുകൊണ്ടിരിക്കും. അതുകൊണ്ടു തന്നെ മറ്റൊരു സോഡ കുടിക്കാനോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ജങ്ക് ഫുഡ് കഴിക്കാനോ തോന്നും. താരതമ്യേന സുരക്ഷിതമെന്നു തോന്നുമെങ്കിലും ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കും.
ഒരു കാൻ ഡയറ്റ് കോക്ക് കുടിച്ചുവെന്നു കരുതി ഇതിൽ നിന്ന് ശരീരത്തിന് ആവശ്യമുള്ള യാതൊരു വിധത്തിലുള്ള പോഷകങ്ങളും ലഭിക്കുന്നില്ല എന്നതാണ് ഒരു വസ്തുത. മാത്രമല്ല, ശരീരത്തിന് ആവശ്യമുള്ള ധാതുക്കളെ പുറന്തള്ളാൻ മാത്രമേ ഇതു സഹായിക്കുകയുള്ളൂ. ദാഹശമനത്തിനാണ് നാം ഇതു കുടിക്കുന്നതെങ്കിലും നിർജലിനീകരണം നടക്കുന്നതിനാൽ ശരീരത്തിന്റെ ദാഹം ശമിക്കുന്നുമില്ല. ഇത്തരത്തിൽ നിർജലിനീകരണം നടക്കുമ്പോൾ അത് തലച്ചോറിന് ക്ഷീണവും ശ്രദ്ധക്കുറവും ക്ഷീണവും മറ്റും വിളിച്ചുവരുത്തുകയാണ്.
ഡയറ്റ് കോക്ക് സീറോ കലോറീ ഡ്രിങ്ക് ആണെന്നതിനു പുറമേ ഇത് ബോൺ ഡെൻസിറ്റിയെ ദോഷകരമായി ബാധിക്കുന്നുവെന്ന് നീരജ് ബ്ലോഗിൽ വെളിപ്പെടുത്തുന്നുണ്ട്. ഹൃദയത്തിന് വരെ തകരാർ വരുത്താൻ കെൽപ്പുള്ളതാണിത്. ഒരു കാൻ ഡയറ്റ് കോക്കിൽ 44-66 മില്ലി ഗ്രാം ഫോസ്‌ഫോറിസ് ആസിഡാണ് അടങ്ങിയിരിക്കുന്നതെന്ന് നീരജ് പറയുന്നു. മറ്റു സോഫ്റ്റ് ഡ്രിങ്ക്‌സുകളിലേതിനെക്കാൾ കൂടിയ അളവാണിത്.
ദിവസവും മൂന്നു കാനോ അതിൽ കൂടുതലോ ഡയറ്റ് കോക്ക് കുടിക്കുന്ന സ്ത്രീകൾക്ക് കുറഞ്ഞ് ബോൺ മിനറൽ ഡെൻസിറ്റിയായിരിക്കുമെന്ന് ബോസ്റ്റണിലെ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയെ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും നീരജ് വ്യക്തമാക്കുന്നു. ബോൺ ഡെൻസിറ്റി കുറയുന്നതിന് കാരണം ഫോസ്‌ഫോറിസ് ആസിഡിന്റെ സാന്നിധ്യമാണ് പ്രധാനകാരണമെന്ന് അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ അടക്കം നടത്തിയ പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിൽ ഇതു സംബന്ധിച്ചു നടത്തിയ പഠനത്തിൽ തെളിഞ്ഞത് ചർമത്തേയും പേശീകളേയും ക്ഷയിപ്പിക്കാനും പിന്നീട് ഹൃദയത്തിനും വൃക്കകൾക്കും തകരാർ സംഭവിപ്പിക്കാനും കാരണമാക്കുമെന്നാണ്.