ഏറ്റവും കൂടുതൽ മദ്യപന്മാർ ഉള്ള ഒരു സംസ്ഥാനമാണ് നമ്മുടെ നാട്. മദ്യപിക്കുന്നവരോടും അല്ലാത്തവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. എന്താണ് സ്‌കോച്ചും വിസ്‌കിയും തമ്മിലുള്ള വ്യത്യാസം. എന്തുകൊണ്ടാണ് ഒന്നിന് മാത്രം വിലക്കൂടുതൽ ? രണ്ടും മദ്യമെങ്കിലും,എന്തുകൊണ്ടാണ് രണ്ടിനും രണ്ട് രുചി. ഈ വ്യത്യാസങ്ങൾ അറിഞ്ഞാൽ മദ്യം തെരഞ്ഞെടുക്കാനുള്ള കഴിവ് നിങ്ങൾക്കുമുണ്ടാകും.

പാനീയങ്ങളിൽ ഉപയോഗിക്കുന്ന ധാന്യങ്ങളുടെയും യവത്തിന്റെയും വ്യത്യാസമാണ് മദ്യത്തിനുണ്ടാകുന്ന എല്ലാ വ്യത്യാസങ്ങളുടെയും കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. പുളിപ്പ് വന്ന ധാന്യങ്ങളാണ് വിസ്‌കിയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. നെല്ല്, ഗോതമ്പ്, റവ തുടങ്ങിയ ധാന്യങ്ങളാണ് വിസ്‌കിക്കായി ഉപയോഗിക്കുന്നത്. പുളിവന്ന റവയും വെള്ളവും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന സ്‌കോച്ചിന്റെ നിർമ്മാണം സ്‌കോട്‌ലണ്ടിലാണ് ആരംഭിച്ചത്. ഏറ്റവും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കാലപ്പഴക്കം വരുത്തി ഉണ്ടാക്കുന്നതാണ് സ്‌കോച്ച് വിസ്‌കി. എട്ട് മുതൽ 10 വർഷം വരെ തടിക്കുള്ളിൽ സൂക്ഷിച്ച സ്‌കോച്ചുകളാണ് മുന്തിയയിനം സ്‌കോച്ചാകുന്നത്.

രണ്ട് മദ്യത്തിന്റെയും നിർമ്മാണത്തിലും വലിയ വ്യത്യാസമാണുള്ളത്. വിസ്‌കി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന സ്റ്റിൽ എന്ന ഉപകരണം കോപ്പർ നിർമ്മിതമാണ് അതിനാൽ മദ്യത്തിലടങ്ങിയ സൾഫർ അംശം ഇത് വലിച്ചെടുക്കുന്നു. അതുകൊണ്ടാണ് വിസ്‌കിക്ക് അപ്രിയമായ രുചി ഉണ്ടാകാത്തത്. എന്നാൽ മദ്യം ഉണ്ടാക്കുന്നതിനായുള്ള എല്ലാ നിയമങ്ങളും പാലിച്ച്‌കൊണ്ടാണ് സ്‌കോച്ച് നിർമ്മിക്കുന്നത്. ഈസ്റ്റ് മാത്രം ഉപയോഗിച്ച് പുളിപ്പ് വരുത്തുന്ന ഈ പാനീയം സ്‌കോട്‌ലണ്ടിലെ ഡിസ്റ്റിലറികളിലാണ് നിർമ്മിച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ ഏറ്റവും നല്ല സ്‌കോച്ചുകൾ സ്‌കോട്‌ലണ്ട് നിർമ്മിതമാണ്.

മറ്റൊരു പ്രധാന വ്യത്യാസം ഇവയുടെ മൂപ്പെത്തിക്കുന്നതിലാണ്. മദ്യങ്ങൾക്ക് വരുന്ന രുചിയുടെ പ്രധാന വ്യത്യാസം ഇതുകൊണ്ടാണ്. പാനീയങ്ങളിലുപയോഗിക്കുന്ന ധാന്യങ്ങൾ മൂപ്പെത്തുന്നതിലൂടെയാണ് മദ്യം സ്വർണ കളറിലേക്ക് മാറുന്നത്. ധാന്യങ്ങളുടെ പാകമാകലിലെ ചെറിയ വ്യത്യാസങ്ങൾ പോലും അത് മദ്യത്തിന്റെ രുചിയെ കാര്യമായി ബാധിക്കും. വിസ്‌കിയിൽ ഇടകലർത്തുന്ന മറ്റ് വസ്തുക്കളും ഇവയുടെ ഗുണത്തിലും രുചിയിലും വ്യത്യാസം വരും. ഉയർന്ന നിലവാരമുള്ള സ്പിരിറ്റ് വിസ്‌കി വിലകുറഞ്ഞ സ്പിരിറ്റുമായി കൂട്ടികലർത്തിയാണ് വിസ്‌കി ഉണ്ടാക്കുന്നത്.

മൂന്ന് തരത്തിലുള്ള മിശ്രതങ്ങളാണ് സ്‌കോച്ച് വിസ്‌കിയിൽ കാണപ്പെടുന്നത്.

ബ്ലെന്റഡ് മാൾട്ട് സ്‌കോച്ച് വിസ്‌കി-വിവിധ ഡിസ്റ്റിലറികളിൽ നിന്നും നിർമ്മിക്കുന്ന രണ്ടോ അതിൽ കൂടുതലോ വിസ്‌കികൾ ചേർത്ത് ഉണ്ടാക്കുന്നത്.
ബ്ലന്ഡഡഡ് ഗ്രെയിൻ സ്‌കോച്ച് വിസ്‌കി-വിവിധ ഡിസ്റ്റിലറികളിൽ നിന്നും നിർമ്മിക്കുന്ന രണ്ടോ അതിൽ കൂടുതലോ സിംഗിൾ ഗ്രയിൻ സ്‌കോച്ച് വിസ്‌കികൾ ചേർത്ത് ഉണ്ടാക്കുന്നത്.
ബ്ലെന്റഡ് സ്‌കോച്ച് വിസ്‌കി-മുളിൽ പറഞ്ഞ രണ്ടിന്റെയും മിശ്രിതമാണ് ഈ മദ്യം.വിവിധ ഡിസ്റ്റിലറികളിൽ നിന്നും നിർമ്മിക്കുന്ന രണ്ടോ അതിൽ കൂടുതലോ മാൾട്ട് സ്‌കോച്ച് വിസ്‌കികൾ രണ്ടോ അതിൽ കൂടുതലോ സിംഗിൾ ഗ്രെയിൻ സ്‌കോച്ച വിസ്‌കികളുമായി ചേർത്ത് ഉണ്ടാക്കുന്നത്.