- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശാഭിമാനിയിൽ വേണ്ടതു പത്രപ്രവർത്തകരായ സുഹൃത്തുക്കളെ; മാതൃഭൂമിയിൽ വേണ്ടതു വിവാഹം കഴിക്കാൻ ഒരാളെ: രണ്ടു പത്രങ്ങളിൽ രണ്ടു രീതിയിൽ നൽകിയ പരസ്യം സൈബർ ലോകം ഏറ്റെടുത്തപ്പോൾ
തിരുവനന്തപുരം: പത്രത്തിൽ പല വിധത്തിലുള്ള പരസ്യങ്ങൾ നാം കാണാറുണ്ട്. വിവാഹ പരസ്യവും വാഹനം വിൽപ്പനയ്ക്ക് തുടങ്ങിയതൊക്കെയാണ് അത്തരം പരസ്യങ്ങളിൽ പ്രധാനപ്പെട്ടവ. പരസ്യങ്ങൾ നൽകുമ്പോൾ എല്ലാ പത്രങ്ങളിലും നൽകുന്നതാണല്ലോ അതിന്റെ രീതി. എന്നാൽ ഒരേ പരസ്യം രണ്ട് പത്രങ്ങളിൽ രണ്ട് വ്യത്യസ്ത രീതിയിൽ പ്രസിദ്ധീകരിച്ചു വന്നത് പരസ്യം കാണുന്ന ആരേയും ആശയക്കുഴപ്പത്തിലാക്കുമെന്നുറപ്പ്. പുനർ വിവാഹ പരസ്യമെന്ന് മാതൃഭൂമി പറയുമ്പോൾ ദേശാഭിമാനി പറയുന്നത് മാദ്ധ്യമ സുഹൃത്തുക്കളെ തേടിയുള്ള പരസ്യമെന്നാണ്. മാതൃഭൂമിയിൽ പരസ്യക്കാരന്റെ പ്രായം 50 വയസ്സാണ്. എന്നാൽ ദേശാഭിമാനിയിലെത്തിയപ്പോൾ അത് യുവാവായി മാറി. അജിത്ത് എന്നയാളുടെ ഫോൺ നമ്പർ സഹിതമാണ് പരസ്യം നൽകിയിരിക്കുന്നതും. രണ്ട് പത്രങ്ങളിലും ഒരേ ഫോൺ നമ്പർ തന്നെയാണ് നൽകിയിരിക്കുന്നതും. മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചതിങ്ങനെ: സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ വായനാശീലമുള്ള അവിവാഹിതനും വെജിറ്റേറിയനുമായ റബ്ബർ കർഷകൻ 50 വയസ്സ്, 165 രേവതി, ബികോം കോട്ടയം. സ്നേഹിക്കാൻ സന്മനസുള്ള അവിവാഹി
തിരുവനന്തപുരം: പത്രത്തിൽ പല വിധത്തിലുള്ള പരസ്യങ്ങൾ നാം കാണാറുണ്ട്. വിവാഹ പരസ്യവും വാഹനം വിൽപ്പനയ്ക്ക് തുടങ്ങിയതൊക്കെയാണ് അത്തരം പരസ്യങ്ങളിൽ പ്രധാനപ്പെട്ടവ.
പരസ്യങ്ങൾ നൽകുമ്പോൾ എല്ലാ പത്രങ്ങളിലും നൽകുന്നതാണല്ലോ അതിന്റെ രീതി. എന്നാൽ ഒരേ പരസ്യം രണ്ട് പത്രങ്ങളിൽ രണ്ട് വ്യത്യസ്ത രീതിയിൽ പ്രസിദ്ധീകരിച്ചു വന്നത് പരസ്യം കാണുന്ന ആരേയും ആശയക്കുഴപ്പത്തിലാക്കുമെന്നുറപ്പ്.
പുനർ വിവാഹ പരസ്യമെന്ന് മാതൃഭൂമി പറയുമ്പോൾ ദേശാഭിമാനി പറയുന്നത് മാദ്ധ്യമ സുഹൃത്തുക്കളെ തേടിയുള്ള പരസ്യമെന്നാണ്. മാതൃഭൂമിയിൽ പരസ്യക്കാരന്റെ പ്രായം 50 വയസ്സാണ്. എന്നാൽ ദേശാഭിമാനിയിലെത്തിയപ്പോൾ അത് യുവാവായി മാറി. അജിത്ത് എന്നയാളുടെ ഫോൺ നമ്പർ സഹിതമാണ് പരസ്യം നൽകിയിരിക്കുന്നതും. രണ്ട് പത്രങ്ങളിലും ഒരേ ഫോൺ നമ്പർ തന്നെയാണ് നൽകിയിരിക്കുന്നതും.
മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചതിങ്ങനെ: സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ വായനാശീലമുള്ള അവിവാഹിതനും വെജിറ്റേറിയനുമായ റബ്ബർ കർഷകൻ 50 വയസ്സ്, 165 രേവതി, ബികോം കോട്ടയം. സ്നേഹിക്കാൻ സന്മനസുള്ള അവിവാഹിതരെയും പുനർവിവാഹിതരേയും സ്വീകരിക്കും.
ദേശാഭിമാനിയിൽ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നതിങ്ങനെ: വിദ്യാഭ്യാസവും വായനാശീലമുള്ള ഏകനും നിർഭാഗ്യവാനുമായ യുവാവ്, സംസാരിക്കാൻ സമയവും സ്നേഹിക്കാനും സഹായിക്കാനും സന്മനസ്സുമുള്ള പത്രപ്രവർത്തകരിൽ നിന്നു മാത്രം ആത്മാർതമായ സൗഹൃദം പ്രതക്ഷിക്കുന്നു.
പരസ്യം പ്രസിദ്ധീകരിച്ചതിൽ പത്രമോഫീസിൽ നിന്നു പറ്റിയ തെറ്റാണെങ്കിലും അല്ല ഫോൺ നമ്പറുകാരന് ആരേലും കൊടുത്ത പണി ആണെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.