- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണ കൊറിയ നിരോധിച്ചതോടെ ക്രിപ്റ്റോ കറൻസി വിപണി പാതാളത്തിലേക്ക് വീണുതുടങ്ങി; ഡിജിറ്റൽ കറൻസിയുടെ കഷ്ടകാലം തുടങ്ങിയോ?
ബിറ്റ്‌കോയിനടക്കമുള്ള ഡിജിറ്റൽ കറൻസിയിൽ കോടികളുടെ നിക്ഷേപം നടത്തിയവരുടെ മനസ്സുകളിൽ തീകോരിയിട്ട്, ഏറ്റവും വലിയ വിപണിയായ ദക്ഷിണ കൊറിയ ക്രിപ്‌റ്റോകറൻസിക്ക് സമ്പൂർണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ലോകത്തേറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറൻസികളായ ബിറ്റ്‌കോയിനും എതേറിയത്തിനും വൻതോതിൽ വിലയിടിഞ്ഞു. ബിറ്റ്‌കോയിന്റെ മൂല്യം ഒരുദിവസം കൊണ്ട് 400 ഡോളറോളവും എതേറിയത്തിന്റേത് 60 ഡോളറോളവും കുറഞ്ഞു. ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗവും വ്യാപനവും സമ്പൂർണമായി വിലക്കിയ ദക്ഷിണ കൊറിയ, വിപണിയിലിടപെടുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എല്ലാ ക്രിപ്‌റ്റോകറൻസി എക്്‌ചേഞ്ചുകളും അടച്ചുപൂട്ടാനാണ് സർക്കാരിന്റെ തീരുമാനം.. ഡിജിറ്റൽ കറൻസിയിൽ ഏറ്റവും കൂടുതൽ പണം നിക്ഷേപിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ക്രിപ്‌റ്റോകറൻസിയുടെ ശൃംഖലയെ തകർക്കുന്ന പഠനത്തിനും ഗവേഷണത്തിനും സഹായം നൽകുമെന്നും കൊറിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിറ്റ്‌കോയിനടക്കമുള്ള ഡിജിറ്റൽ കറൻസിയിൽ കോടികളുടെ നിക്ഷേപം നടത്തിയവരുടെ മനസ്സുകളിൽ തീകോരിയിട്ട്, ഏറ്റവും വലിയ വിപണിയായ ദക്ഷിണ കൊറിയ ക്രിപ്‌റ്റോകറൻസിക്ക് സമ്പൂർണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ലോകത്തേറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറൻസികളായ ബിറ്റ്‌കോയിനും എതേറിയത്തിനും വൻതോതിൽ വിലയിടിഞ്ഞു. ബിറ്റ്‌കോയിന്റെ മൂല്യം ഒരുദിവസം കൊണ്ട് 400 ഡോളറോളവും എതേറിയത്തിന്റേത് 60 ഡോളറോളവും കുറഞ്ഞു.
ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗവും വ്യാപനവും സമ്പൂർണമായി വിലക്കിയ ദക്ഷിണ കൊറിയ, വിപണിയിലിടപെടുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എല്ലാ ക്രിപ്‌റ്റോകറൻസി എക്്‌ചേഞ്ചുകളും അടച്ചുപൂട്ടാനാണ് സർക്കാരിന്റെ തീരുമാനം.. ഡിജിറ്റൽ കറൻസിയിൽ ഏറ്റവും കൂടുതൽ പണം നിക്ഷേപിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ക്രിപ്‌റ്റോകറൻസിയുടെ ശൃംഖലയെ തകർക്കുന്ന പഠനത്തിനും ഗവേഷണത്തിനും സഹായം നൽകുമെന്നും കൊറിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.