നിത്യ ജീവിതത്തിലെ എല്ലാ മേഖലകളിലും ടെക്‌നോളജി കാര്യമായ വിത്യാസം വരുത്തിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസമേഖലയിൽ ഇപ്പോഴും പഴയ ബ്ലാക്ക്‌ബോർഡും ചോക്കുമാണ് പല സ്ഥാപനങ്ങളിലും അരങ്ങുവാഴുന്നത്. കേരള സർക്കാർ അടുത്ത അധ്യയന വർഷം നാൽപത്തി അയ്യായിരം ക്ലാസ്സ് റൂമുകളെ ഡിജിറ്റൽ ആക്കുവാൻ തീരുമാനിച്ചിരിക്കുന്നത് ഈ രംഗത്തെ ഒരു സുപ്രധാന മാറ്റത്തിന്റെ ചുവടുവയ്‌പ്പാണ്.

സ്‌കൂളുകൾ തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രമുള്ള ഈ അവസരത്തിൽ നടത്തിയ അന്വഷണത്തിൽ വെളിപ്പെട്ടത് കഴിഞ്ഞ 10 വർഷങ്ങളായി സ്മാർട്ട് ക്ലാസ്സ് റൂമുകൾ നടത്തിവരുന്ന വിവിധ കമ്പനികൾ സ്‌കൂളുകളിൽനിന്ന് പൂർണമായും ഇന്ററാക്ടിവ് അയ സ്മാർട്ട് ക്ലാസ്സ് റൂമിനായി 3 ലക്ഷം മുതലുള്ള നിരക്കുകളാണ് ഈടാക്കുന്നത്. എന്നാൽ ലിറ്റിൽ വണ്ടേഴ്‌സ് എഡ്യു സൊലൂഷ്യൻസ് എന്ന സ്ഥാപനത്തിന്റെ വിതരണക്കാർ വിപണിയിലെ ഏറ്റവും മിതമായ വിലയ്ക്കാണ് സ്മാർട്ട് സ്‌കൂൾ ഉത്പന്നങ്ങൾ വിൽക്കുന്നത്.

സ്‌കൂളുകളിലെ ഏറ്റവും ആധുനിക സ്മാർട്ട് ക്ലാസ്സ് റൂമുകൾ നെറ്റ്‌വർക്ക് സഹായം പോലുമില്ലാതെ ഒന്നര ലക്ഷം രൂപയ്ക്ക് ഇൻസ്റ്റാൾ ചെയ്യാൻ ഇവർക്ക് സാധിക്കുന്നുണ്ട്. സ്‌കൂളുകൾക്ക്, ലാഭം വിലയിൽ മാത്രമല്ല, നെറ്റ്‌വർക്ക് തകരാറുകളെ പേടിക്കേണ്ടതുമില്ല. സ്റ്റാഫിന് അദ്ധ്യാപനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും സാധിക്കുന്നു.

ഇതേ സോഫ്റ്റ്‌വെയർ തന്നെ സ്‌കൂളുകളുടെ കസ്റ്റമറൈഷനോടെ വീടുകളിൽ കൊണ്ടുപോയി ഉപയോഗിക്കാൻ സാധിക്കുന്നു. ഒരു ക്ലാസ്സിലെ എല്ലാ വിഷയങ്ങൾക്കും കേവലം 999 രൂപ മാത്രയാണ് ഇതിനായി നൽകേണ്ടത്.

ലിറ്റിൽ വണ്ടേഴ്‌സ് എഡ്യു സൊലൂഷ്യൻസിന്റെ വിതരണക്കാരായ കോട്ടയത്തെ ന്യൂ സൺ കമ്പ്യുട്ടേഴ്‌സ് സ്വദേശത്തും വിദേശത്തും ഈ ഉൽപന്നങ്ങൾ എത്തിക്കുന്നതിന്റെ പണിപ്പുരയിലാണ്. കമ്പനിയുടെ മൾട്ടിമീഡിയ ടൂട്ടോറിയലിനൊപ്പം പരീക്ഷക്ക് കൂടുതൽ മാർക്ക് വാങ്ങാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറായ എക്‌സാം ഗുരു, പ്രവേശന പരീക്ഷാപരിശീലന ചോദ്യോത്തരങ്ങൾ, ഇന്റർ നെറ്റിൽ കൃത്യമായ തിരച്ചിൽ ഉത്തരങ്ങൾക്കായി സ്റ്റുഡിയോ സോഫ്റ്റ്‌വെയർ എന്നിവയാണ് 999 രൂപയ്ക്ക് നൽകുന്നത്.

എൻസൈക്ലോപീഡിയ, പ്രൊജക്റ്റ് റിപ്പോർട്ടുകൾ തയാറാക്കുന്നതിന് സഹായിക്കുന്ന ആയിരത്തിൽപ്പരം കൃതികൾ, വായനാശീലം വളർത്താനായി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നോവലുകൾ , കഥകൾ, കവിതകൾ, പദ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയ ഡിജിറ്റൽ ലൈബ്രറി കിറ്റ് 501 രൂപ അധികമായി നൽകിയാൽ സ്മാർട്ട് ക്ലാസ്സ് റൂം പാക്കേജിനൊപ്പം കമ്പനി ലഭ്യമാക്കും.
കോപ്പി റൈറ്റ് പ്രോട്ടെക്ഷനോടെ ലിറ്റിൽ വണ്ടേഴ്‌സ് എഡ്യു സൊലുഷൻസ് നൽകുന്ന 'സ്മാർട്ട് സ്‌കൂൾ അറ്റ് ഹോം', ന്യൂ സൺ കമ്പ്യൂട്ടേഴ്‌സ് നൽകുന്ന ഡിജിറ്റൽ ലൈബ്രറി കിറ്റ് എന്നിവയെപ്പറ്റി കൂടുതൽ അറിയാനും മുന്നുദിവസത്തെ സൗജന്യ ഉപയോഗത്തിനും 9447045746 എന്ന വാട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം. അദ്ധ്യാപകർക്കായി ഏഴു ദിവസത്തെ സൗജന്യ പായ്‌ക്കേജും ലഭ്യമാണ്.

- മാർക്കറ്റിങ് ഫീച്ചർ