- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ ഇന്ത്യയെ പിന്തുണച്ച് പ്രൊഫൈൽ പിക്ചർ മാറ്റുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾ പിന്തുണയ്ക്കുന്നത് സുക്കർബർഗിന്റെ കച്ചവട തന്ത്രത്തെ; ഇന്റർനെറ്റ് ഡോട്ട് ഓർഗ് അടിച്ചേൽപ്പിക്കാൻ ദേശീയതയെയും കൂട്ടുപിടിച്ച ഫേസ്‌ബുക്ക് മേധാവിയെ പൊളിച്ചുകാട്ടി സോഷ്യൽ മീഡിയ
'ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം' എന്ന കവിവാക്യം ഏവരും നെഞ്ചേറ്റുന്നതാണ്. രാജ്യസ്‌നേഹത്തിനു പേരുകേട്ടവർ തന്നെയാണ് ഇന്ത്യക്കാർ. അതിനാൽ തന്നെ ദേശീയതയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊക്കെ പൂർണ പിന്തുണയാണ് നാം നൽകുന്നതും. എന്നാൽ, ഈ രാജ്യസ്‌നേഹത്തെയും വിറ്റുകാശാക്കാനുള്ള ശ്രമങ്ങൾ നമ്മൾ തിരിച്ചറിയാതെ പോകുന്നുണ്ടോ? ഉണ
'ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം' എന്ന കവിവാക്യം ഏവരും നെഞ്ചേറ്റുന്നതാണ്. രാജ്യസ്‌നേഹത്തിനു പേരുകേട്ടവർ തന്നെയാണ് ഇന്ത്യക്കാർ. അതിനാൽ തന്നെ ദേശീയതയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊക്കെ പൂർണ പിന്തുണയാണ് നാം നൽകുന്നതും. എന്നാൽ, ഈ രാജ്യസ്‌നേഹത്തെയും വിറ്റുകാശാക്കാനുള്ള ശ്രമങ്ങൾ നമ്മൾ തിരിച്ചറിയാതെ പോകുന്നുണ്ടോ?
ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ സാങ്കേതിക വിദഗ്ദ്ധർ പറയുന്നത്. ഡിജിറ്റൽ ഇന്ത്യക്കു പിന്തുണയുമായി ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം ആവിഷ്‌കരിച്ച പ്രൊഫൈൽ പിക്ചർ മാറ്റൽ തന്ത്രം അവരുടെ പൊളിഞ്ഞുപോയ പഴയൊരു പരിപാടി വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന. ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന പദ്ധതിക്കു പിന്തുണ ലഭിക്കാനുള്ള സുക്കർബർഗിന്റെ തന്ത്രമാണ് 'I Support Digital India' ക്യാമ്പയിനു പിന്നിൽ.
ഇക്കാര്യത്തിൽ ചൂടേറിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഫേസ്‌ബുക്ക് പ്രൊഫൈൽ പിക്ചർ ത്രിവർണത്തിനൊപ്പം തിളങ്ങി നിൽക്കുന്നത് അംഗീകാരമായി കാണുന്നവർ ഇതിനു പിന്നിലെ കള്ളക്കളിയെക്കുറിച്ച് അറിയുന്നില്ല എന്നാണ് സാങ്കേതിക വിദഗ്ദ്ധർ പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി ഫേസ്‌ബുക്ക് ആസ്ഥാനം സന്ദർശിക്കുന്ന വേളയിൽ തന്നെ ഇത്തരമൊരു സംരംഭവുമായി എത്തിയതിലൂടെ നല്ലൊരു കച്ചവടക്കാരൻ തന്നെയാണു താനെന്നു സുക്കർബർഗ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
Digital India എന്ന കൺസപ്റ്റിനെ അല്ല, പകരം Free Basics അഥവാ Internet.org എന്ന ഫേസ്‌ബുക്ക് ഇനിഷ്യേറ്റിവിനെ ആണ് പ്രൊഫൈൽ പിക്ചർ തന്ത്രത്തിലൂടെ പിന്തുണയ്ക്കുന്നത്. നെറ്റ് ന്യൂട്രാലിറ്റി എന്ന ഇന്റർനെറ്റ് സമത്വ നിലപാടിനു എതിരെ നിൽക്കുന്നതാണ് ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്നതുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ ചർച്ചകൾ ഉയർന്നതാണ്.
ദേശീയത പറഞ്ഞ് സ്വന്തം പ്രോഡക്റ്റ് വിൽക്കാനും നെറ്റ് ന്യൂട്രാലിറ്റിയെ അട്ടിമറിക്കാനും ആണു സുക്കർബർഗ് ക്ഷണിക്കുന്നത്. പ്രൊഫൈൽ പിക്ചർമാറ്റുന്നവരുടെ പേരുകൾ internet.org സപ്പോർട്ട് ചെയ്യുന്നവരുടെ പേരുകൾ ആയി സബ്മിറ്റ് ചെയ്യപ്പെടുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
എല്ലാരും ഓടിച്ചെന്ന് ത്രിവർണ്ണമാക്കിയപ്പോ ബാക്കിൽ കിടന്നോടുന്ന സോഴ്സ് കോർഡ് നോക്കിയില്ല. ദാ കിടക്കുന്നു, ഇന്റർനെറ്റ്.ഓർഗ...
Posted by Anoop Technologist on Monday, 28 September 2015
ഇന്റർനെറ്റ് ന്യൂട്രാലിറ്റിയെ പറ്റി പല ചർച്ചകളും അടുത്തിടെ ഉയർന്നിരുന്നു. ഫ്‌ളിപ്പ്കാർട്ട് -എയർടെൽ സീറോ എന്ന ആശയത്തെ പൊളിച്ചടുക്കിയപ്പോഴും അധികമാരും റിലയൻസ്-ഫേസ്‌ബുക്ക് സംവിധാനമായ ഇന്റർനെറ്റ്.ഓർഗിനെ പറ്റി ചർച്ചചെയ്തില്ല. പിന്നീടാണ് അത് ചർച്ചകളിൽ നിറഞ്ഞത്. 'ഇന്ത്യയിൽ സ്വതന്ത്ര ഇന്റർനെറ്റ് വേണ്ടേ' എന്നൊരു ചോദ്യം ഫേസ്‌ബുക്ക്, ഫേസ്‌ബുക്ക് വഴി ചോദിച്ചു. ചോദ്യത്തിനു ഒറ്റ ഉത്തരമേ ഓപ്ഷനായി ഉണ്ടായിരുന്നുള്ളൂ.
ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യക്ക് ലക്ഷക്കണക്കിനു ഇ-മെയിലുകൾ അയച്ച് ആദ്യപടിയിൽ സംഭവമായ കാമ്പയ്ൻ രണ്ടാം ഘട്ടം നടന്നത് mygov എന്ന വെബ് സൈറ്റിലാണ്. അതിൽ ചേരണമെങ്കിൽ തന്നെ ഈമെയിൽ/ഫോൺ നമ്പർ എന്നിവ നൽകി, വേരിഫൈ ചെയ്യണം. അത്തരത്തിൽ മിനിമം ഒരു സിം എങ്ങിലും ഉള്ളവർ മാത്രം സംസാരിച്ചിരുന്ന വോട്ടിങ്ങിലേക്ക് ഫേസ്‌ബുക്ക് നൽകിയ ഉത്തരം മേല്പറഞ്ഞ 'നല്ല ഇന്റെർനെറ്റ്' എന്ന ടിക്ക് മാർക്കുകളുടെ ഡാറ്റാ ആയിരുന്നു. അതും പിഡിഎഫ് ആയി ഡ്രോപ്പ്‌ബോക്‌സ് ലിങ്ക് രൂപത്തിൽ.
അവസാന ആഴ്ചകളിലായി internet.orgനു വന്ന പത്ര പരസ്യങ്ങൾ ഒരു 'ഇൻഫ്രാസ്റ്റക്ചർ' എന്ന രീതിയിൽ ആണ്. റിലയൻസിന്റെ ടവർ വഴി, റിലയൻസ് ഉപഭോക്താകൾക്കാണു സൗജന്യമായി ഇന്റർനെറ്റ് എന്ന സേവനം വാഗ്ദാനം ചെയ്തത്. നവമാദ്ധ്യമങ്ങളിൽ ചർച്ചകൾ തലവേദനയായതോടെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് പേരു മാറ്റി Free Basic എന്നാക്കി.
ഇന്റർനെറ്റ് ഡോട്ട് ഓർഗിലുടെ സൗജന്യമായി ഉപയോഗിക്കാമെന്ന തരത്തിൽ 30 വെബ്‌സൈറ്റുകളുടെ പേരാണ് ഫേസ്‌ബുക്ക് അന്നു പ്രഖ്യാപിച്ചത്. നൽകിയ വെബ്‌സൈറ്റുകളിൽ ഇന്ത്യക്കാർ കൂടുതൽ ഉപയോഗിക്കുന്ന പല സൈറ്റുകളും ഉൾപ്പെട്ടിരുന്നില്ല എന്നതാണു വാസ്തവം. രാജ്യത്തെ ജനങ്ങൾക്ക് ഉപകാരപ്പെടാൻ എന്ന മട്ടിൽ പ്രഖ്യാപിച്ച ഇന്റർനെറ്റ് ഡോട്ട് ഓർഗിന് റിലയൻസിനെയാണ് ഫേസ്‌ബുക്ക് കൂട്ടാളിയാക്കിയത്. പൊതുമേഖലയിലുള്ള ബിഎസ്എൻഎലിനെ പോലും സർക്കാരിന്റെ സഹായത്തോടെ ഉപയോഗിക്കാൻ ഇന്റർനെറ്റ് ഡോട്ട് ഓർഗിലൂടെ ശ്രമിച്ചില്ല. അതിനാൽ തന്നെ സൗജന്യ ഇന്റർനെറ്റിനു വേണ്ടി ഉപയോക്താക്കൾ തങ്ങളെ തേടിയെത്തുമെന്നതു റിലയൻസിനും പ്രതീക്ഷയേകിയിരുന്നു. സൗജന്യമെന്നു കേട്ടാൽ കൂട്ടത്തോടെ ഇടിച്ചുകേറുന്ന ഇന്ത്യക്കാരുടെ സ്വഭാവം മുതലെടുത്തായിരുന്നു ഫേസ്‌ബുക്കും റിലയൻസും ഈ തരത്തിലേക്കു ചുവടുകൾ വച്ചത്.
തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള സൈറ്റുകൾ മാത്രം അടിച്ചേൽപ്പിക്കുന്നതിലൂടെ ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെയാണ് ഇന്റർനെറ്റ് ഡോട്ട് ഓർഗ് ഹനിക്കുന്നതെന്നു വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ഇതിനെതിരെ ശക്തമായ ക്യാമ്പയിൻ ഉയർത്തി പ്രതിഷേധിച്ച ഇന്ത്യൻ ജനതയ്ക്കു മറുപടിയേകാനാണു പുതിയ തന്ത്രവുമായി സുക്കർബർഗും ഫേസ്‌ബുക്കും എത്തിയത്.
സുക്കരബരഗൻ സായിപ്പിന്റെ ബുദ്ധി സമ്മതിക്കണം... ഇപ്പോൾ മച്ചാൻ ഇന്റർനെറ്റ്.ഓർഗ് കാമ്പെയിൻ ചെയ്യുന്നത് മോദി തരംഗത്തെയും <സീമ...
Posted by Orion Champadiyil on Sunday, September 27, 2015
ഫേസ്‌ബുക്കിന്റെ എറ്റവും വലിയ തന്ത്രമാണ് ഇപ്പോൾ നടക്കുന്നത്. മോദിയുടെ വരവും, മോദിയുടെ ഡിജിറ്റൽ ഇന്ത്യയും ഒക്കെ കൂട്ടി കുഴച്ചൊരു ഫേസ്‌ബുക്ക് കാമ്പേയ്ൻ. അവിടെ ആർക്കും നെറ്റ് ന്യുട്രാലിറ്റിയെ പറ്റി ചോദിക്കാനില്ല. അമേരിക്കയിൽ നെറ്റ് ന്യൂട്രാലിറ്റി വേണമെന്ന് പറഞ്ഞ ഫേസ്‌ബുക്കിനു ഇന്ത്യയുടെ കാര്യത്തിൽ തണുപ്പൻ മട്ടാണ്. ഇപ്പോൾ ഫേസ്‌ബുക്കിൽ നടക്കുന്ന ക്യാമ്പെയ്‌നും മുൻപ് ഫേസ്‌ബുക്ക് ഇന്റർനെറ്റ്.ഓർഗിനു വേണ്ടി ചെയ്ത അതേ തരത്തിലാണ്. മറ്റൊരു ഫേസ്‌ബുക്ക് ഒപ്പീനിയൻ കളക്ഷൻ പ്ലാറ്റ്‌ഫോമായി മാറുകയാണിത്.
നേരത്തെ അവർ നടത്തിയ പരസ്യം കൊടുത്ത്, എതിർപ്പ് രേഖപ്പെടുത്താൻ കഴിയാത്ത രീതിയെ സർക്കാർ വരെ ഉപയോഗിക്കുന്ന തലത്തിലേക്കു മാറ്റുകയാണ് ഫേസ്‌ബുക്ക് ഇപ്പോൾ. അത് അപകടകരമാണെന്ന വാദമാണ് സാങ്കേതിക വിദഗ്ദ്ധർ ഉയർത്തുന്നത്. ഇന്റർനെറ്റ് ഡോട്ട് ഓർഗിനെതിരായി പതിനായിരം ആളുകൾ പരാതിപ്പെട്ടാൽ ആ എതിർപ്പിനെ പുല്ലുപോലെ അടർത്തിയെടുത്തു കളയാൻ ഫേസ്‌ബുക്കിന് ഒരു ലക്ഷം പേർ ഫോട്ടോ മാറ്റാനായി കയറിയ ഡിജിറ്റൽ ഇന്ത്യ പേജ് മാത്രം മതിയാകും എന്നതാണു യാഥാർഥ്യം. ഇതു ദൗർഭാഗ്യകരവും അപകടവുമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, ഇതു വെറും പ്രചാരണം മാത്രമാണെന്ന വാദവുമായി എതിർചേരിയും രംഗത്തെത്തിയിട്ടുണ്ട്. കുറച്ചുനാൾ മുൻപ് പ്രൊഫൈൽ ചിത്രത്തിൽ റെയിൻബോ മഴവിൽ നിറങ്ങൾ ചേർക്കാനും (Rainbow Pride Filter) അതിലൂടെ LGBTQ communtiysb (Lesbian, Gay, Bisexual, Transgender, and Queer) പിന്തുണയ്ക്കാനും വേണ്ടി ഫേസ്‌ബുക്ക് 'Celebrate Pride' ടൂൾ അവതരിപ്പിച്ചിരുന്നു. അതേ സോഫ്റ്റ്‌വെയറിൽ റെയിൻബോ ഫിൽട്ടർ ഡിസൈൻ മാറ്റി ത്രിവർണ്ണ ഡിസൈൻ കൊടുത്ത് പെട്ടെന്ന് തട്ടിക്കൂട്ടി തയ്യാറാക്കിയതാണ് നമ്മുടെ ഇപ്പോഴത്തെ I Support Digital India ഫേസ്‌ബുക്ക് ആപ്പെന്നാണു മറുപക്ഷം ഉയർത്തുന്ന വാദം.
ഒരിക്കലെഴുതിയ സോഫ്റ്റ്‌വെയർ എടുത്ത് മാറ്റം വരുത്തി വീണ്ടും ഉപയോഗിക്കുന്നതാണ് Software Reusabiltiy . ഈ സംവിധാനമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. Avatar എന്നാൽ ഓൺലൈനിൽ നമ്മുടെ പ്രൊഫൈൽ ചിത്രം എന്ന അർത്ഥമാണ്. അപ്പോൾ prideAvatar എന്നാൽ LGBTQ pride ആഘോഷിക്കാൻ വേണ്ടി ഉണ്ടാക്കിയ പ്രൊഫൈൽ ചിത്രം, അതിനെ സൂചിപ്പിക്കാൻ ആ സമയത്തുകൊടുത്ത ഒരു പേരാണ് prideAvatar. ആ പ്രോഗ്രാമിനെ ഇങ്ങോട്ട് മാറ്റിയപ്പോൾ, ആ HTML ഭാഗത്തിന്റെ പേര് മാറ്റിയില്ല. പലപ്പോഴും മടി കാരണം ഇതുപോലെ മാറ്റാറുമില്ലെന്നും വിശദീകരണമുണ്ട്. എന്നാൽ, സാധാരണ പ്രോഗ്രാമിന് അങ്ങനെയൊക്കെ ചെയ്യാമെങ്കിലും ഫേസ്‌ബുക്കിലെ പ്രോഗ്രാമ്മർ ആകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നതിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഇതൊന്നും അറിയാത്ത പ്രോഗ്രാമേഴ്‌സാണോ ഫേസ്‌ബുക്കിന്റെ കോഡിൽ മറ്റൊരു പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നുവെന്നു പരാതിപ്പെട്ട് രംഗത്തുവരുന്നതെന്നും മറുഭാഗം ചോദിക്കുന്നുണ്ട്.
ഫേസ്‌ബുക്കിൽ ഡിജിറ്റൽഇന്ത്യയെ പ്രൊഫൈൽ ചിത്രംമാറ്റിസപ്പോർട്ട് ചെയ്താൽ അതെങ്ങനെ ഇന്റെർനെറ്റ്.ഓഗിനു സപ്പോർട്ടിങ്ങ് ആവുന്നു...
Posted by Hiran Venugopalan on Sunday, September 27, 2015
I was about to change my profile picture in support for #digitalindia campaign thinking that it is for PM's campaign. ...
Posted by Nikhil Vishnu on Sunday, September 27, 2015
ഡിജിറ്റൽ ഇന്ത്യയെ പിന്തുണക്കുന്നവർക്ക് സ്വന്തമായി ഒരു ത്രിവർണ്ണ ഡീപി ഉണ്ടാക്കി ഇട്ട് ഡിജിറ്റൽ സ്വയം പര്യാപ്തത കാണിച്ചൂടേ?#ഇവർ_ചെയ്യുന്നതെന്തെന്ന്_ഇവരറിയുന്നില്ല
Posted by Hrishikesh Bhaskaran on Sunday, September 27, 2015
പ്രൊഫൈൽ പിക്ചർ ഡിജിറ്റൽ ഇന്ത്യ പരിപാടിയെ പിന്തുണച്ച് മാറ്റാൻ പറയുന്നതിൽ ഫേസ്‌ബുക്കിന്റെ ഉദ്ദേശ്യം അറിയാമായിരുന്...
Posted by Joshina Ramakrishnan on Monday, September 28, 2015
ഫേസ്‌ബുക്കും അതിന്റെ ഉടമ മാർക്ക് സക്കർബർഗും, ഇന്ത്യൻ ദേശീയതയെ കച്ചവട താത്പര്യവുമായി കൂട്ടിയിണക്കുന്നതിൽ പ്രതിഷേധിക്കുക. ...
Posted by Collective voice on Sunday, September 27, 2015
Code Reuse & supportdigitalindia Facebook Appചിത്രം കണ്ടു ഞെട്ടണ്ട! #ISsupportDigitalIndia യുടെ ഭാഗമായി ഫേസ്‌ബുക്ക് ...
Posted by Sreekandakumar Pillai on Monday, 28 September 2015