ലണ്ടൻ: ലോകത്തിന്റെ മുന്നിൽ നെഞ്ചു വിരിക്കാൻ ഇന്ത്യക്കാരെ തേടി ഒരാഴ്ചക്കിടെ രണ്ടാമത്തെ വാർത്തയും എത്തുന്നു. ലോക സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യ അടുത്ത വർഷം തന്നെ വൻശക്തിയായ ബ്രിട്ടനെ പിന്തള്ളും എന്ന വാർത്തയ്ക്കു പിന്നാലെയാണ് ഡിജിറ്റൽ ബാങ്കിങ്ങിൽ ഇതിനകം പ്രധാന സാമ്പത്തിക ശക്തികളായ മൂന്നു രാജ്യങ്ങളെ ഇന്ത്യ പിന്തള്ളിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏറെ വിമർശനം കേൾക്കേണ്ടി വന്ന കറൻസി നിരോധന ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയുടെ മോഹ പദ്ധതിയായ ഡിജിറ്റൽ ഇന്ത്യക്കു കരുത്തു പകരാൻ അവതരിപ്പിച്ച ഭീം മൊബൈൽ ആപ്ലിക്കേഷൻ ആണ് ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യയെ മുന്നിലെത്തിച്ചിരിക്കുന്നത്. ഇനിയും ജനകോടികൾക്കു എടിഎം ക്യാഷ് മെഷീൻ പോലും ഇല്ലാത്ത രാജ്യം എന്ന നിലയിൽ സാമ്പത്തിക രംഗത്ത് ഇന്ത്യക്കു എത്രയോ അധികം ദൂരമാണ് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുന്നേറാൻ ഉള്ളത് എന്ന് കൂടി തെളിയിക്കുകയാണ് ഭീം ആപ്ലിക്കേഷൻ വഴി ഉണ്ടാക്കിയ നേട്ടം.