ന്യൂഡൽഹി: കേന്ദ്ര ഗവൺമെന്റിന്റെ സുപ്രധാന പ്രഖ്യാപനമായി ഡിജിറ്റൽ കറൻസി. 2022-23 വർഷത്തിൽ ഡിജിറ്റൽ റുപ്പീ പുറത്തിറക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ബ്ലോക്ക് ചെയിൻ, മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റുപ്പീകൾ റിസർവ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം ആദായനികുതി സ്ലാബിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സ്ഥിതി തന്നെ തുടരും. അതേസമയം റിട്ടേൺ അടക്കുന്ന സംവിധാനത്തിൽ മാറ്റം വരുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഐ ടി റിട്ടേൺ രണ്ട് വർഷത്തിനാകം പുതുക്കി നൽകാം. അധികതുക നൽകി മാറ്റങ്ങളോടെ റിട്ടേൺ നൽകാമെന്നാണ് പ്രഖ്യാപനം. സഹകരണ സൊസൈറ്റുകളുടെ നികുതി 15 ശതമാനമായി കുറച്ചു. ക്രിപ്‌റ്റോ കറൻസി സമ്മാനമായി സ്വീകരിക്കുന്നവർ അധിക നികുതി നൽകണമെന്നും പ്രഖ്യാപിച്ചു. ദേശീയ പെൻഷൻ പദ്ധതിയിലെ നികുതി ഇളവ് 14 ശതമാനമാക്കി ഉയർത്തിക്കൊണ്ടും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായവുമുണ്ട്. ഒരു ലക്ഷം കോടി രൂപ ഇതിനായി വകയിരുത്തിയതായി കേന്ദ്രമന്ത്രില പറഞ്ഞു. ഇതിനായി ഒരു ലക്ഷം കോടി രൂപ വകയിരുത്തി. കൂടാതെ അമ്പത് വർഷത്തേക്ക് പലിശ രഹിത വായ്‌പ്പയും ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഈ വർഷം 80 ലക്ഷം വീടുകൾ നിർമ്മിക്കുമെന്നമം മന്ത്രി പ്രഖ്യാപിച്ചു. ണ്ടു ലക്ഷം അംഗണവാടികൾ ശിശു ആരോഗ്യ കേന്ദ്രങ്ങൾ എന്ന നിലയിൽ അപ്ഗ്രേഡ് ചെയ്യും. എല്ലാ പോസ്റ്റ് ഓഫിസുകളെയും കോർ ബാങ്കിങ് സംവിധാനം വഴി ബന്ധിപ്പിക്കും. തെരഞ്ഞെടുത്ത 75 ജില്ലകളിൽ ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കും. നഗരാസൂത്രണത്തിനായി ഉന്നതതല സമിതി രൂപീകരിക്കും. ഹബ് ആൻഡ് സ്പോക്ക് മോഡലിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ച് വിദ്യാഭ്യാസ പ്രവർത്തനം ശക്തമാക്കും. ഓൺലൈൻ വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ ഓരോ ക്ലാസിനും ഓരോ ചാനൽ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു.

ഫൈവ് ജി ഇന്റർനെറ്റ് സേവനം ഈ വർഷം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സ്പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ അറിയിച്ചു. ഭൂപരിഷ്‌കരണം സാധ്യമാക്കാൻ ഒരു രാജ്യം ഒരു രജിസ്ട്രേഷൻ നടപ്പാക്കും. ഇലക്ട്രിക് വാഹനങ്ങൾക്കായി സ്പെഷ്യൽ മൊബിലിറ്റി സോണുകൾ ആരംഭിക്കും. ഇ പാസ്പോർട്ട് പദ്ധതിക്ക് ഈ വർഷം തന്നെ തുടക്കമിടുമെന്നും അവർ അറിയിച്ചു.

അടുത്ത 25 വർഷത്തേയ്ക്കുള്ള വികസന രേഖയ്ക്ക് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യം നേടി നൂറ് വർഷമാകുമ്പോഴുള്ള ഇന്ത്യയുടെ വളർച്ച മുന്നിൽ കണ്ടുള്ളതാണ് ഈ വികസനരേഖ എന്ന് ബജറ്റ് അവതരണ വേളയിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി.

പിഎം ഗതിശക്തി, ഉൽപ്പാദനം വർധിപ്പിക്കൽ, നിക്ഷേപം, എല്ലാവർക്കും വികസനം എന്നി മേഖലകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതാണ് ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ഗതിശക്തി പദ്ധതിക്ക് സമഗ്രപ്ലാൻ രൂപീകരിക്കും. റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ, തുടങ്ങിയ ഏഴു മേഖലകളിൽ ദ്രുതവികസനം സാധ്യമാക്കും. 2022-23ൽ 25000 കിലോമീറ്റർ എക്സ്പ്രസ് വേ നിർമ്മിക്കും. 100 മൾട്ടി മോഡൽ കാർഗോ ടെർമിനലുകൾ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാൻ പർവത് മാല പദ്ധതിക്ക് തുടങ്ങമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ ഓടി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.