വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനായി ഡിജിറ്റൽ സൈൻ ബോർഡുമായി മസ്‌കറ്റ് നഗര സഭയും, റോയൽ ഒമാൻ പൊലീസും രംഗത്ത്. മസ്‌കറ്റിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സംവിധാനം ഉടൻ നടപ്പിൽ വരുക.

സ്‌കൂളുകളുടെപരിസരത്തും, ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തുമാണ് ഈ ഡിജിറ്റൽ സൈൻ ബോർഡുകൾ പ്രവർത്തിപ്പിക്കുന്നത്. വാഹനം അമിത വേഗത്തിലാണെകിൽ ചുവപ്പു നിറത്തിൽ സങ്കട ഭാവമുള്ള സ്‌മൈലി തെളിയും. സുരക്ഷിതമായ വേഗത്തിൽ ആണെങ്കിൽ സന്തോഷമുള്ള സ്‌മൈലി പച്ച നിറത്തിൽ തെളിയും. വാഹനം ഡിഡിജിറ്റൽ ബോർഡിന്റെ നൂറു മീറ്റർ പരിധിക്കുള്ളിൽ എത്തി കഴിയുമ്പോൾ , വാഹനം എത്ര മാത്രം വേഗതയിൽ ആണെന്ന് കണ്ടുപിടിക്കാൻ ഈ ഡിജിറ്റൽ യന്ത്രത്തിന് സാധിക്കും.

മത്ര പ്രവിശ്യയിൽ തന്നെ പത്തു ഡിജിറ്റൽ സൈൻ ബോർഡുകൾ ആണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. സൈൻ ബോർഡ് സംവിധാനം രാജ്യത്തിന്റെ മറ്റു പ്രധാന പട്ടണങ്ങളിലും സ്ഥാപിക്കുവാനുള്ള പദ്ധതി റോയൽ ഒമാൻ പൊലീസ് ആസൂത്രണം ചെയ്തു വരുന്നുണ്ട്.