- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
63 കാരനായ മോദിക്ക് കഴിഞ്ഞതുപോലെ യുവാക്കളെ ആകർഷിക്കാൻ 44 കാരൻ രാഹുൽ ഗാന്ധിക്ക് സാധിച്ചില്ല; ജനകീയ വിഷയങ്ങളിൽ ഇടപെടാൻ വൈമനസ്യം: രാഹുലിനെതിരെ ആഞ്ഞടിച്ച് ദിഗ് വിജയ് സിങ്
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു ആരാണെന്ന ചോദ്യത്തിന് മാദ്ധ്യമങ്ങൾ വിരൽ ചൂണ്ടിയത് ദിഗ് വിജയ് സിംഗിന് നേർക്കായിരുന്നു. രാഹുലിന്റെ രാഷ്ട്രീയ ഉപദേശകരിൽ മുമ്പനായിരുന്ന ദിഗ് വിജയ് സിങ് തന്നെ ഒടുവിൽ ശിഷ്യനെ തള്ളിപ്പറഞ്ഞു. നരേന്ദ്ര മോദിക്ക് ജനങ്ങൾക്കിടയിൽ നേടിയെടുക്കാൻ സാധിച്ച മികവ് ന

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു ആരാണെന്ന ചോദ്യത്തിന് മാദ്ധ്യമങ്ങൾ വിരൽ ചൂണ്ടിയത് ദിഗ് വിജയ് സിംഗിന് നേർക്കായിരുന്നു. രാഹുലിന്റെ രാഷ്ട്രീയ ഉപദേശകരിൽ മുമ്പനായിരുന്ന ദിഗ് വിജയ് സിങ് തന്നെ ഒടുവിൽ ശിഷ്യനെ തള്ളിപ്പറഞ്ഞു. നരേന്ദ്ര മോദിക്ക് ജനങ്ങൾക്കിടയിൽ നേടിയെടുക്കാൻ സാധിച്ച മികവ് നേടിയെടുക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പാർട്ടി ഉപാധ്യക്ഷന്റെ മേൽ കെട്ടിവച്ചിരിക്കയാണ് ദിഗ് വിജയ് സിങ്.
ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ രാഹുൽഗാന്ധി മൗനം പാലിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ദിഗ് വിജയ് സിങ് തുറന്നടിച്ചു. കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുന്നതിന് പാർട്ടി വൈസ് പ്രസിഡന്റ് കൂടുതൽ ശ്രദ്ധ നേടേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യു പി എ സർക്കാർ കൈവരിച്ച നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. എന്നാൽ , തങ്ങളുടെ വീഴ്ചകൾ പെരുപ്പിച്ചുകാട്ടാൻ ബിജെപിക്ക് കഴിഞ്ഞു.
മികച്ച ഭരണം കാഴ്ചവെക്കാൻ യുപിഎയ്ക്ക് കഴിഞ്ഞുവെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ തങ്ങൾക്കായില്ല. രാഹുൽഗാന്ധിയുടെ നിലപാടുകൾ എന്തെന്നറിയാൻ രാജ്യത്തെ ജനങ്ങൾ ആഗ്രഹിച്ചു. ദൗർഭാഗ്യവശാൽ 63 കാരനായ നേതാവിന് കഴിഞ്ഞതുപോലെ യുവാക്കളെ ആകർഷിക്കാൻ 44 വയസുള്ള നേതാവിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. പല നിർണായക വിഷയങ്ങളിലും രാഹുൽ പ്രതികരിക്കുന്നില്ല ഇത് ജനങ്ങളെ ആകർഷിക്കുന്നതിന് തടസ്സമാകുന്നുവെന്നാണ് ദിഗ് വിജയ് പറഞ്ഞത്.
രാഹുലിന് പാർട്ടിയിൽ നിന്നും പിന്തുണ കിട്ടുന്നില്ല എന്ന വാദം ദ്വിഗ് വിജയ് സിങ് തള്ളിക്കളഞ്ഞു. പാർട്ടിയിൽ അദ്ദേഹത്തിന് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലും രാഹുൽ ഗാന്ധി വീഴ്‌ച്ച വരുത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അടുത്തിടെ വർഗീയ കലാപത്തെ കുറിച്ച് അവതരിപ്പിച്ച ബില്ലിന്റെ വേളയിൽ മാത്രമാണ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഇടപെട്ട് സംസാരിച്ചത്. ഇതാകട്ടെ ഏറെ കളിയാക്കലുകൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

