- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദൈവമേ രാജ്ഞിയെ കാത്തോണേ!' ബ്രിട്ടൻ സന്ദർശിക്കുന്ന മോദിയെ കളിയാക്കി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കാമറോണിനെ 'കാമറ ഓൺ' ആക്കിയെന്നും പരിഹാസം
ന്യൂഡൽഹി: യാത്രാപ്രിയനും സെൽഫിപ്രേമിയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ആരോപണം വിവിധ കോണുകളിൽ നിന്നു പലവട്ടം ഉയർന്നതാണ്. എന്നാൽ പുതിയൊരു കണ്ടെത്തൽ കൂടി മോദിയുടെ കാര്യത്തിൽ നടത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. പോകുന്നിടത്തെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രധാനമന്ത്രി നാശംവിതയ്ക്കുന്നുവെന്ന
ന്യൂഡൽഹി: യാത്രാപ്രിയനും സെൽഫിപ്രേമിയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ആരോപണം വിവിധ കോണുകളിൽ നിന്നു പലവട്ടം ഉയർന്നതാണ്. എന്നാൽ പുതിയൊരു കണ്ടെത്തൽ കൂടി മോദിയുടെ കാര്യത്തിൽ നടത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്.
പോകുന്നിടത്തെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രധാനമന്ത്രി നാശംവിതയ്ക്കുന്നുവെന്ന കണ്ടെത്തലാണു ദിഗ് വിജയ് സിങ് നടത്തിയിരിക്കുന്നത്.
മോദി ഓസ്‌ട്രേലിയയിൽ പോയി മടങ്ങിയപ്പോൾ അവിടെ ഭരണാധികാരിയായിരുന്ന ടോണി ആബട്ട് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കപ്പെട്ടുവെന്ന് ദിഗ് വിജയ് സിങ് പരിഹസിക്കുന്നു. കാനഡയിലും ചൈനയിലും നേപ്പാളിലും ജർമനിയിലും ദുബായിലും എന്തിന് ബിഹാറിൽ വരെ മോദിയുടെ സന്ദർശനത്തിനു ശേഷം 'ദുരന്ത'മെന്നു പരിഹസിക്കുകയാണ് ദിഗ് വിജയ് സിങ്.
കാനഡയിൽ പത്തുവർഷത്തോളം അധികാരത്തിലിരുന്ന പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർക്കു മോദിയുടെ വരവിനുശേഷം സ്ഥാനം നഷ്ടമായി. നേപ്പാളിൽ പ്രധാനമന്ത്രിയായിരുന്ന സുശീൽ കൊയ്‌രാള പുറത്താക്കപ്പെട്ടു. ചൈനയിലെ സാമ്പത്തിക രംഗം തകർച്ചയുടെ പടുകുഴിയിലേക്കു വീണു. ജർമനിയിൽ ഫോക്‌സ് വാഗൺ എന്ന ലോകത്തെ ഏറ്റവും വലിയ കാർ നിർമ്മാണക്കമ്പനി ഏറ്റവും വലിയ വഞ്ചനയക്കാരാണെന്ന കുപ്രസിദ്ധിയിലേക്കു പതിച്ചു. ദുബായിലാകട്ടെ മോദിയുടെ സന്ദർശനത്തിനുശേഷം ഭരണാധികാരിക്കുതന്നെ വ്യക്തിപരമായ നഷ്ടം സംഭവിച്ചു. ബിഹാറിലാകട്ടെ ബിജെപി വെറും 40 സീറ്റുകളിൽ ഒതുങ്ങി.
ഏറ്റവുമൊടുവിലായിതാ ബ്രിട്ടനിലേക്കു പോകുകയാണ് മോദി. 'ദൈവമേ, രാജ്ഞിയെ കാത്തോണേ...' എന്നാണു പരിഹാസരൂപേണയുള്ള ദിഗ് വിജയ് സിങ്ങിന്റെ ഫേസ്‌ബുക്ക് പരാമർശം.
ഡേവിഡ് കാമറോണുമൊത്തുള്ള മോദിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചും ദിഗ് വിജയ് സിങ് കളിയാക്കുന്നുണ്ട്. കാമറോൺ എന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയോടു 'കാമറ ഓൺ?, യെസ് ഇറ്റ് ഈസ് ഓൺ' എന്നു പറയുന്ന മോദിയെയാണു ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിച്ചിരിക്കുന്നത്.
A quick look at what happened where MODI went:Went to Australia...PM Tony Abbott ousted by his partyWent to...
Posted by Digvijaya Singh on Wednesday, 11 November 2015