- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്. കോൺഗ്രസിന് പുതിയ ആശയങ്ങളും തലമുറ മാറ്റവും ആവശ്യമുണ്ട്. അതേസമയം രാഹുൽ പാർട്ടി അദ്ധ്യക്ഷനാവുന്നത് സംബന്ധിച്ച് അന്തിമതീരുമാനം പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുടേത് ആയിരിക്കുമെന്നും ദിഗ്‌വിജയ് സിങ് വ്യക്തമാക്കി. ആദ്യകാലം മുതൽക്ക് തന്നെ യുവാക്കളെ പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് കോൺഗ്രസിനെന്ന് ദിഗ്‌വിജയ് സിങ് അവകാശപ്പെട്ടു. രാജ്യത്തിന്റെ ജനസംഖ്യയിൽ ഭൂരിഭാഗവും യുവാക്കളാണ്. കോൺഗ്രസിലും ഇതിന്റെ പ്രതിഫലനം ആവശ്യമുണ്ട്. പാർട്ടി അദ്ധ്യക്ഷനായി ചുമതലയേറ്റാൽ പാർട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും നേതൃപാടവവും രാഹുലിനുണ്ട്. രാജ്യത്തേയും രാഷ്ട്രീയത്തേയും കുറിച്ച് വ്യക്തമായ ധാരണ രാഹുലിനുണ്ട്. രാഹുലിനെ പലരും പപ്പു എന്നാണല്ലോ പരിഹസിച്ച് വിളിക്കുന്നത് എന്ന് ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലരും ഫേക്കു എന്നാണല്ലോ വിളിക്കുന്നതെന്ന് ദിഗ്‌വിജയ് സിങ് തിരിച്ചടിച്ചു.
ന്യൂഡൽഹി: കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്. കോൺഗ്രസിന് പുതിയ ആശയങ്ങളും തലമുറ മാറ്റവും ആവശ്യമുണ്ട്. അതേസമയം രാഹുൽ പാർട്ടി അദ്ധ്യക്ഷനാവുന്നത് സംബന്ധിച്ച് അന്തിമതീരുമാനം പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുടേത് ആയിരിക്കുമെന്നും ദിഗ്‌വിജയ് സിങ് വ്യക്തമാക്കി. ആദ്യകാലം മുതൽക്ക് തന്നെ യുവാക്കളെ പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് കോൺഗ്രസിനെന്ന് ദിഗ്‌വിജയ് സിങ് അവകാശപ്പെട്ടു. രാജ്യത്തിന്റെ ജനസംഖ്യയിൽ ഭൂരിഭാഗവും യുവാക്കളാണ്. കോൺഗ്രസിലും ഇതിന്റെ പ്രതിഫലനം ആവശ്യമുണ്ട്. പാർട്ടി അദ്ധ്യക്ഷനായി ചുമതലയേറ്റാൽ പാർട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും നേതൃപാടവവും രാഹുലിനുണ്ട്. രാജ്യത്തേയും രാഷ്ട്രീയത്തേയും കുറിച്ച് വ്യക്തമായ ധാരണ രാഹുലിനുണ്ട്. രാഹുലിനെ പലരും പപ്പു എന്നാണല്ലോ പരിഹസിച്ച് വിളിക്കുന്നത് എന്ന് ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലരും ഫേക്കു എന്നാണല്ലോ വിളിക്കുന്നതെന്ന് ദിഗ്‌വിജയ് സിങ് തിരിച്ചടിച്ചു. മോദിയെ സംബന്ധിച്ച് ഒട്ടേറെ തമാശകൾ രാജ്യത്ത് നിലവിലുണ്ടെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.


