- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി ഇപ്പോൾ ഉറങ്ങുകയാണോ? മുംബൈ ഭീകരാക്രമണ കാലത്തു കോൺഗ്രസിനെ വിമർശിച്ച മോദിക്കു തിരിച്ചടിയുമായി ദിഗ് വിജയ് സിങ്; മോദിയുടെ ട്വീറ്റിൽ തിരുത്തൽ വരുത്തി കോൺഗ്രസ് നേതാവിന്റെ പരിഹാസം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വീണ്ടും രംഗത്ത്. മുംബൈ ഭീകരാക്രമണകാലത്ത് കോൺഗ്രസ് ഉറങ്ങുകയാണെന്ന് ആരോപിച്ച് പണ്ട് നരേന്ദ്ര മോദി നടത്തിയ ട്വീറ്റിന്റെ പേരിലാണ് ദിഗ് വിജയ് മോദിയെ പരിഹസിക്കുന്നത്. പത്താൻകോട്ടിലെ ഭീകരാക്രമണത്തിൽ പ്രതികരിക്കാത്ത നരേന്ദ്ര മോദിയെ കളിയാക്കിയാണു കോൺ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വീണ്ടും രംഗത്ത്. മുംബൈ ഭീകരാക്രമണകാലത്ത് കോൺഗ്രസ് ഉറങ്ങുകയാണെന്ന് ആരോപിച്ച് പണ്ട് നരേന്ദ്ര മോദി നടത്തിയ ട്വീറ്റിന്റെ പേരിലാണ് ദിഗ് വിജയ് മോദിയെ പരിഹസിക്കുന്നത്.
പത്താൻകോട്ടിലെ ഭീകരാക്രമണത്തിൽ പ്രതികരിക്കാത്ത നരേന്ദ്ര മോദിയെ കളിയാക്കിയാണു കോൺഗ്രസ് നേതാവ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോദിയുടെ പഴയ ട്വീറ്റ് സ്‌ക്രീൻ ഷോട്ടെടുത്ത ദിഗ് വിജയ് സിങ് അതിൽ മുംബൈ എന്ന സ്ഥാനത്ത് പത്താൻകോട്ട് എന്നും കോൺഗ്രസ് എന്ന സ്ഥാനത്ത് ഐ ആം എന്നും തിരുത്തിയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ ഓഫീസും പ്രധാനമന്ത്രിയും നടത്തേണ്ട തിരുത്താണ് ഇതെന്ന മുഖവുരയോടെയാണ് ഫോട്ടോ ദിഗ് വിജയ് സിങ് പോസ്റ്റ് ചെയ്തത്. അവർ അതിനു തയ്യാറാകുമോ എന്നും സിങ് ചോദിക്കുന്നു. ഇതിനകം മൂവായിരത്തി അറുനൂറിലേറെ ഷെയറാണു പോസ്റ്റിനു ലഭിച്ചത്.
Some corrections which PMO and the official PM Twitter Account should make in the present context. Would they ?
Posted by Digvijaya Singh on Sunday, January 3, 2016

