- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികൾക്ക് വിചാരണക്ക് ഹാജരാകാൻ സെഷൻസ് കോടതി നോട്ടീസ് അയച്ചത് വിചാരണ വനിത ജഡിജിയുടെ കോടതിയിൽ വേണമെന്ന നടിയുടെ കേസ് ഹൈക്കോടതിയിൽ പരിഹണനയിൽ എത്താൻ ഇരിക്കവെ; മാർച്ച് 14ന് തുടങ്ങുന്ന വിചാരണയിൽ കുറ്റവിമുക്തനായി താര പരിവേഷത്തോടെ സിനിമയിലേക്ക് മടങ്ങാനുള്ള ദിലീപിന്റെ മോഹം ഫലിക്കുമോ?
കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ഈ മാസം പതിനാലിനു തുടങ്ങും. കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചു നടൻ ദിലീപുൾപ്പെടെ എല്ലാ പ്രതികൾക്കും സമൻസ് അയച്ചു. പ്രതികൾക്ക് വിചാരണക്ക് ഹാജരാകാൻ സെഷൻസ് കോടതി നോട്ടീസ് അയച്ചത് വിചാരണ വനിത ജഡിജിയുടെ കോടതിയിൽ വേണമെന്ന നടിയുടെ കേസ് ഹൈക്കോടതിയിൽ പരിഹണനയിൽ എത്താൻ ഇരിക്കവെയാണ്. മാർച്ച് 14ന് തുടങ്ങുന്ന വിചാരണയിൽ കുറ്റവിമുക്തനായി താര പരിവേഷത്തോടെ സിനിമയിലേക്ക് മടങ്ങാനുള്ള ദിലീപിന്റെ മോഹം ഫലിക്കുമോ എന്ന ഉറ്റുനോക്കുകയാണ് ആരാധകർ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു വിചാരണ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നിന്നാണു കേസ് വിചാരണക്കായി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയത്. 2017 ഫെബ്രുവരി പതിനേഴിനു രാത്രിയാണു തൃശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, ഓടുന്ന വാഹനത്തിൽ പൾസർ സുനി ഉൾപ്പെടെയുള്ളവർ ചേർന്നു നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയാ
കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ഈ മാസം പതിനാലിനു തുടങ്ങും. കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചു നടൻ ദിലീപുൾപ്പെടെ എല്ലാ പ്രതികൾക്കും സമൻസ് അയച്ചു. പ്രതികൾക്ക് വിചാരണക്ക് ഹാജരാകാൻ സെഷൻസ് കോടതി നോട്ടീസ് അയച്ചത് വിചാരണ വനിത ജഡിജിയുടെ കോടതിയിൽ വേണമെന്ന നടിയുടെ കേസ് ഹൈക്കോടതിയിൽ പരിഹണനയിൽ എത്താൻ ഇരിക്കവെയാണ്. മാർച്ച് 14ന് തുടങ്ങുന്ന വിചാരണയിൽ കുറ്റവിമുക്തനായി താര പരിവേഷത്തോടെ സിനിമയിലേക്ക് മടങ്ങാനുള്ള ദിലീപിന്റെ മോഹം ഫലിക്കുമോ എന്ന ഉറ്റുനോക്കുകയാണ് ആരാധകർ.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു വിചാരണ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നിന്നാണു കേസ് വിചാരണക്കായി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയത്.
2017 ഫെബ്രുവരി പതിനേഴിനു രാത്രിയാണു തൃശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, ഓടുന്ന വാഹനത്തിൽ പൾസർ സുനി ഉൾപ്പെടെയുള്ളവർ ചേർന്നു നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. പൾസർ സുനിയെ ഒന്നാം പ്രതിയാക്കിയാണു പൊലീസ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ ദിലീപിനെ എട്ടാം പ്രതിയാക്കി വീണ്ടും കുറ്റപത്രം സമർപ്പിച്ചു.
നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണു മുഖ്യപ്രതിയെന്നും പിന്നാലെ വ്യക്തമായി. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽനിന്നു വലിച്ചിറക്കിയാണ് അറസ്റ്റു ചെയ്തത്. ജൂലൈ പത്തിനാണു ദിലീപിനെ അറസ്റ്റു ചെയ്യുന്നത്.
പ്രതികൾക്കെതിരെ കൂട്ടബലാൽസംഗം, ഗൂഢാലോചന എന്നിവ ഉൾപ്പെട്ട ഗുരുതരമായ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ എന്നിവർ ഉൾപ്പെടെ 355 സാക്ഷികളുണ്ട്. 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിനൊപ്പം 33പേരുടെ രഹസ്യമൊഴിയും സമർപ്പിച്ചട്ടുണ്ട്.