ദിലീപിനൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി യുവനടി ഐമ സെബാസ്റ്റ്യൻ. ഇൻസ്റ്റഗ്രാമിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഇനി നിന്റെയും ക്ലിപ്പ് ഇറങ്ങുമോ' എന്നായിരുന്നു ഒരാളുടെ കമന്റ്. വ്യാജ അക്കൗണ്ടിൽ നിന്നുമായിരുന്നു ഇത്തരമൊരു കമന്റ് വന്നത്.

ഉടൻ തന്നെ ഐമയുടെ പ്രതികരണവും വന്നു. പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്'' എന്നായിരുന്നു താരത്തിന്റെ മറുപടി. അശ്ലീല കമന്റിന് അതേ നാണയത്തിൽ മറുപടി കൊടുത്ത ഐമയുടെ നിലപാടിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

കുടുംബത്തിനൊപ്പം  ദുബായിൽ താമസിക്കുന്ന ഐമ ഇവിടെ വച്ചാണ് ദിലീപിന്റെ കൂടെയുള്ള ഫോട്ടോ എടുത്തത്. കമ്മാരസംഭവം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് ദിലീപ് ദുബായിൽ എത്തിയത്.