- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുമസ് ദിനത്തിൽ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ദിലീപ്; പ്രഫസർ ഡിങ്കന് ശേഷം ദിലീപ് അഭിനയിക്കുക 'പറക്കും പപ്പനി'ൽ: ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ട് താരം
ആലുവ: തന്റെ പുതിയ ചിത്രം ഏതെന്ന് ക്രിസ്തുമസ് ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ദിലീപ്. 'പറക്കും പപ്പൻ' എന്നാണ് ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പേര്. വിയാൻ വിഷ്ണുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസും കാർണിവൽ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ദിലീപ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ, രാമചന്ദ്രൻ ബാബുവിന്റെ പ്രഫസർ ഡിങ്കൻ എന്നീ ചിത്രങ്ങളിലാണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്. ഡിങ്കന്‌റെ ചിത്രീകരണം പൂർത്തിയായാൽ ദിലീപ് പറക്കും പപ്പനിൽ വന്നു ചേരും.
ആലുവ: തന്റെ പുതിയ ചിത്രം ഏതെന്ന് ക്രിസ്തുമസ് ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ദിലീപ്. 'പറക്കും പപ്പൻ' എന്നാണ് ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പേര്. വിയാൻ വിഷ്ണുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസും കാർണിവൽ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ദിലീപ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ, രാമചന്ദ്രൻ ബാബുവിന്റെ പ്രഫസർ ഡിങ്കൻ എന്നീ ചിത്രങ്ങളിലാണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്. ഡിങ്കന്‌റെ ചിത്രീകരണം പൂർത്തിയായാൽ ദിലീപ് പറക്കും പപ്പനിൽ വന്നു ചേരും.
Next Story