- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ കുടുക്കാൻ മൊഴി മാറ്റിയ സാക്ഷി വീണ്ടും സത്യം പറയാനെത്തും! കോടതിയിൽ പറഞ്ഞത് കള്ളമെന്നും സത്യസന്ധനാകാൻ ഒരു അവസരം നൽകണമെന്നും പറയുന്ന ആദ്യ സാക്ഷി! കാവ്യയുടെ 'ഇക്ക' രാഷ്ട്രീയക്കാരൻ എന്ന നിഗമനത്തിൽ അന്വേഷണ സംഘം; ഉന്നം വയ്ക്കുന്നത് ആലുവയിൽ നിന്ന് ഗൾഫിൽ പോയ നേതാവിനെ; ദിലീപിനെ പൂട്ടുമോ?
കൊച്ചി: കൂറുമാറിയ സാക്ഷി വീണ്ടും സത്യം പറയും! നടിയെ ആക്രമിച്ച കേസിൽ എല്ലാം മാറിമറിയുകയാണ്. വിചാരണയുടെ അന്തിമ ഘട്ടത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി 'സത്യം' തുറന്നു പറയാൻ തയാറാണെന്ന് അടുത്ത സുഹൃത്തു വഴി അന്വേഷണ സംഘത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. പുനരന്വേഷണവും വിശദ വിചാരണയും അനിവാര്യമാക്കുന്നതാണ് ഈ സാഹചര്യമെന്ന് പ്രോസിക്യൂഷൻ വിലയിരുത്തുന്നു.
സത്യം പറയാൻ തയ്യാറായത് ഏതു സാക്ഷിയാണിതെന്നു പ്രോസിക്യൂഷൻ വെളിപ്പെടുത്തിയിട്ടില്ല. നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സാഗർ എന്ന സാക്ഷി കൂറുമാറിയ സാഹചര്യവും ഈ സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ച കാര്യവും ആരോപണമായി ഉന്നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയങ്ങൾ പലവിധമാണ്. വിചാരണ അവസാനഘട്ടത്തിലെത്തിയ കേസായതിനാൽ അദ്ദേഹത്തിന്റെ മൊഴികളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ നുണപരിശോധന നടത്താൻ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.
ദിലീപ് നിർമ്മിച്ച് അഭിനയിക്കുന്ന സിനിമയുടെ സംവിധായക സ്ഥാനം ഒഴിഞ്ഞ ശേഷം ജീവഭയത്തോടെയാണു കഴിയുന്നതെന്നു കാണിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണു ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപിന്റെ വീട്ടിൽ വച്ചു തന്റെ സാന്നിധ്യത്തിലാണു ദുബായിയിൽ നിന്നെത്തിയ ഒരാൾ ദിലീപിനു കൈമാറിയതെന്നും അതു കാണാൻ ദിലീപ് തന്നെ ക്ഷണിച്ചെന്നുമാണു ബാലചന്ദ്രകുമാർ അവകാശപ്പെടുന്നത്. ആലുവയിലെ ഒരു രാഷ്ട്രീയ നേതാവ് ഗൾഫിൽ പോയതുമായി ബന്ധപ്പെട്ട ചർച്ചകൾ മുമ്പ് നടന്നിരുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്തായ ഈ രാഷ്ട്രീയക്കാരനെയാണോ ബാലചന്ദ്രകുമാർ ലക്ഷ്യമിടുന്നതെന്ന് ഇനിയും വ്യക്തമല്ല. കാവ്യാ മാധവൻ ഇക്കയെന്നാണ് ഇയാളെ വിളിക്കുന്നതെന്ന തരത്തിലെ സംഭാഷണവും പുറത്തു വന്നിരുന്നു. നടി ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് നേതൃത്വത്തിലുള്ള പ്രത്യേക സംഘം എത്തുകയാണ്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ക്രൈംബ്രാഞ്ച് ഐ.ജി കെ. ഫിലിപ്പ് എസ്‌പിമാരായ കെ സുദർശൻ, എംജി സോജൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടാവും.
നേരത്തെ നടി ആക്രമണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ അന്വേഷണ സംഘം പൾസർ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൾസർ സുനി അമ്മയ്ക്ക് നൽകി കത്ത് അന്വേഷണം സംഘത്തിന് കൈമാറിയിട്ടുണ്ട്. നടി ആക്രമണ കേസിൽ പുതിയ വഴിത്തിരിവുണ്ടായ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്നും സൂചനയുണ്ട്. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പൾസർ സുനിയുടെ കത്തിലെ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ നടൻ ദിലീപിനും അടുത്ത സുഹൃത്തുക്കളിൽ ചിലർക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉൾപ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമർശം.
കേസിൽ ഇടപെട്ട ഉന്നതനെ കണ്ടെത്താനും പ്രത്യേക അന്വേഷണ സംഘം ശ്രമിക്കും.' അമ്മയുടെ സംഘടനയിൽ ചേട്ടൻ ഉൾപ്പെടെ എത്ര പേർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാൻ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകൾക്ക് നൽകണമെന്നും, പുറത്ത് വന്നാൽ എന്നകാര്യവും. എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇതെല്ലാം ഓർത്താൽ നന്നായിരിക്കും'. എന്നുമാണ് പൾസർ സുനിയുടെ കത്തിലെ പരാമർശം.
2018 മെയ് മാസത്തിൽ എഴുതിയ കത്താണിത്. പൾസർ സുനി ഈ ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പൾസർ സുനി പറഞ്ഞിരുന്നു. ഈ കത്താണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. കേസിൽ തന്നെ കുടുക്കിയാൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്ക്കെടുത്താലും സത്യം അറിയാവുന്നവർ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ