- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ വീട്ടിൽ പൊലീസ് വന്നിട്ടില്ല; എന്നെ ചോദ്യം ചെയ്തിട്ടുമില്ല; അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാർത്തകൾ; എനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി ദിലീപ്
കൊച്ചി: യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടൻ ദിലീപ്. തന്റെ വീട്ടിൽ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ദിലീപ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. ആദ്യമായാണ് ഈ വിഷയത്തിൽ ദിലീപ് പ്രതികരിക്കുന്നത്. ''എന്റെ പേര് ഈ പ്രശ്‌നത്തിലേക്ക് വഴിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ആലുവയിലെ ആ നടൻ ആരാണെന്ന് വാർത്ത കൊടുത്ത മാദ്ധ്യമങ്ങൾ തന്നെ വെളിപ്പെടുത്തണം. എന്റെ വീട്ടിൽ പൊലീസ് വന്നിട്ടില്ല, എന്നെ ചോദ്യം ചെയ്തിട്ടുമില്ല. അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാർത്തകൾ. എനിക്കെതിരെ നടക്കുന്ന സംഘടിതമായി ആക്രമണമാണ് ഇതിനു പിന്നിൽ.'' ദിലീപ് പറഞ്ഞു. ''നിങ്ങൾ പൊലീസിനോട് ചോദിക്കൂ. ആ നടൻ ഞാനാണോ എന്ന്. അതിനു ശേഷം വാർത്തകൾ കൊടുക്കൂ. ആ നടൻ ആരായാലും അന്വേഷിച്ച് കണ്ടുപിടിക്കണം. അല്ലാതെ ഊഹാപോഹങ്ങൾ വച്ച് വാർത്തകൾ കൊടുക്കരുത്. '' ദിലീപ് കൂട്ടിച്ചേർത്തു. നേരത്തെ കൊച്ചിയിലെ സിനിമാക്കാരുടെ കൂട്ടായ്മയിൽ ദില
കൊച്ചി: യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടൻ ദിലീപ്. തന്റെ വീട്ടിൽ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ദിലീപ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. ആദ്യമായാണ് ഈ വിഷയത്തിൽ ദിലീപ് പ്രതികരിക്കുന്നത്.
''എന്റെ പേര് ഈ പ്രശ്‌നത്തിലേക്ക് വഴിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ആലുവയിലെ ആ നടൻ ആരാണെന്ന് വാർത്ത കൊടുത്ത മാദ്ധ്യമങ്ങൾ തന്നെ വെളിപ്പെടുത്തണം. എന്റെ വീട്ടിൽ പൊലീസ് വന്നിട്ടില്ല, എന്നെ ചോദ്യം ചെയ്തിട്ടുമില്ല. അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാർത്തകൾ. എനിക്കെതിരെ നടക്കുന്ന സംഘടിതമായി ആക്രമണമാണ് ഇതിനു പിന്നിൽ.'' ദിലീപ് പറഞ്ഞു.
''നിങ്ങൾ പൊലീസിനോട് ചോദിക്കൂ. ആ നടൻ ഞാനാണോ എന്ന്. അതിനു ശേഷം വാർത്തകൾ കൊടുക്കൂ. ആ നടൻ ആരായാലും അന്വേഷിച്ച് കണ്ടുപിടിക്കണം. അല്ലാതെ ഊഹാപോഹങ്ങൾ വച്ച് വാർത്തകൾ കൊടുക്കരുത്. '' ദിലീപ് കൂട്ടിച്ചേർത്തു. നേരത്തെ കൊച്ചിയിലെ സിനിമാക്കാരുടെ കൂട്ടായ്മയിൽ ദിലീപും പങ്കെടുത്തിരുന്നു. മാദ്ധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കരുതെന്ന് ദിലീപ് അന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് നടിയുടെ തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സൂപ്പർതാരമാണെന്ന വാദം സജീവമായത്. ഇതിനിടെ സൂപ്പർതാരത്തെ ചോദ്യം ചെയ്തുവെന്ന വാർത്തയും സജീവമായി. ഇതാണ് നിഷേധിക്കുന്നത്.
അതിനിടെ സൂപ്പർതാരത്തിന്റെ മൊഴി പൊലീസ് അനൗദ്യോഗികമായി രേഖപ്പെടുത്തിയെന്ന് തന്നെയാണ് സൂചന. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫീസിൽ നടൻ എത്തുകയായിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൊലീസിനോട് നിഷേധിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്നെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തില്ലെന്ന വാദവുമായി ദിലീപ് എത്തുന്നത്. നേരത്തെ നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം മഞ്ജു വാര്യർ ഉയർത്തിയിരുന്നു. സിനിമയിലെ പ്രമുഖർക്ക് നേരെയാണ് വിരൽ ചുണ്ടിയത്. അതിനിടെ സൂപ്പർതാരത്തിന് സംഭവത്തിൽ പങ്കുണ്ടെന്ന് പിസി ജോർജും കൈതപ്രവും ആരോപണവും ഉന്നയിച്ചു. ബിജെപിയും നടനെതിരെ രംഗത്ത് വന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ പരസ്യ പ്രതികരണം.
നേരത്തെ പൾസർ സുനിയാണെന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ വാട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുന്നത് തന്റെ ചിത്രമെന്ന് ആരോപിച്ച് ദിലീപ് ഫാൻസ് അസോസിയേഷൻ നേതാവ് റിയാസ് ഖാൻ രംഗത്ത് വന്നിരുന്നു. പ്രമുഖ നടനുമായി കേസിനെ ബന്ധപ്പെടുത്താനാണ് ആ നടന്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹിയായ തന്റെ ചിത്രം തന്നെ ദുരുപയോഗം ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. പൾസർ സുനി എന്ന പേര് കേൾക്കുന്നത് തന്നെ പ്രമുഖ നടിയെ ആക്രമിച്ച വാർത്ത പുറത്തുവന്നപ്പോഴാണ്. പക്ഷേ ഇങ്ങനൊരു പണി എനിക്ക് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ദിലീപ് ഫാൻസിന്റെ യോഗം ആലപ്പുഴയിൽ നടന്നപ്പോൾ അതിന്റെ ഭാരവാഹികൾ ദിലീപേട്ടനൊപ്പം നിൽക്കുന്ന ചിത്രമാണ് പൾസർ സുനി എന്ന പേരിൽ എന്നെ മാർക്ക് പ്രചരിപ്പിച്ചത്. നടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞതു മുതൽ നടൻ ദിലീപിനെ പ്രതിയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നായിരുന്നു റിയാസ് ഖാന്റെ നിലപാട്.
അതിന്റെ ഭാഗമായാണ് ഞാൻ ദിലീപേട്ടനുമായി നിൽക്കുന്ന ഫോട്ടായും ചേർത്ത് നടക്കുന്ന അപവാദ പ്രചരണം. നിലവാരമില്ലാത്ത പല ഓൺലൈൻ പത്രങ്ങളും സത്യം അന്വേഷിക്കാതെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി. ഫോട്ടോ എന്റെ ഫേസ്‌ബുക്കിൽ നിന്നും എടുത്തതാണ്. അപ്പോൾ അവർക്ക് അറിയാം ഞാൻ റിയാസ് ആണെന്ന്, മനഃപൂർവം എന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം.. റിയാസ്ഖാൻ എന്ന ഞാനല്ല.. ഫാൻസ് അസോസിയേഷൻ എന്നുള്ളതിന്റെ മുമ്പിൽ 'ദിലീപ്' എന്നുള്ള പേര് ഉള്ളതുകൊണ്ടാണ്. എനിക്ക് ഉണ്ടായ മാനഹാനിക്കും മനോവിഷമത്തിനും ഉത്തരവാദികളായവരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കാൻ ഈ വിഷയത്തെ ഞാൻ നിയമപരമായി നേരിടാൻ തീരുമാനിച്ചിട്ടുണ്ട്. സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സത്യം എല്ലാവരും അറിയട്ടെ-റിയാസ് ഖാൻ പറയുന്നു.
ഇതിന് ശേഷവും സൂപ്പർതാരവുമായി ബന്ധപ്പെട്ട് വാർത്തകൾ സജീവമായി. സൂപ്പർതാരവും പൾസർ സുനിയുമായി ബാഗ്ലൂരിലേക്ക് യാത്ര പോയതിന്റെ വിവരങ്ങൾ മറുനാടനും പുറത്തുവിട്ടു. ദിലീപിനേയും ലാലിനേയും മുകേഷിനേയും പൊലീസ് ചോദ്യം ചെയ്യുമെന്ന സൂചനയും കിട്ടി. അതിനിടെയാണ് ദിലീപ് മനോരമയോട് പ്രതികരിക്കുന്നത്.