തൊടുപുഴ: കാണണം ഈ സിനിമ ... കാരണം ഇത് എന്റെ മാത്രം സ്വപ്നമല്ല, എന്റെയൊപ്പം ജോലിചെയ്ത 149 പേരുടെ സ്വപ്നമാണ്.- രാമലീലയുടെ സംവിധായകൻ അരുൺഗോപി. ദിലീപാണ് ഈ ചിത്രത്തിന്റെ നായകൻ. ഈ മാസം 21 ന് സിനിമ റിലീസ് ചെയ്യിക്കാനാണ് തീരുമാനം അതിനിടെയാണ് ദിലീപ് അറസ്റ്റിലായത്. ടോമിച്ചൻ മുളകുപാടമാണ് കോടികൾ മുടക്കി സിനിമ നിർമ്മിച്ചത്. ദിലീപിന്റെ അറസ്റ്റോടെ സിനിമയുടെ

വിവാദങ്ങളുടെ പേരിലല്ല തന്റെ സിനിമയായ രാമലീലയെ ജനങ്ങൾ കാണേണ്ടത്. സിനിമയെ ദിലീപിന്റെ അറസ്റ്റുമായി കൂട്ടിക്കുഴയ്ക്കരുത്. ഈ സിനിമയിൽ ദിലീപ് വാണിജ്യപരമായ ഒരു ഘടകം മാത്രമായിരുന്നു. സിനിമയെ കലാമൂല്യം അനുസരിച്ച് വിലയിരുത്തണം.
അരുൺഗോപിക്ക് വീണ്ടും സിനിമയെടുക്കാൻ കഴിഞ്ഞേക്കാം. അതു പക്ഷേ ഒരിക്കലും രാമലീലയാവില്ല. എന്റെ പോലെ തന്നെ പലരുടെയും സ്വപ്നങ്ങളും, ജീവിതവുമാണ് ഈ സിനിമ.

അവരുടെ സ്വപ്നങ്ങൾ തകർക്കരുതെന്നും അരുൺ ഗോപി മംഗളത്തോട് പറഞ്ഞു. സിനിമയുടെ റിലീസിങ് സംബന്ധിച്ച് നിർമ്മാതാവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കും. രാമലീല മാത്രമല്ല ദിലീപ് അഭിനയിക്കാനിരുന്ന ഒരു പിടി ചിത്രങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. കമ്മാരസംഭവം, പ്രഫസർ ഡിങ്കൻ എന്നിവ ഷൂട്ടിങ് തുടങ്ങിയിരുന്നെങ്കിൽ ഷൂട്ടിങ് തുടങ്ങാനിരുന്ന പ്രജക്ടുകൾ നിരവധിയാണ്.