കാവ്യ മാധവനുമായുള്ള നടൻ ദിലീപിന്റെ വിവാഹം ഏറെ വിവാദങ്ങൾക്ക് ഒടുവിലായിരുന്നു. വിവാഹം കഴിക്കുന്ന കാര്യത്തെ കുറിച്ച് അവസാന നിമിഷം വരെ രഹസ്യമാക്കി വെച്ച ശേഷം പൊടുന്നനേയായിരുന്നു വിവാഹ വിവര നാട്ടുകാർ അറിഞ്ഞത്. അന്ന് ആരാധകരോടായി ദിലീപ് വീഡിയോയിലൂടെ കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിക്കവേ നടൻ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ വിമർശനവുമായി ആരാധകർ എത്തിക്കഴിഞ്ഞു.

കാവ്യ മാധവനുമായുള്ള വിവാഹ ദിനത്തിൽ ദിലീപ് ആരാധകരോടായി പറഞ്ഞ കാര്യങ്ങളടങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സോഷിൽ മീഡിയയിൽ പ്രചരിക്കുന്നത്. ദിലീപ് കള്ളം പറഞ്ഞു എന്നാണ് ഈ വീഡിയോ ചൂണ്ടിക്കട്ടി സോഷിൽ മീഡിയ പറയുന്നത്. താൻ മൂലം ബലിയാടായ പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്നു എന്ന താരത്തിലായിരുന്നു ദിലീപ് വിവാഹ ദിവസം ദിലീപ് സംസാരിച്ചത്.

എന്നാൽ ദിലീപും കാവ്യയും വർഷങ്ങളായി പ്രണയത്തിലായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ ബന്ധം ദിലീപിന്റെ മുൻഭാര്യയായ മഞ്ജുവിനെ അറിയിച്ചാതാണ് കൊച്ചിയിൽ നടിയാക്രമിക്കപ്പെട്ട സംഭവത്തിനു കാരണമായത് എന്നു പൊലീസ് പറയുന്നു. ദിലീപ് അന്നു പറഞ്ഞ കാര്യങ്ങളൊക്കെ കളവായിരുന്നു എന്നാണ് സോഷിൽ മീഡിയയുടെ വാദം.