- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന് വിദേശത്തേക്ക് പോകാം; കാരമയിലെ ദേ പുട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ താരരാജാവിന് അനുമതി നൽകി ഹൈക്കോടതി; ജനപ്രിയ നായകൻ തെളിവ് നശിപ്പിച്ചെന്ന വാദം തള്ളി കോടതി; ജാമ്യ വ്യവസ്ഥയിലെ ഇളവ് നടന് പുതിയ ആവേശമാകും; നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് 4 ദിവസത്തേക്ക് ഇളവ്; ആറു ദിവസം പാസ്‌പോർട്ട് കൈയിൽ വയ്ക്കാം; പ്രോസിക്യൂഷന് വമ്പൻ തിരിച്ചടി; ഇന്നും നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രമില്ല; പൊലീസിൽ ആശയക്കുഴപ്പം തുടരുന്നു
കൊച്ചി: ദിലീപിന് ജാമ്യ വ്യവസ്ഥയിൽ ആറു ദിവസത്തേക്ക് ഹൈക്കോടതി ഇളവ് അനുവദിച്ചു. ദുബായിലെ കാരമയിൽ ദേ പുട്ട് എന്ന കടയുടെ ഉദ്ഘാടനത്തിന് ദിലീപിന് പോകാനാകും. കർശന വ്യവസ്ഥകളോടെയാണ് പാസ്‌പോർട്ട് നടന് കൊടുക്കുന്നത്. ദിലീപിന് ഇളവ് കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചില്ല. മജിസ്‌ട്രേട്ടിന് മുമ്പിൽ സത്യവാങ്മൂലം നൽകി പോയി വരാനാണ് അനുമതി. ഏഴ് ദിവസത്തിനുള്ളിൽ തിരിച്ചെത്തണം. ദിലീപ് വിദേശത്തേക്കു പോയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ മാസം 29നാണ് കടയുടെ ഉദ്ഘാടനം. ഏഴു ദിവസത്തേക്കു പാസ്‌പോർട്ട് വിട്ടുനൽകാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം, സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ പൊലീസിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ദിലീപിന്റെ പാസ്‌പോർട്ട് വിട്ടുനൽകണമെന്നു നിർദേശിച്ച കോടതി, വിദേശത്തെ വിലാസം

കൊച്ചി: ദിലീപിന് ജാമ്യ വ്യവസ്ഥയിൽ ആറു ദിവസത്തേക്ക് ഹൈക്കോടതി ഇളവ് അനുവദിച്ചു. ദുബായിലെ കാരമയിൽ ദേ പുട്ട് എന്ന കടയുടെ ഉദ്ഘാടനത്തിന് ദിലീപിന് പോകാനാകും. കർശന വ്യവസ്ഥകളോടെയാണ് പാസ്‌പോർട്ട് നടന് കൊടുക്കുന്നത്. ദിലീപിന് ഇളവ് കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചില്ല. മജിസ്‌ട്രേട്ടിന് മുമ്പിൽ സത്യവാങ്മൂലം നൽകി പോയി വരാനാണ് അനുമതി. ഏഴ് ദിവസത്തിനുള്ളിൽ തിരിച്ചെത്തണം. ദിലീപ് വിദേശത്തേക്കു പോയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ മാസം 29നാണ് കടയുടെ ഉദ്ഘാടനം.
ഏഴു ദിവസത്തേക്കു പാസ്‌പോർട്ട് വിട്ടുനൽകാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം, സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതെന്ന് ഹൈക്കോടതി വിലയിരുത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ പൊലീസിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ദിലീപിന്റെ പാസ്‌പോർട്ട് വിട്ടുനൽകണമെന്നു നിർദേശിച്ച കോടതി, വിദേശത്തെ വിലാസം അന്വേഷണ സംഘത്തിനു നൽകണമെന്നും ആവശ്യപ്പെട്ടു.
പൊലീസിന്റെ വാദങ്ങൾ തള്ളി ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് അനുവദിച്ചത് ദിലീപിന് വലിയൊരു ആശ്വാസമാണ്. ജാമ്യം കിട്ടിയതിന് ശേഷം താരരാജാവിന് ലഭിക്കുന്ന വമ്പൻ വിജയം. 'ദേ പുട്ട്' റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്‌പോർട്ട് വിട്ടു നൽകണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷയിൽ ഇളവു നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂല നിലപാടാണ് കോടതിയെടുത്തത്. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു. ഹർജിയിൽ വിശദീകരണം തേടി അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു. ദുബായിൽ പോകാൻ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള പാസ്‌പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ദിലീപിനെതിരായ കുറ്റപത്രം ഇനിയും വൈകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കുറ്റപത്രം ഇന്ന് സമർപ്പിക്കുമെന്നായിരുന്നു ഇതുവരെ പൊലീസ് നൽകിയ സൂചന. എന്നാൽ ഇന്ന് കുറ്റപത്രം ഉണ്ടാവില്ലെന്ന റിപ്പോർട്ടാണ് ഒടുവിൽ പുറത്തുവരുന്നത്. നാളെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ദിലീപിനെ എട്ടാം പ്രതിയാക്കി പിഴവുകളില്ലാതെ കുറ്റപത്രം സമർപ്പിക്കാനാണ് ഒരുങ്ങുന്നതെന്നാണ് പൊലീസ് പറയുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആദ്യകുറ്റപത്രത്തിന്റെ അനുബന്ധ കുറ്റപത്രമായായിരിക്കും സമർപ്പിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ ഏഴു പ്രതികൾ ഉള്ളതിനാലാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്.
മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയൻപതിലേറെ രേഖകളും ഉൾപ്പെടെയാണ് അനുബന്ധ കുറ്റപത്രം തയാറായിരിക്കുന്നത്. പൾസർ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയിൽ പങ്കെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നതായാണു വിവരം. അന്തിമ കുറ്റപത്രത്തിൽ ദിലീപടക്കം 11 പേരാണു പ്രതികൾ. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമർപ്പിക്കുക.
നടി ആക്രമണ കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. എന്നാൽ ഇത്തരത്തിൽ കുറ്റപത്രം കോടതിയിലെത്തിയാൽ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടർന്നു വിശദമായ കൂടിയാലോചനകൾക്കൊടുവിലാണു ദിലീപിനെ എട്ടാം പ്രതിയാക്കാൻ അന്വേഷണ സംഘത്തിൽ ധാരണയായത്. ആക്രമണത്തിനു നേതൃത്വം നൽകിയ പൾസർ സുനി തന്നെയാകും കുറ്റപത്രത്തിൽ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക. എന്നാൽ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പൾസർ സുനിക്കും കൂട്ടാളികൾക്കും മേൽ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും.
ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. ഗൂഢാലോചന കേസിൽ ദിലീപ് ജൂലായ് 10ന് അറസ്റ്റിലായി. ഒക്ടോബർ മൂന്നാണ് ജാമ്യം ലഭിച്ചത്. 90 ദിവസത്തിനകം ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാൻ പൊലീസ് നീക്കം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. അറസ്റ്റിലായി 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാനും പൊലീസിന് ആയിട്ടില്ല. അതിനിടെ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന യോഗം നടന്നിരുന്നു. അന്തിമ വിശകലനത്തിനു വേണ്ടിയാണ് നിയമവിദ്ധരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

