സ്വന്തമായി കിടപ്പാടമില്ലാത്തവർക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'സുരക്ഷിത ഭവനം' പദ്ധതിക്ക് ചിലർ തുരങ്കം വെക്കുന്നതായി ദിലീപ്. നിരാലംബരായ ആയിരം കുടുബങ്ങൾക്ക് വീടെന്ന സ്വപ്നവുമായി മലയാള പുതുവർഷത്തിൽ ആരംഭിച്ച പദ്ധതിയുടെ പേരിൽ ചിലയിടങ്ങളിൽ പണപ്പിരിവ് നടത്തുന്നതായി ദിലീപ് ആരോപിക്കുന്നു. കൊട്ടാരക്കരയിലും പുനലൂരിലും സമീപപ്രദേശങ്ങളിലുമാണ് ചിലർ ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്നും ഇത്തരക്കാരെ പൊതുജനം തിരിച്ചറിയണമെന്നും ദിലീപ് ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

ഇതിനോടകം തന്നെ നിരവധി ആളുകളാണ് പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 2500 ൽ അധികം ഷെയറുകളും ലഭിച്ചു കഴിഞ്ഞു.

 

ദിലീപിനൊപ്പം കേരള ആക്ഷൻ ഫോഴ്സ്, ജി.പി.ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർ ചേർന്നാണ് 'സുരക്ഷിത ഭവനം' പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വാത്തികുളത്ത് ആദ്യ വീടിന്റെ ശിലാസ്ഥാപനം ദിലീപ് നിർവഹിച്ചിരുന്നു.

ദിലിപിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം

പ്രിയരെ, വളരെയധികം ദുഃഖത്തോടെയാണു ഈ പോസ്റ്റിടുന്നത്, 'സുരക്ഷിത ഭവനം ' പദ്ധതി വളയെ വലിയൊരു സ്വപ്നമാണു നിസ്സഹായരും,നിരാലംമ്പരുമായവർക്ക് തലചായ്ക്കാനൊരിടം എന്നലക്ഷ്യത്തോടെ തുടക്കമിട്ട ഈ പദ്ധതിക്ക് തുരംഗം വയ്ക്കാൻ ചിലർ ശ്രമിക്കുന്നതായറിയുന്നു, കൊട്ടാരക്കരയും, പുനലൂരിലും സമീപ പ്രദേശങ്ങളിലുമായ് ഈ പദ്ധതിയിൽ വീടുവാങ്ങി തരാമെന്നു പറഞ്ഞ് അപേക്ഷാഫീസ് എന്നപേരിൽ പലരിൽ നിന്നുമായ് പണപ്പിരിവു നടത്തുന്നു എന്നറിയാൻ കഴിഞ്ഞു,ഇത്തരം പെരുങ്കള്ളന്മാരെ പൊതുജനം തിരിച്ചറിയണം, ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ആരും അപേക്ഷാഫീസ് നൽകേണ്ടതില്ല എന്നറിയിക്കുന്നു,എന്നുമാത്രമല്ല ഈ പ്ദ്ധതിയുടെ പേരിൽ യാതൊരുവിധ പിരിവുനടത്താനും ഞങ്ങൾ ആരെയും ഏൽപ്പിച്ചീട്ടില്ല,പൊതുജനങ്ങളും, പൊതു പ്രവർത്തകരും,മാദ്ധ്യമ സുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനിയും ഇത്തരം കള്ളത്തരങ്ങൾ ശ്രദ്ധയിൽ പ്പെടുന്നവർ തൊട്ടടുത്ത പൊലീസ്റ്റേഷനുകളിലൊ,താഴെകാണുന്ന 'സുരക്ഷിതഭവനം ' പ്ദ്ധതിപ്രവർത്തകരുടെ നമ്പറുകളിലൊ ബന്ധപ്പെടുക. A.s.Ravichandran 9447577823 Surash.m 9447187868 Prince7994111411