ദിലീപ് രണ്ടാം വട്ടം അച്ഛനാകാൻ ഒരുങ്ങുന്നു. തനിക്ക് കൂട്ടായി എത്തുന്ന കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് മഞ്ജു വാര്യരുടേയും ദിലീപിന്റെയും മകൾ മീനാക്ഷി. വളരെ നാളുകൾക്ക് ശേഷം വലിയ ഒരു സന്തോഷ വാർത്ത കുടുംബത്തിലേക്ക് വന്നതിന്റെ സന്തോഷത്തിലാണ് ദിലീപും കാവ്യാ മാധവനും. കാവ്യ മാധവൻ ഗർഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും നടിയുടെ കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തി.

വിവാഹശേഷം പൂർണമായും അഭിനയം നിർത്തി വീട്ടുകാര്യങ്ങളിൽ മുഴുകിയ കാവ്യ താൻ അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. ഇരുവരുടേയും വിവാഹ ശേഷം ഇതാദ്യമായാണ് കുടുംബത്തിലേക്ക് ഇത്രയും വലിയ സന്തോഷം കടന്നു വരുന്നത്

കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങൾ.' - കാവ്യാ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബർ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയിൽ നടന്നത്.