- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി പറയുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി; റിമാൻഡ് കാലാവധി രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി; വാദപ്രതിവാദങ്ങൾ നടന്നത് അടിച്ചിട്ട കോടതി മുറിയിൽ; ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന വാദം അംഗീകരിക്കുമോ എന്ന് ആക്ഷാംക്ഷ; ദിലീപിനും കാവ്യ മാധവനും തിങ്കളാഴ്ച്ച നിർണായക ദിനം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന രഹസ്യ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ നടന്നത്. അതേസമയം കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28വരെ കോടതി നീട്ടി. കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. നടിയുടെ നഗ്‌നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണു ഹർജിയിൽ ദിലീപ് പറയുന്നത്. ജാമ്യാപേക്ഷയിൽ് വിശദമായ വാദമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പുതിയ തെളിവുകളും ഹാജരാക്കിയതായി പബ്‌ളിക് പ്രോസിക്യൂട്ടർ അറിയിച്ചു. ജഡ്ജിക്കും വക്കീലന്മാർക്കും പുറമേ അന്വേഷണ ഉദ്യോഗസ്ഥൻ മാത്രമാണ് കോടതി മുറിയിൽ ഉണ്ട

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന രഹസ്യ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ നടന്നത്. അതേസമയം കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28വരെ കോടതി നീട്ടി.
കേസിലെ കോടതി നടപടികൾ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. നടിയുടെ നഗ്‌നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണു ഹർജിയിൽ ദിലീപ് പറയുന്നത്.
ജാമ്യാപേക്ഷയിൽ് വിശദമായ വാദമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പുതിയ തെളിവുകളും ഹാജരാക്കിയതായി പബ്‌ളിക് പ്രോസിക്യൂട്ടർ അറിയിച്ചു. ജഡ്ജിക്കും വക്കീലന്മാർക്കും പുറമേ അന്വേഷണ ഉദ്യോഗസ്ഥൻ മാത്രമാണ് കോടതി മുറിയിൽ ഉണ്ടായിരുന്നത്. വിശദമായ വാദം കേട്ട കോടതി വിധി പറയാനായി കേസ് മാറ്റുകയായിരുന്നു.
നാലാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയിലെത്തുന്നത്. ആലുവാ കോടതിയിൽ തന്നെയായിരുന്നു ആദ്യമായി ജാമ്യാപേക്ഷ ദിലീപ് നല്കിയത്. ഇതു തള്ളിയതിനെ തുടർന്ന് രണ്ടു തവണ ഹൈക്കോടതിയെയും സമീപിച്ചു്. ഇവയും കോടതി തള്ളി. ആദ്യ രണ്ടു തവണയും അഡ്വ. രാംകുമാറായിരുന്നു ദിലീപിന്റെ വക്കീൽ. അഡ്വ. രാമൻപി്ള്ള കേസ് ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് കീഴ്‌കോടതിയിൽ ജാമ്യാപേക്ഷ എത്തിയത്. .
ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ക്രിമിനൽ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരിൽ നിലനിൽക്കില്ല. ഇതുണ്ടെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളൂ. നഗ്‌നചിത്രമെടുക്കാൻ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോൾ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തിൽ കൂടുതൽ റിമാൻഡിൽ കഴിഞ്ഞാൽ സോപാധിക ജാമ്യത്തിനു പ്രതി അർഹനാണ്. അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ദിലീപിന്റെ വാദങ്ങളെ എതിർക്കുന്ന വാദമാണ് പ്രോസിക്യൂഷൻ നടത്തിയത്. ഇതിനനുസരിച്ചുള്ള തെളിവുകളും കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ദിലീപ് കൃത്യമായ നിർദ്ദേശം നൽകിയിരുന്നുവെന്ന് പൊലീസ് അവകാശപ്പടുന്നു. എങ്ങനെ ആക്രമണം നടത്തിയെന്നതിനുപരിയായി
ഏതു തരത്തിലുള്ള ഫോട്ടോ എടുക്കണം എന്നു പോലും നിർദ്ദശമുണ്ടായിരുന്നു എന്നാണറിയുന്നത്.
കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി അടുക്കുന്നതോടെ കേസ് കൂടുതൽ സങ്കീർണ്ണമാവുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. ഈ അപേക്ഷ പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്. അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന കാവ്യയുടെ ആവശ്യം തള്ളിയാണ് കേസ് കേൾക്കുന്നത് തിങ്കളാഴ്‌ച്ചയിലേക്ക് മാറ്റിയത്. ഏത് നിമിഷവും തന്നെ പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ഭയക്കുന്നു എന്ന് കാണിച്ചാണ് കാവ്യ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളും ഉന്നയിച്ചു കൊണ്ടാണ് കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ. അഡ്വ. രാമൻ പിള്ള മുഖേനയാണ് കാവ്യ കോടതിയെ സമീപിച്ചത്.
ഇതോടൈ ദിലീപിനും കാവ്യയ്ക്കും നിർണ്ണായകമായ ദിനമാണ് തിങ്കളാഴ്ച ഉണ്ടാവുക. കോടതിയിൽ നിന്ന് ദിലീപിന് അനുകൂല തീരുമാനം ഇത്തവണയും ഉണ്ടായില്ലെങ്കിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പ് ജാമ്യം നേടാനുള്ള സാദ്ധ്യത ഏതാണ്ട് അവസാനിച്ചതായി കണക്കാക്കാം.. കുറ്റപത്രം സമർപ്പിക്കാനുള്ള 90 ദിവസകാലാവധി ഒക്ടോബർ ആദ്യവാരമാണ് അവസാനിക്കുക.
ദിലീപ് നായകനായ ചിത്രം റിലീസിങ് തീരുമാനിച്ചതു പോലും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സെപ്്‌ററംബർ 28ന് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. കോടതി വിധി എതിരായാൽ ചിത്രത്തിന്റെ വിജയത്തേയും അതു ബാധിച്ചേക്കാം
ഇതസമയം സംവിധായകൻ നാദിർഷായെ ചോദ്യം ചെയ്യാനായില്ലെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകും. ആലുവ പൊലീസ് ക്ലബിൽ വെള്ളിയാഴ്ച രാവിലെ ഹാജരായ നാദിർഷായുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണു ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. പിന്നീട് നാദിർഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ചോദ്യംചെയ്യലിനു തയാറാണെന്ന് അറിയിച്ചു. എന്നാൽ, വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം ചോദ്യം ചെയ്താൽ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
അന്വേഷണവുമായി സഹകരിച്ചിട്ടും പൊലീസ് തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് കാവ്യയുടെ ആരോപണം. പൾസർ സുനി തന്റെ ഡ്രൈവറാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. കേസിൽ ഇല്ലാത്ത 'മാഡ'ത്തെ ഉണ്ടാക്കാനും പൊലീസ് ശ്രമമെന്നുമാണ് ജാമ്യ ഹർജിയിൽ കാവ്യയുടെ ആരോപണം. കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നു എന്നു മനസ്സിലാക്കിയാണ് മുൻകൂർ ജാമ്യവുമായി കാവ്യ മുന്നോട്ട് പോകുന്നത് എന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ നിർണായക അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹം ഉയർന്നിട്ടുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ കേസിലെ പ്രധാന പ്രതി പൾസർ സുനി എത്തിയതിന്റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കാവ്യ പങ്കെടുത്ത ചടങ്ങുകളിലും പൾസർ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിർഷയെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നുവെങ്കിലും രക്തസമ്മർദ്ദം ഉയർന്നതിനേ തുടർന്ന് ചോദ്യം ചെയ്യൽ മുടങ്ങി. നാദിർഷായുടെ മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലാണ്.

