- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പപ്പ അത് ഉല്ലാസ് അല്ലേ? നന്ദി ദിലീപേട്ടാ, കാൻസർ രോഗിയായ എന്റെ മകനെ ചിരിപ്പിച്ചതിന്; ആ ഒറ്റ നിമിഷം തന്നതിന് ഞാനും അവന്റെ അമ്മയും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു; നിങ്ങൾ ഒരു നടനാണ്, അല്ലാതെ ക്രിമിനൽ അല്ല, മാധ്യമങ്ങളല്ല കോടതി; ദിലീപിനെ പന്തുണച്ച് ഫരീദ്
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ച് ആമേൻ സിനിമയുടെ നിർമ്മാതാവ് ഫരീദ് ഖാൻ. കാൻസർ രോഗബാധിതനായ തന്റെ കുഞ്ഞിനെ ചിരിപ്പിച്ചതിനും ആശ്വാസം പകർന്നതിനും നന്ദി പറഞ്ഞാണ് ഫരീദ് ഫേസ്‌ബുക്കിൽ ദിലീപിനെ പിന്തുണച്ച് പോസ്റ്റിട്ടിരിക്കുന്നത്. ദിലീപ് ക്രിമിനൽ അല്ലെന്നും മാധ്യമങ്ങൾ കോടതി അല്ലെന്നുമാണ് ഫരീദ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 'നന്ദി ദിലീപേട്ടാ, ഇന്നലെ എന്റെ കുഞ്ഞിന്റെ ആറാം പിറന്നാൾ ആശുപത്രിയിൽവച്ച് ആഘോഷിച്ചു. രക്താബുർദത്തിന് ചികിത്സ തേടുകയാണ് എന്റെ മകൻ. കഴിഞ്ഞ ആഴ്ച അവന്റെ മൂന്നാമത്തെ കീമോതെറാപ്പിയായിരുന്നു. അന്ന് തന്നെ ഡിസ്ചാർജും ചെയ്തു. പക്ഷേ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ബുദ്ധിമുട്ടുണ്ടായി. ആശുപത്രിയിലേക്ക് തിരികെയെത്തി. അവൻ വളരെ അവശനായിരുന്നു, ഒരുപാട് വേദന അവനുണ്ടായിരുന്നു. ആ സമയം മാധ്യമങ്ങൾ അങ്ങയുടെ അറസ്റ്റ് ആഘോഷിക്കുകയായിരുന്നു. മലയാള സിനിമയുടെ ചെറിയ ഭാഗമായതിനാൽ എന്നെയും ഇതെല്ലാം അസ്വസ്ഥമാക്കി. പെട്ടെന്നാണ് എന്റെ മകൻ നിങ്ങള
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ച് ആമേൻ സിനിമയുടെ നിർമ്മാതാവ് ഫരീദ് ഖാൻ. കാൻസർ രോഗബാധിതനായ തന്റെ കുഞ്ഞിനെ ചിരിപ്പിച്ചതിനും ആശ്വാസം പകർന്നതിനും നന്ദി പറഞ്ഞാണ് ഫരീദ് ഫേസ്‌ബുക്കിൽ ദിലീപിനെ പിന്തുണച്ച് പോസ്റ്റിട്ടിരിക്കുന്നത്. ദിലീപ് ക്രിമിനൽ അല്ലെന്നും മാധ്യമങ്ങൾ കോടതി അല്ലെന്നുമാണ് ഫരീദ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'നന്ദി ദിലീപേട്ടാ, ഇന്നലെ എന്റെ കുഞ്ഞിന്റെ ആറാം പിറന്നാൾ ആശുപത്രിയിൽവച്ച് ആഘോഷിച്ചു. രക്താബുർദത്തിന് ചികിത്സ തേടുകയാണ് എന്റെ മകൻ. കഴിഞ്ഞ ആഴ്ച അവന്റെ മൂന്നാമത്തെ കീമോതെറാപ്പിയായിരുന്നു. അന്ന് തന്നെ ഡിസ്ചാർജും ചെയ്തു. പക്ഷേ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ബുദ്ധിമുട്ടുണ്ടായി. ആശുപത്രിയിലേക്ക് തിരികെയെത്തി. അവൻ വളരെ അവശനായിരുന്നു, ഒരുപാട് വേദന അവനുണ്ടായിരുന്നു.
ആ സമയം മാധ്യമങ്ങൾ അങ്ങയുടെ അറസ്റ്റ് ആഘോഷിക്കുകയായിരുന്നു. മലയാള സിനിമയുടെ ചെറിയ ഭാഗമായതിനാൽ എന്നെയും ഇതെല്ലാം അസ്വസ്ഥമാക്കി. പെട്ടെന്നാണ് എന്റെ മകൻ നിങ്ങളെ ടിവിയിൽ കാണുന്നത്. അവൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. 'പപ്പ അത് ഉല്ലാസ് അല്ലേ( ടു കണ്ട്രീസിലെ ദിലീപേട്ടന്റെ കഥാപാത്രം). അവന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. അവന് നിങ്ങളുടെ ശരിയായ പേര് അറിയില്ല. ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. അപ്പോൾ അവന് കുറച്ച് ഊർജ്ജം കിട്ടി. ഉല്ലാസിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ആ ഒറ്റ നിമിഷം തന്നതിന് ഞാനും അവന്റെ അമ്മയും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയത്തിന് കുറച്ച് സമാധാനം ലഭിച്ചു. നിങ്ങൾ ഒരു നടനാണ്, അല്ലാതെ ക്രിമിനൽ അല്ല, മാധ്യമങ്ങളല്ല കോടതി, ദിലീപിനെ പിന്തുണയ്ക്കുന്നു.'



