- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ണൂറ്റിയാറു വയസ്സുകാരൻ കമ്മാരനായി ദിലീപിന്റെ തകർപ്പൻ വേഷപ്പകർച്ച; മേക്കപ്പിന് എടുക്കുന്നത് അഞ്ചു മണിക്കൂർ: രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ഷൂട്ടിങിനായി പുലർച്ചെ മൂന്ന് മണിക്ക് തന്നെ മേക്കപ്പ് തുടങ്ങി ദിലീപ്
കൊച്ചി: തൊണ്ണൂറ്റിയാറു വയസ്സുകാരൻ കമ്മാരനായി ദിലീപിന്റെ കിടിലൻ വേഷപ്പകർച്ച. ചുക്കി ചുളുങ്ങിയ മുഖവും വയസ്സൻ ലുക്കിനും വേണ്ടി ദിലീപ് ഒരു ദിവസം മേക്കപ്പ് റൂമിൽ കഴിയുന്നത് അഞ്ചു മണിക്കൂർ. ദിലീപിൽ നിന്നു കമ്മരനെന്ന 96കാരന്റെ രൂപമാറ്റത്തിനാണ് ഇത്രയും സമയം ചിലവഴിക്കേണ്ടി വരുന്നത്. രാവിലെ എട്ടു മണിക്കാണ് ഷൂട്ടിങ് തുടങ്ങുക. അതിനാൽ പുലർച്ചെ മൂന്ന് മണിക്ക് തന്നെ ദിലീപിന്റെ മേക്ക് അപ്പ് തുടങ്ങും. അഞ്ചു മണിക്കൂർ മാത്രമേ ഈ മേക്കപ്പ് നിലനിൽക്കുകയുള്ളൂവെന്നതിനാൽ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിങ്ങാണ് ഇപ്പോൾ കൊച്ചിയിലും പരിസരത്തുമായി പുരോഗമിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിൽ ദിലീപിനെ കമ്മാരനാക്കാൻ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്. എൻ.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ദിലീപിന്റെ രൂപ മാറ്റത്തിനു പിന്നിൽ. 'രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോ
കൊച്ചി: തൊണ്ണൂറ്റിയാറു വയസ്സുകാരൻ കമ്മാരനായി ദിലീപിന്റെ കിടിലൻ വേഷപ്പകർച്ച. ചുക്കി ചുളുങ്ങിയ മുഖവും വയസ്സൻ ലുക്കിനും വേണ്ടി ദിലീപ് ഒരു ദിവസം മേക്കപ്പ് റൂമിൽ കഴിയുന്നത് അഞ്ചു മണിക്കൂർ. ദിലീപിൽ നിന്നു കമ്മരനെന്ന 96കാരന്റെ രൂപമാറ്റത്തിനാണ് ഇത്രയും സമയം ചിലവഴിക്കേണ്ടി വരുന്നത്.
രാവിലെ എട്ടു മണിക്കാണ് ഷൂട്ടിങ് തുടങ്ങുക. അതിനാൽ പുലർച്ചെ മൂന്ന് മണിക്ക് തന്നെ ദിലീപിന്റെ മേക്ക് അപ്പ് തുടങ്ങും. അഞ്ചു മണിക്കൂർ മാത്രമേ ഈ മേക്കപ്പ് നിലനിൽക്കുകയുള്ളൂവെന്നതിനാൽ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിങ്ങാണ് ഇപ്പോൾ കൊച്ചിയിലും പരിസരത്തുമായി പുരോഗമിക്കുന്നത്.
മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിൽ ദിലീപിനെ കമ്മാരനാക്കാൻ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്. എൻ.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ദിലീപിന്റെ രൂപ മാറ്റത്തിനു പിന്നിൽ.
'രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യൽ സറ്റയറാണ് ഈ സിനിമ'- രതീഷ് അമ്പാട്ട് പറയുന്നു.
ഒരാഴ്ചക്കകം ചിത്രീകരണം പൂർത്തിയാവും. മുരളി ഗോപി, സിദ്ധാർഥ്, ബോബി സിംഹ, ശ്വേത മേനോൻ, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം വിഷുവിനു തിയറ്ററുകളിലെത്തും.