മ്മാരസംഭത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലേക്ക്. കടക്കുകയാണ് നടൻ ദീലീപ്.ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദീവസം എറണാകുളത്ത് ചിത്രീകരണമാരംഭിച്ചു.

പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ വിക്കൻ വക്കീലായി ദീലീപ് എത്തുമ്പോൾ മംമ്ത മോഹൻ ദാസും പ്രിയാ ആനന്ദുമാണ് നായികമാരാകുന്നത്. മറ്റൊരു നായികയെ തീരുമാനിച്ചിട്ടില്ല. ബോളിവുഡിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ വയാകോം 18 ആണ് ബി. ഉണ്ണിക്കൃഷ്ണൻ ദിലീപ് ചിത്രം നിർമ്മിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ ചിത്രം പൂർത്തിയാക്കാനാണ് തീരുമാനം.

രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമായ പ്രൊഫ. ഡിങ്കനിലാണ് ദിലീപ് അഭിനയിച്ച് കൊണ്ടിരുന്നത്. തായ്‌ലൻഡിലും ഡിങ്കന്റെ ചിത്രീകരണമുണ്ട്. ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം പൂർത്തിയാക്കിയ ശേഷം ദിലീപ് വീണ്ടും പ്രൊഫ. ഡിങ്കനിൽ അഭിനയിച്ച് തുടങ്ങും. എസ്രയിലൂടെ മലയാളത്തിലെത്തിയ പ്രിയാ ആനന്ദ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

ന്യൂ ടി.വിയുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന പ്രൊഫ. ഡിങ്കന്റെ രചന നിർവഹിക്കുന്നത് റാഫിയാണ്. നമിതാ പ്രമോദാണ് നായിക. സ്രിൻഡ മറ്റൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് രാമചന്ദ്രബാബുവാണ്. ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടു ത്ത വർഷത്തെ ദിലീപിന്റെ മറ്റൊ രു മെഗാ പ്രോജക്ട്.