- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വക്കീൽ കോട്ടണിഞ്ഞ് ദിലീപ്; 'കോടതി സമക്ഷം ബാലൻ വക്കീൽ'; ബി ഉണ്ണി കൃഷ്ണൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു; പോസ്റ്റർ പുറത്തുവന്നത് ദിലീപിന്റെ ഫേസ്‌ബുക്ക് പേജുവഴി
കൊച്ചി: ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. കോടതി സമക്ഷം ബാലൻ വക്കീൽ എന്നാണ് സിനിമയുടെ പേര്. അഭിഭാഷകന്റെ റോളിൽ ദിലീപ് എത്തുന്നുവെന്ന പ്രത്യേകതയും കോടതി സമക്ഷം ബാലൻ വക്കീലിനുണ്ട്. ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവന്നത്. ദിലീപിന്റെ ഓഫിഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവന്നത്. ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് പോസ്റ്ററിന് ലഭിക്കുന്നത്. നേരത്തെ, പാസഞ്ചർ എന്ന ചിത്രത്തിലും അഭിഭാഷക വേഷം താരം അവതരിപ്പിച്ചിരുന്നു. വില്ലന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ദിലീപുമായി ഉണ്ണികൃഷ്ണൻ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദിലീപിന്റെ ലുക്ക് അല്ലാതെ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.നേരത്തെ, ഫെഫ്കയുടെ അധികാര സ്ഥാനത്തുള്ള ഉണ്ണികൃഷ്ണൻ നടി ആ
കൊച്ചി: ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. കോടതി സമക്ഷം ബാലൻ വക്കീൽ എന്നാണ് സിനിമയുടെ പേര്. അഭിഭാഷകന്റെ റോളിൽ ദിലീപ് എത്തുന്നുവെന്ന പ്രത്യേകതയും കോടതി സമക്ഷം ബാലൻ വക്കീലിനുണ്ട്.
ദിലീപിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവന്നത്. ദിലീപിന്റെ ഓഫിഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവന്നത്. ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് പോസ്റ്ററിന് ലഭിക്കുന്നത്.
നേരത്തെ, പാസഞ്ചർ എന്ന ചിത്രത്തിലും അഭിഭാഷക വേഷം താരം അവതരിപ്പിച്ചിരുന്നു. വില്ലന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ദിലീപുമായി ഉണ്ണികൃഷ്ണൻ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദിലീപിന്റെ ലുക്ക് അല്ലാതെ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.നേരത്തെ, ഫെഫ്കയുടെ അധികാര സ്ഥാനത്തുള്ള ഉണ്ണികൃഷ്ണൻ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെടുകയും റിമാൻഡിൽ കഴിയുകയും ചെയ്ത ദിലീപിനെ നായകനാക്കി ചിത്രമെടുക്കുന്നതിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. ഡബ്ല്യുസിസി അംഗങ്ങൾ ഇതിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങളെ പാടെ തള്ളി ഉണ്ണികൃഷ്ണൻ തന്നെ രംഗത്തെത്തിയിരുന്നു.